Wednesday, November 20, 2013

ലക്ഷ്‌മി ഗോപാലന്‍ : കദനഭാരം തളര്‍ത്താത്ത കായികതാരം, സര്‍വീസിലെത്തുന്ന ആദ്യ പുലയി - ടി എ ഹസ്സന്‍കുട്ടി കാഞ്ഞിരമറ്റം




ലക്ഷ്മി ഗോപാലന്‍
ലക്ഷ്‌മി ഗോപാലന്‍ 29-9-1938ല്‍ എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കിലെ ആമ്പല്ലൂര്‍ പഞ്ചായത്തില്‍ കടവിത്തറയിലാണ്‌ ജനിച്ചത്‌. അച്ഛന്‍ ഇട്ടിയാനും അമ്മ തളരിയുമാണ്‌.

പ്രൈമറി വിദ്യാഭ്യാസം ജെ ബി എസ്‌ ആമ്പല്ലൂരിലും തുടര്‍ന്ന്‌ കാഞ്ഞിരമറ്റം സെ. ഇംഗ്നേഷ്യസ്‌ ഹൈസ്‌കൂളിലും പഠിച്ച്‌ 1963ല്‍ എസ്‌ എസ്‌ എല്‍ സി പാസ്സായി. കലാ-കായിക മത്സരങ്ങളില്‍ താല്‍പ്പര്യപൂര്‍വം പങ്കെടുക്കുമാ യിരുന്നു. പഠനകാലത്ത്‌ ഹൈസ്‌കൂള്‍ സ്‌പോര്‍ട്ടസ്‌ ചാമ്പ്യനായിരു ന്നു. സ്‌പോര്‍ട്ട്‌സില്‍ പങ്കെടുത്ത്‌ അനവധി സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നേടിയിട്ടുണ്ട്‌. ക്രോസ്‌ കണ്‍ട്രി, ഓട്ടം, ചാട്ടം, ത്രോബോള്‍, ടെന്നിക്വയറ്റ്‌, എന്നിവയായിരുന്നു ഇഷ്ടപ്പെട്ട സ്‌പോര്‍ട്ടസ്‌ ഐറ്റംസ്‌.

എസ്‌ എസ്‌ എല്‍ സി പാസ്സായ ശേഷം ടൈപ്പ്‌ റൈറ്റിംങ്‌, ഷോര്‍ട്ട്‌ ഹാന്‍ഡ്‌ എന്നിവയും അക്കൗണ്ടന്‍സിയും പഠിച്ചു. അനന്തരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നഴ്‌സിങിന്‌ ചേര്‍ന്ന്‌ പഠനാനന്തരം എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗവ.ഹോസ്‌ പിറ്റലില്‍ നഴ്‌സിങ്‌ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന്‌ കൂനമ്മാവ്‌, മട്ടാഞ്ചേരി, മൂവാറ്റുപുഴ, എറണാകുളം ജനറല്‍ ആശുപത്രി തൃപ്പൂണിത്തുറ, പിറവം, തൊട്ടൂര്‌, മുളന്തുരുത്തി എന്നീ ആശുപത്രികളിലും സ്‌തുത്യര്‍ഹമായ നിലയില്‍ സേവനം ചെയ്‌തു.

ജോയിന്റ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പക്ടറായി പാലക്കാട്‌ ജില്ലയിലെ കൊപ്പം പ്രൈമറി ഹെല്‍ത്ത്‌ സെന്റെറില്‍ നിയമനം ലഭിച്ചു. അതിനിടെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തെ ട്രെയിനിങ്‌ കഴിഞ്ഞു. അവിടെനിന്നും ചെറൂപ്പ പ്രൈമറി ഹെല്‍ത്ത്‌ സെന്റെര്‍ മുളയംകാവ്‌, പ്രൈമറി ഹെല്‍ത്ത്‌ സെന്റര്‍ കീച്ചേരി (എറണാകുളം) എന്നിവിടങ്ങളില്‍ പ്രശംസനീയമാം വിധം ജോലി ചെയ്‌തു. 1993 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

സംസ്ഥാനെ വെറ്ററന്‍സ്‌ മീറ്റില്‍ വനിതകളുടെ ഡിസ്‌കസ്‌ ത്രോയില്‍ 65നു മുകളില്‍ പ്രായമുള്ളവരെ പ്രതിനിധീകരിച്ച്‌ ലക്ഷ്‌മി ഗോപാലന്‍ ഒന്നാം സ്ഥാനത്തെത്തി. വെറ്റീറിയന്‍ അസ്സോസിയേഷന്‍ നടത്തിയ സ്‌പോര്‍ട്ടസിന്‌ നാഷണല്‍ പോയിന്റ്‌ ആയി സ്വര്‍ണം, വെള്ളി വെങ്കലം എന്നിങ്ങനെ 40ഓളം മെഡലുകള്‍ നേടിയിട്ടുണ്ട്‌. മണിപ്പൂരിലെ ഇംഫാലിലും ഹൈദരാബാദിലും പോയി മെഡല്‍ സ്വീകരിച്ചിട്ടുണ്ട്‌. 25ആം നാഷണല്‍ മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്‌. ഇന്നും ചുറുചുറുക്കടെ പ്രവര്‍ത്തിക്കുന്ന ലക്ഷ്‌മി ഗോപാലന്‍ ഒരു കലാ-കായിക താരം തന്നെയാണ്‌.

ആമ്പല്ലൂര്‍ പഞ്ചായത്തില്‍ പുലയസമുദായത്തില്‍ ജോലിലഭിക്കുന്ന ആദ്യത്തെ വനിത എന്ന നിലയില്‍ ലക്ഷ്‌മി ഗോപാലനെ 677ആം നമ്പര്‍ കെ പി എം എസ്‌ ശാഖ അനുമോദിക്കുകയും പൊന്നാട നല്‍കി ആദരിക്കുകയും ചെയ്‌തു. 2000ല്‍ ആമ്പല്ലൂര്‍ പഞ്ചായത്ത്‌ കായികതാരം എന്ന നിലയില്‍ അനുമോദനം നല്‍കി.

ഇപ്പോഴും ലക്ഷ്‌മിഗോപാലന്‍ എന്ന 70കാരിക്ക്‌ വെറുതെ ഇരുന്ന്‌ സമയം കളയാന്‍ താല്‍പ്പര്യമില്ല. ചെന്നൈയിലെ ഡി എച്ച്‌ എന്‍ കമ്പനിയുടെ നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിങ്‌ സ്റ്റാര്‍ ഏജന്റെയി ജോലി ചെയ്യുന്നു. വിശ്രമം എന്നത്‌ ലക്ഷ്‌മി ഗോപാലന്‌ അന്യമാണ്‌.

No comments:

Post a Comment