Sunday, July 21, 2013

രാമന്‍ എന്തിന്‌ ശംബൂകനെ വധിച്ചു?

രാമന്‍ എന്തിന്‌ ശംബൂകനെ വധിച്ചു?

ശംബൂകന്‍ ശൂദ്രന്‍ ആയിരുന്നു. നാലാം വര്‍ണക്കാര ന്‍. ശൂദ്രര്‍ക്ക്‌ വിദ്യാഭ്യാസം ചെയ്യുവാന്‍ അവകാശമില്ല. അതാണ്‌ വേദവിധി. അതിന്‌ വിരുദ്ധമായി ശംബൂകന്‍ വിദ്യാഭ്യാസം ചെയ്യാന്‍ ആരംഭിച്ചു. അതാണ്‌ തപസ്‌. `തപസാ ചീയതേ ബ്രഹ്മാ` എന്ന്‌ 'മുണ്ഡകോപനിഷത്ത്‌ ' (തപസുകൊണ്ട്‌ അറിവ്‌ വര്‍ദ്ധിക്കുന്നു). മനനം ചെയ്യുതാണ്‌ തപസ്‌. അപ്പോള്‍ മനം തപിച്ചു കൊണ്ടിരിക്കും. തപസുചെയ്യുന്നവന്‍ മൗനിയായിരിക്കും. ആരാണോ മൗനിയായിരിക്കുത്‌ അവനാണ്‌ മുനി. വിദ്യാധികാരമില്ലാത്ത ശൂദ്രന്‍ മുനിയായാല്‍ മേല്‍ വര്‍ണികര്‍ക്ക്‌ അനര്‍ത്ഥവും ആള്‍നാശവും ഉണ്ടാകും. അങ്ങനെ ശംബൂകന്‍ തപസ്‌ ചെയത്‌പ്പോള്‍ ഒരു ബ്രാഹ്മണന്റെ കുട്ടി മരിച്ചുപോകാന്‍ ഇടയായി. വര്‍ണ വ്യവസ്ഥ യനുസരിച്ചുള്ള വേദവിധി ശംബൂകന്‍ തെറ്റിച്ചതു കൊണ്ടാണ്‌ രണ്ടാം വര്‍ണത്തില്‍ പെട്ട ക്ഷത്രിയനും യുദ്ധം ചെയ്യുക എന്ന കര്‍മ്മക്കാരനുമായ രാമന്‍ ശംബൂകനെ വധിച്ചത്‌. അങ്ങനെ രാമന്‍ കര്‍മ്മം പാലിക്കുകയും വര്‍ണാശ്രമ ധര്‍മ്മങ്ങളെ രക്ഷിക്കുകയും ചെയ്‌തു.

'തപസ്യന്തം തതശ്ശൂദ്രം
ശംബൂകാഖ്യം രഘൂത്തമഃ
ഹത്വാ വിപ്രസ്യ കസ്യാപി
മൃതം പുത്രമജീവയല്‍'

'തപസ്‌ ചെയ്‌തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന ശൂദ്രനെ രഘൂത്തമന്‍ വധിച്ചതോടെ മരിച്ചുപോയ പിപ്രപുത്രന്‍ ജീവിച്ചു' .എന്നാണ്‌ 'ശ്രീരാമോദന്ത'ത്തില്‍. ശ്രീരാമഃ ഉദന്തം അതാണ്‌ ശ്രീരാമോദന്തം. ഉദന്തം എാല്‍ കഥ, ചരിതം എന്നൊക്കെ അര്‍ത്ഥം. ശ്രീരാമോദന്തം എന്നാല്‍ ശ്രീരാമ കഥ എന്നാണ്‌ അര്‍ത്ഥം. വാല്‍മീകി മാത്രമല്ല രാമചരിതം എഴുതിയിട്ടുള്ളത്‌. ശ്രീരാമോദന്തം ആര്‌ എന്ന്‌ എഴുതി എന്നൊന്നും കണ്ടെത്താനായിട്ടില്ല. 'അജ്ഞാതകര്‍തൃക' മായി തുടരു
ന്നു. 1892-ല്‍ പോത്തേരി കുഞ്ഞമ്പു എന്ന തീയ്യന്‍ എഴുതിയ 'സരസ്വതീവിജയം' എന്ന നോവലില്‍ ഈ ശ്ലോകം ഉദ്ധരിക്കുന്നുണ്ട്‌.

എല്ലാവരും ശൂദ്രരായാണ്‌ ജനിക്കുതെും കര്‍മ്മമാണ്‌ അവരുടെ വര്‍ണത്തെ നിര്‍ണയിക്കുന്നതെന്നും ചില വ്യാഖ്യാനങ്ങള്‍ ഇതുസംബന്ധിച്ച്‌ വന്നിട്ടുണ്ട്‌. ശുദ്ധ അസംബന്ധമാണ്‌ ആ പറയുതെന്നതിന്‌ ഈ ശ്ലോകം തന്നെ തളിവ്‌. കര്‍മ്മം മാറ്റുവാന്‍ വര്‍ണവ്യവസ്ഥയില്‍ നിയമങ്ങളില്ല. ബ്രാഹ്മണന്‌ പൗരോഹിത്യവും ക്ഷത്രിയന്‌ യുദ്ധവും വൈശ്യന്‌ കച്ചവടവും ശൂദ്രന്‌ ഈ മൂന്നു വര്‍ണക്കാരേയും സേവിക്കുക എന്നതൊക്കെയാണല്ലോ കര്‍മ്മങ്ങള്‍.  കര്‍മ്മം മാറ്റാന്‍ പറ്റുമായിരുന്നുവെങ്കില്‍ അതിനുശ്രമിച്ച ശംബൂകനെ രാമന്‍ കൊല്ലുമായിരുന്നില്ല. അതോടെ രാമനും കര്‍മ്മത്തില്‍ നിന്ന്‌ വ്യതിചലിക്കാതിരുന്നു. ചാതുര്‍വര്‍ണ്യത്തില്‍ പെട്ടവരെല്ലാം ജനിക്കുന്നത്‌ അവരുടെ കര്‍മ്മത്തോടെ തെന്നയാണെന്നതിനും ഈ ശ്ലോകം തന്നെ തെളിവ്‌. പിപ്രന്റെ പുത്രന്‍ വിപ്രനായി ജനിച്ചതുകൊണ്ടാണ്‌ ശൂദ്രന്‍ തപസു ചെയ്‌തപ്പോള്‍ മരിച്ചുപോയത്‌. ചിലര്‍ പറയുന്നതുപോലെ ജനിക്കുമ്പോള്‍ ആ കുട്ടി ശൂദ്രനായിരുന്നെങ്കിലോ? അങ്ങനെ സംഭവിക്കാന്‍ ഇടവരില്ലായിരുന്നു. അപ്പോള്‍ ജനനം തന്നെ ജാതിയെ, വര്‍ണത്തെ നിര്‍ണയിക്കുന്നു. കര്‍മ്മമല്ല, അത്‌ മാറ്റാന്‍ വ്യവസ്ഥയുമില്ല.

'ജാതി' എന്നാല്‍ 'ജന്മം' എന്ന്‌ അര്‍ത്ഥം. 'ജാതം വംശം' ജനിച്ച വംശം. ഏതുവംശത്തിലാണോ ജാതനായത്‌ അതുതന്നെ അയാളുടെ ജാതി.  അല്ലാതെ ശൂദ്രനായി പിറക്കുന്നവന്‍ വിവിധ കര്‍മ്മങ്ങള്‍ ചെയ്‌ത്‌ ജാതികളായി തിരിയുന്നതല്ല. ('ഗുണകര്‍മ്മ വിഭാഗശഃ' എന്ന പ്രയോഗത്തിനു പുതിയ വ്യാഖ്യാനം കൊടുത്തു ജന്മത്തിനു ജാതീയമായ പ്രാധാന്യമില്ലെന്നു കാണിപ്പാന്‍ ചില നവീനര്‍ പണിപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ശങ്കരഭാഷ്യത്തില്‍ അങ്ങനെ ഒരു സൂചന പോലുമില്ല.-കുറ്റിപ്പുഴ കൃഷ്‌ണപിള്ള)

'കൃഷിഗോരക്ഷവാണിജ്യം
വൈശ്യകര്‍മ്മസ്വഭാവജം
പരിചര്യാത്മകം കര്‍മം
ശൂദ്രസ്യാപി സ്വഭാവജം'
(ഭഗവത്‌ഗീത.18-44)

'സഹജം കര്‍മ കൗന്തേയ
സ ദോഷമപി ന ത്യജേത്‌'
(ഭഗവത്‌ഗീത.18-48)

'ഈ ഉദാഹരണങ്ങളില്‍ സഹജം, സ്വഭാവജം, എന്ന്‌ കര്‍മ്മത്തിന്‌ വിശേഷണം കല്‍പ്പിച്ചിരിക്കുന്നത്‌ നോക്കുക. സഹജം-ജന്മത്തോട്‌ കൂടി ഉണ്ടായിട്ടുള്ളത്‌ (ജന്മനൈവോത്‌പം) എന്ന്‌ ശങ്കരാചാര്യര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. ജനനാന്തരം ഗുണകര്‍മ്മങ്ങള്‍ കൊണ്ടാണ്‌ ജാതിതിരിയുതെന്ന പരിഷ്‌കൃതാശയം ഗീതയില്‍ ഒരിടത്തും അംഗീകരിച്ചിട്ടില്ല. '(കുറ്റിപ്പുഴ കൃഷ്‌ണപിള്ള-കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍)
'ബ്രാഹ്മണക്ഷത്രിയവിശാം
ശൂദ്രാണാം ച പരന്തപ
കര്‍മ്മാണി പ്രവിഭക്താനി
സ്വഭാവപ്രഭവൈഗുണൈഃ'
(ഭഗവത്‌ഗീത.18-41)

'ഈ ശ്ലോകത്തിന്റെ ശങ്കരഭാഷ്യം ജാതിവ്യവസ്ഥയില്‍ ശൂദ്രനെ എന്തവജ്ഞയോടെ താഴ്‌ത്തിക്കെട്ടിയിരിക്കു
ന്നു വെുന്നു കാണിക്കുന്നുണ്ട്‌. ബ്രാഹ്മണക്ഷത്രിയവിശാം എന്ന സമാസത്തോട്‌ ശൂദ്രശബ്ദം ചേര്‍ക്കാതെ വേറിട്ടു നിര്‍ത്തിയിരിക്കുത്‌ ശൂദ്രന്‌ ദ്വിജത്വവും (ഉപനയനസംസ്‌കാരം) വേദാധികാരവും ഇല്ലാത്തതുകൊണ്ടാണെന്ന്‌ ആചാര്യര്‍ എടുത്തു പറഞ്ഞിരിക്കുന്നു. നോക്കുക സമാസത്തില്‍ പോലും ശൂദ്രന്‌ ത്രൈവര്‍ണികരുടെ തൊട്ടടുത്തു നില്‍ക്കാന്‍ പാടില്ല. '(കുറ്റിപ്പുഴ കൃഷ്‌ണപിള്ള-കുറ്റിപ്പുഴയുടെ പ്രബന്ധങ്ങള്‍)

അപ്പോള്‍ ഓരോ വര്‍ണവും ജാതിയും കര്‍മ്മത്തോടെ തന്നെയാണ്‌ പിറക്കുത്‌ അത്‌ മാറ്റാന്‍ വ്യവസ്ഥയില്ല. അതിനു തുനിഞ്ഞ ശംബൂകന്‍ തികഞ്ഞ ധിക്കാരമാണ്‌ കാട്ടിയത്‌. കര്‍മ്മത്തില്‍നിന്ന്‌ വ്യതിചലിക്കാത്ത ക്ഷത്രിയന്‌ ശൂദ്രന്റെ ആ ധിക്കാരം വെച്ചുപൊറുപ്പിക്കാന്‍ പറ്റുമോ? അതുകൊണ്ടാണ്‌ മര്യാദാപുരുഷോത്തമനായ രാമന്‍ ശംബൂകനെ തല്‍ക്ഷണം വധിച്ചത്‌.

പഞ്ചമരുടെ (ദളിത്‌/ഒ.ബി.സി.) ആരുമല്ല ശംബൂകന്‍. കേരളത്തിലെ ശുദ്ധ ശൂദ്രരായ നായര്‍ ജാതികളുടേതാണ്‌. തങ്ങളുടെ വംശത്തിലുള്ള ഒരു ദേവനെ, പോരാളിയെ അന്യായമായി വധിച്ചവന്റെ അപാദാനങ്ങള്‍ പാടുന്നകൃതി (രാമായണം) പാരായണം ചെയ്യുന്നതും അവര്‍തന്നെ. അത്‌ അവരുടെ ഇഷ്ടം.പഞ്ചമര്‍ ഇടപെടേണ്ടതില്ല. പക്ഷെ, ചരിത്രകാരന്മാര്‍ മുമ്പുതന്നെ ഒരു അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്‌. കേരളത്തിലെ ശൂദ്രര്‍ ബ്രാഹ്മണരോടൊപ്പം വടക്കുനിന്നുവവരല്ല, ബാഹ്മണര്‍ക്ക്‌ സൗകര്യപൂര്‍വ്വം ചൂഷണം ചെയ്യുന്നതിനായി പഞ്ചമരിലെ ഉന്നതരെ തെരഞ്ഞെടുത്ത്‌ ആ പദവിയില്‍ എത്തിക്കുകയായിരുന്നുവത്രേ. ആ പരമ്പരയില്‍ 'ജനിച്ചവര്‍' ആണ്‌ ഇത്തെ ശൂദ്രര്‍.




4 comments:

  1. കുറ്റിപ്പുഴക്ക് ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. അതിനനുസരിച്ച് കഥ എഴുതിയേതീരൂ. മതരാഷ്ട്രീയ ചായ്‌വ് ഇല്ലാത്തവർ എഴുതിയത് എന്തെങ്കിലും കിട്ടുമെങ്കിൽ കുറ്റിപ്പുഴയുടെ ഫോളോവേഴ്സ് വായിക്കുന്നത് നല്ലതാണ്.

    ReplyDelete
    Replies
    1. കുറ്റിപ്പുഴയുടെ രാഷ്ട്രീയം എന്തായാലും ശംബുകനെ വധിക്കുന്നത് ജാതി വ്യവസ്ഥയുടെ ചീഞ്ഞ നീതിബോധം തന്നെയാണ്

      Delete
  2. ശംബൂകവധത്തെ വർണവ്യവസ്ഥാസമ്പ്രദായത്തിനനുസൃതമായി വ്യാഖ്യാനിക്കുന്ന ഈ കെട്ടകാലത്ത് ഈ കീഴാളവായനക്ക് തയ്യാറായത് കാലികപ്രസക്തം.

    ReplyDelete
  3. ചരിത്രത്തിൽ സംഭവിച്ചത് പലതും ആധുനിക പൊതു ധാർമ്മികതയ്ക്ക് നിരക്കുന്നവയല്ല .അവയെ ആ കാലഘട്ടത്തിന്റെ പരിമിതിയായി കണ്ടാൽ മതി . Hindsight ൽ ആശാൻമാരാകാൻ ആർക്കും കഴിയും .

    ReplyDelete