Saturday, November 16, 2013

പുസ്തകം :അയ്യങ്കാളി - അധസ്ഥിതരുടെ പടത്തലവന്‍ - ടി എച്ച് പി ചെന്താരശ്ശേരി



ടി എച്ച്‌ പി ചെന്താരശ്ശേരി ഇംഗ്ലീഷിലെഴുതിയ പുസ്‌തകമാണ്‌ അയ്യങ്കാളി അധഃസ്ഥിതരുടെ പടത്തലവന്‍. കെ ആര്‍ മായ മലയാളത്തിലേക്ക്‌ മൊഴിമാറ്റം കോടുത്തു. മൈത്രി ബുക്‌സ്‌ പ്രസിദ്ധീകരിച്ചു.

പരിഭാഷകക്കുറിപ്പ്‌

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍"

കേരള ചരിരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മുഴങ്ങിക്കേട്ട ഈ വരികള്‍ ദുരാചാരപൂരിതമായ ഏത്‌ വ്യവസ്ഥിതിക്കും ബാധക മാണ്‌. മനുഷ്യരായി ജനിച്ചിട്ടും കേവല മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട കരുത്തുറ്റ ജനതയുടെ ഇഛാശക്തിയുടെ മകുട രൂപമാണ്‌ അയ്യങ്കാളി. കാലത്തിനും ചരിത്രത്തിനും മാറ്റാന്‍ കഴിയാത്ത വ്യക്തിത്വം പന്തുകളിയില്‍ നിന്നാരംഭിച്ച്‌ രാജവീഥി യുടെ വിരിമാറിലൂടെ വില്ലുവണ്ടിയില്‍ മുന്നോട്ടു നീങ്ങിയ വിപ്ലവവീര്യം അക്ഷരജ്ഞാനത്തിനും, വേലക്ക്‌ മതിയായ കൂലിക്കും, വഴിനടക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനായി അനേകമനേകം രക്തരൂക്ഷിത പോരാട്ടങ്ങള്‍ നടത്തി. വിദ്യയാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രഥമ പാതയെന്ന്‌ മനസ്സിലാക്കിയ അയ്യങ്കാളി അതിനായുള്ള ശ്രമങ്ങള്‍ക്കായി സ്വജീവന്‍ പോലും തൃണവല്‍ഗണിച്ചു. പോരാട്ടത്തിന്റെ ശക്തി ഒത്തൊരുമയിലാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ദേശമാകമാനമുള്ള ദളിതരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അയ്യങ്കാളി അധഃസ്ഥിതരെ വിദ്യകൊണ്ടു പ്രബുദ്ധരാക്കുകയും സംഘടനകൊണ്ട്‌ ശ്‌കതരാക്കു കയും ചെയ്‌തു. പുണ്യാഹത്തിന്റെ രൂപത്തിലും ജാതിസംഘട്ടന ങ്ങളുടെ രൂപത്തിലും പഴമകളെ ഇന്നു പൊതു സമൂഹധാരയി ലേക്ക്‌ വലിച്ചിഴക്കപ്പെടുമ്പോള്‍ അയ്യങ്കാളിയുടെ ജീവിതപ്പോരാട്ട ങ്ങള്‍ക്ക്‌ പ്രസക്തിയേറുന്നു.

പ്രതിജ്ഞാബദ്ധതയും പ്രതിബദ്ധതയുമുള്ള ചുരുക്കം ചില ചരിത്രകാരന്മാരിലോരാളാണ്‌ ശ്രീ. ടി എച്ച പി ചെന്താരശ്ശേരി. ഒരു പക്ഷെ ഇതുവരെ ലഭ്യാമായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വസ്‌തുനി ഷ്‌ഠമായ അയ്യങ്കാളി ചരിത്രം തന്നെയായിരിക്കും ലഘു പുസ്‌തകം.-കെ ആര്‍ മായ


(ഡൌണ്‍ലോഡ്) 

No comments:

Post a Comment