Monday, July 22, 2013

കല്ലേലുരച്ച്‌ തീപ്പൊരി ചിതറി ഒരു ജീവിതം

പുസ്‌തകം

കണ്ടല്‍ കര്‍ഷകനായ കല്ലേന്‍ പൊക്കുടനെ കുറിച്ച്‌ ആനു കാലികങ്ങളില്‍ വന്ന ലേഖന ങ്ങളുടേയും സെമിനാര്‍ പ്രബന്ധ ങ്ങളുടേയും സമാ ഹാരമാണ്‌ "കറുപ്പ്‌ ചുവപ്പ്‌ പച്ച' എന്ന പുസ്‌തകം. ഗ്രീന്‍ ബുക്‌സ്‌, തൃശൂര്‍ പ്രസിദ്ധീ കരിച്ച പുസ്‌തകം  2013 ജൂലൈ 13ന്‌ കണ്ണൂര്‍ ഐഎംഎ ഹാളില്‍ വെച്ച്‌ കല്ലേന്‍ പൊക്കുട ന്റെ സാന്നിധ്യത്തില്‍, കഥാകൃത്ത്‌ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്‌ പ്രതി നല്‍കിക്കൊണ്ട്‌ തമിഴ്‌ എഴുത്തുകാരി മീന കന്തസാമി നിര്‍വഹി ച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പരിസ്‌ഥിതി പ്രവര്‍ത്തക രുടേയും പുസ്‌തക പ്രേമികളുടെയും നിറസാന്നിധ്യവും ചടങ്ങിനുണ്ടായിരന്നു. രൂപേഷ്‌ കുമാര്‍ സംവിധാനം ചെയ്‌ത "ഡോണ്ട്‌ ബി ഔര്‍ ഫാദേഴ്‌സ്‌' എന്ന ഡോക്യുമെന്റെറിയും തുടര്‍ന്ന്‌ പ്രദര്‍ശി പ്പിച്ചു.

എഴുത്തുകാരുടെ ലേഖനങ്ങളും കുറിപ്പുകളും കത്തുകളും എഡിറ്റ്‌ ചെയ്‌തത്‌ കെപി രവിയും ആനന്ദന്‍ പിയും ചേര്‍ന്നാണ്‌. ജി മധു സൂദനന്‍ ഐഎഎസ്‌ ന്റെതാണ്‌ അവതാരിക. സനല്‍ മോഹന്റെ കൃതിപഠനവുമുണ്ട്‌. രാജേഷ്‌ ചാലോടാണ്‌ കവര്‍ ഡിസൈന്‍ ചെയ്‌ത ത്‌. ഉള്‍ പേജുകളില്‍ പിവി ബീനയുടെ സ്‌കെച്ചു കളുമുണ്ട്‌. എഴുത്തു കാരെ കുറിച്ചുള്ള വിവരങ്ങള്‍ അവസാന താളുകളില്‍ ചേര്‍ത്തിട്ടുണ്ട്‌.

പുസ്‌തകത്തില്‍ കുറിച്ചിരിക്കുന്ന കെപി രവിയുടെയും ആനന്ദന്‍ പിയുടെയും മുഖവുര മുഴുവനായും പകര്‍ത്തുന്നു.

മെരുങ്ങായ്‌മയുടെ വ്യക്തി ചരിത്രവും പ്രത്യയ
ശാസ്‌ത്രവും.

കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകവംശത്തിന്‍ ചരിത്രങ്ങള്‍
---പൊയ്‌കയില്‍ അപ്പച്ചന്‍.

അടിമാനുഭവം ഒരു ചരിത്രസത്യമാണ്‌. ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും സ്വതന്ത്ര ആവിഷ്‌കാരത്തില്‍ നിന്നും വലിയ വിഭാഗം ജനതയെ അത്‌ തടഞ്ഞിട്ടു. മേലടരുകളുടെ അധീശ യുക്തി കൊണ്ട്‌ അടിമകളായ മനുഷ്യരുടെ അറിവും അനുഭവങ്ങളും സമരസാന്നിധ്യങ്ങളും അവര്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു. ഈ സന്നിഗ്‌ധതകളെ മുറിച്ചു കടുകൊണ്ടാണ്‌ പൊയ്‌കയില്‍ അപ്പച്ചനും ജോണ്‍ ജോസഫ്‌ പാമ്പാടിയും അയ്യന്‍കാളിയും കല്ലറ സുകുമാരനും സ്വയം പാഠമായി മാറിയത്‌. സമാനതകളില്ലാത്ത ഈ സമരധാരയുടെ തുടര്‍ച്ചയും വളര്‍ച്ചയും തെളിയുന്ന ഒരാളുടെ ജീവിതവും ഇടപെടലു കളുമാണ്‌ ഈ പുസ്‌തകം പലവിധത്തില്‍ പറയാന്‍ ശ്രമിക്കുന്നത്‌.

ബൗദ്ധരാഷ്ട്രീയത്തിന്റെ പ്രതിബോധവും ഫൂലെ ചിന്തയുടെ നീതിബോധ്യങ്ങളും പരിസ്ഥിതിയുടെ കീഴാള ജാഗ്രതയും കല്ലേന്‍ പൊക്കുടന്‍ എന്ന പോരിന്റെ പേരിനെ കനമുള്ള ജൈവ പാഠമാക്കുന്നു. അനുഭവങ്ങളില്‍ വേരുകളാഴ്‌തി ആര്‍ജിക്കുതും ആവിഷ്‌കരി ക്കുതുമായ ജ്ഞാനത്തിന്റെ ക്രിസ്റ്റല്‍ വ്യഗ്രത പുതിയ കാലം അകപ്പെട്ടുപോയ നിശ്ചലതകളെ ഭേദിക്കുന്നു. അത്‌ ജനാധിപത്യത്തിന്റെ പുതിയ മാനങ്ങളിലേക്ക്‌ വഴിതുറക്കുന്നു. പരിസ്ഥിതി വിവേകത്തിന്‌ നിരക്കാത്തതും കീഴാള വിരുദ്ധവുമായ നടപ്പു ശീലങ്ങള്‍ അലിഞ്ഞു ചേര്‍ന്നതാണ്‌ നമ്മുടെ സാംസ്‌കാരിക ജീവിതം. നീര്‍ത്തട ബോധരൂപീകരണത്തിന്റെയും കണ്ടല്‍ ആവാസ പുനര്‍നിര്‍മ്മിതിയുടെയും സാഹസിക ശ്രമങ്ങല്‍ പൊക്കുടന്റെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ വലുതാണ്‌. അതിന്റെ സാമൂഹികാന്വേഷണ സാധ്യ തകളും പ്രതിരോധങ്ങളും ഏറിയും കുറഞ്ഞും ഈ പുസ്‌തകം ഏറ്റുവാങ്ങുന്നു. നീര്‍ത്തട പരിരക്ഷയെ കുറിച്ചുള്ള പൊതുസമൂഹ ത്തിന്റെ അജ്ഞത, സാമൂഹികാനുഭവങ്ങളെ രാഷ്ട്രീയമായി തിരി ച്ചറിയാത്ത സാമുദായികാവസ്ഥ, സമുദായത്തെ ചുറ്റിപ്പറ്റിയുള്ള സംഘടിത രാഷ്ട്രീയക്കാരുടെ ഒളിച്ചുകളിയും സൂത്രങ്ങളുമെല്ലാം പൊക്കുടന്റെ വെല്ലുവിളികളായിരുന്നു.

സ്വന്തം ഗ്രാമത്തിന്റെ പുഴയോരത്ത്‌ പൊക്കുടന്‍ നട്ടുവളര്‍ത്തിയ പതിനായിരക്കണക്കിന്‌ ചെടികള്‍ ലോകം ശ്രദ്ധിച്ച പരിസ്ഥതി പുനര്‍ നിര്‍മ്മാണ ശ്രമമായി വിലയിരുത്തപ്പെട്ടു. അതിനെ ആ ഗ്രാമം വെട്ടിനശിപ്പിച്ചത്‌ ഒരുതരം ഉന്മാദത്തോടെയായിരുന്നു. പത്രവാര്‍ത്ത യില്‍ കവിഞ്ഞ ഒരു പ്രതികരണവും അതിന്‌ ഉണ്ടായില്ല. സംഘടിത രാഷ്ട്രീയത്തിന്റെ അര്‍ത്ഥവത്തായ നിശ്ശബ്ദതയോട്‌ പരിസ്ഥിതിയുടെ കേവലവാദവും ആക്ടിവിസത്തിന്റെ വര്‍ണപക്ഷവും ഒട്ടിനിന്നു. അക്കാദമികമോ ജാതീയമോ ആയ വരേണ്യത അവകാശപ്പെടാനി ല്ലാത്ത ഒരാള്‍ സ്വന്തം ജ്ഞാനത്തെയും അനുഭവത്തെയും മുന്‍നിര്‍ത്തി കര്‍തൃത്വത്തിലേക്ക്‌ നടന്നുകയറേണ്ടതി ല്ലെന്ന വരേണ്യ ശാസനയായി രുന്നു അത്‌. അതിന്റെ പിണിയാളുകളായി സമുദായം തന്നെ കുപ്പായ മിട്ടു. ഈ വൈരുധ്യം ഏല്‍പ്പിച്ച ആഘാതം പ്രകൃതിയുടെ താളം നെഞ്ചി ലേറ്റിയ ആ മനുഷ്യനെ വിഭ്രാന്തിയിലേക്കും വിഷാദത്തിലേക്കും തള്ളിയിട്ടു.

മീന കന്തസാമി ,പൊക്കുടന്‍
 പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വാര്‍പ്പ്‌ രീതി, മതേതരത്വത്തിന്റെ മതാത്മക രഹസ്യങ്ങള്‍, ദേശീയതയുടെ ഏക ശിലാത്മക കല്‍പ്പനകള്‍ എന്നിവ സ്വന്തം ജ്ഞാനബോധ്യം കൊണ്ട്‌ നിര്‍വചിക്കാനും പുനര്‍വിന്യസിക്കാനു മുള്ള പൊക്കുടന്റെ ശ്രമങ്ങള്‍ പലപ്പോഴും ജ്ഞാനനിര്‍മ്മിതിയുടെ പുതിയ ആഗോള അന്വേഷണമാനങ്ങളോട്‌ ഇണങ്ങുന്നതായി കാണാം. പൂര്‍ണ മനുഷ്യനായിരിക്കാനുള്ള അവകാശത്തെ അത്‌ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യന്‍ അവസ്ഥയില്‍ ആധുനികത സൃഷ്ടിച്ച വൈരുധ്യങ്ങളെയും വിവേചനങ്ങളെയും വ്യക്തമാക്കുകയും സ്വന്തം അന്വേഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പരിഹാരം തേടുകയുമാണ്‌ ഡോ.ബിആര്‍ അംബേഡ്‌കര്‍ ചെയ്‌തത്‌. ഓരോ മനുഷ്യനും ലഭിക്കേണ്ടുന്ന സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പ്രഖ്യാപനം കൂടിയായിരുന്നു അത്‌. പിന്നീട്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളായി രൂപപ്പെട്ടതും ഈ അന്വേഷണങ്ങളായിരുന്നു. സാമാന്യ ജനതയുടെ രാഷ്ട്രീയാവബോധ ത്തിലേക്ക്‌ ഈ വ്യവഹാരങ്ങളെ സിവേശിപ്പിക്കുതിന്റെ മാതൃകയായി പൊക്കുടന്റെ പ്രവര്‍ത്തനങ്ങളെ കാണുവാന്‍ കഴിയും. ജാതി, മതം, മുഖ്യധാരയുടെ രാഷ്ട്രീയ നില, പരിസ്ഥിതി രാഷ്ട്രീയം, വികസന സങ്കല്‍പ്പം എിവയെ വിശകലനം ചെയ്യുന്നിടത്താണ്‌ കൃത്യതയുള്ള പരിസ്ഥിതി/ദളിത്‌ രാഷ്ട്രീയമാനം കൈവരിക്കുന്ന ഒന്നായി പൊക്കുട ന്റെ ഇടപെടലുകള്‍ മാറുന്നത്‌. ചരിത്രപരമായി ഇതൊരു യാദൃശ്ചി കതയല്ല. പീഡനാത്മകമായ ഭൂതകാലത്തെ ചില യുക്തിവിചാരത്തി ലൂടെ കടത്തിവിട്ടുകൊണ്ട്‌ പൊക്കുടന്‍ സൃഷ്ടിക്കുന്ന പ്രത്യയശാസ്‌ത്ര പരമായ പൊളിച്ചെഴുത്ത്‌ സാമൂഹിക അന്വേഷണങ്ങളില്‍ രീതി ശാസ്‌ത്രപരമായി പ്രധാനപ്പെ`ട്ടതാണെന്ന്‌ ഞങ്ങള്‍ കരുതുന്നു. 

 ബലിഷ്‌ഠമാക്കേണ്ടുന്ന പുതിയ ജനാധിപത്യ പ്രക്രിയയും പ്രയോഗവും കൊതിക്കുവര്‍ക്കായി സംവാദത്തിനു വേണ്ടി സമാഹരിച്ചവയാണ്‌ ഈ പുസ്‌തകത്തിലെ പഠനങ്ങളും ഫീച്ചറുകളും അഭിമുഖലേഖനങ്ങളും. ഗവേഷണത്തിന്റെ ലക്ഷ്യങ്ങള്‍ക്കപ്പുറം ഇവയുടെ ചരിത്ര -പാഠവല്‍ക്ക രണത്തിന്റെ മൂല്യം ഞങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്‌.

പ്രാദേശികമായി രൂപപ്പെടുന്ന ദളിത്‌ അനുഭവാധിഷ്ടിത അറിവ്‌ അധികാരത്തിന്റെ രീതിശാസ്‌ത്ര സാധ്യതകള്‍, സാമൂഹികമായി അതുയര്‍ത്തുന്ന വിമോചനാത്മകത, പ്രകൃതി ദര്‍ശനത്തിന്റെ കീഴാള വ്യവഹാരമാതൃക, അതിന്റെ മതേതര മാനവികത, അടിത്തറ എന്നിവ ഈ പുസ്‌തകത്തിന്റെ പ്രശ്‌ന മണ്ഡലങ്ങളാണ്‌.

യഥാര്‍ത്ഥ ജ്ഞാനോദയത്തിന്റെ യുക്തിയും ദേശവികസനത്തെ സംബന്ധിച്ച സങ്കല്‍പ്പങ്ങളും രൂപപ്പെടേണ്ടത്‌ അടിത്തട്ടിലെ മനുഷ്യരുടെ ഭാവനയിലൂടെയാണെ അഭിപ്രായം കാലികമായി അടയാളപ്പെടുത്താന്‍ ഈ പുസ്‌തകത്തിന്‌ കഴിയുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.

രണ്ട്‌ പതിറ്റാണ്ടിലധികമായി കേരളത്തിന്‌ അകത്തും പുറത്തും വെളിച്ചം കണ്ടവയാണ്‌ ഈ പുസ്‌തകത്തിന്റെ ഉള്ളടക്കത്തില്‍ പലതും. പല കലാശാലകളിലായി അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും ഉള്‍പ്പെടുന്നു. പുസ്‌തക ലക്ഷ്യത്തിലേക്കായി അത്‌ സമാഹരിക്കുതിന്‌ സഹായിച്ച സുഹൃത്തുക്കള്‍, പ്രസിദ്ധീകരിക്കുതിന്‌ സമ്മതം തന്ന എഴുത്തുകാര്‍, ഫീച്ചറുകള്‍ വിവര്‍ത്തനം ചെയ്‌ത്‌ സാഹായിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ അശോകന്‍, ടി രവികൃഷ്‌ണന്‍, അനീസ കെപി, അതീഫ്‌ എ, തുഷാര ഖന്ന എ, ബിന്‍സി മരിയ, ഔദ്യോഗിക തിരക്കിനിടയിലും മുന്‍വിധികളില്ലാതെ പുസ്‌തകത്തിന്‌ ആധികാരികമായ അവതരണ ലേഖനം എഴുതി തന്ന ജി മധുസൂദനന്‍ സാര്‍, സൂക്ഷ്‌മവും സമഗ്രവുമായ പഠനം തന്ന്‌ പുസ്‌തകത്തെ സമ്പമാക്കിയ സനല്‍ മോഹന്‍ സാര്‍, ചിത്രങ്ങള്‍ പുസ്‌തകത്തില്‍ ചേര്‍ക്കാന്‍ അനുമതി തന്ന പിവി ബീന, ഭാഗ്യനാഥന്‍, ഇത്തരമൊരു പുസ്‌തകത്തിന്റെ അക്കാദമിക മൂല്യം തിരിച്ചറിഞ്ഞ്‌ പ്രസിദ്ധീകരണത്തിന്‌ തയ്യാറായ തൃശൂര്‍ ഗ്രീന്‍ ബുക്‌സ്‌ ഡെിറ്റര്‍ സ്‌നേഹലത, മാനേജിങ്‌ എഡിറ്റര്‍ കൃഷ്‌ണദാസ്‌ എിവരേടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

No comments:

Post a Comment