Thursday, November 21, 2013

പുലപ്പേടിയും മണ്ണാപ്പേടിയും 28 ഉച്ചാരവും - സി കെ ദാമോദരന്‍ പന്തളം.




സി കെ ദാമോദരന്‍
കേരളത്തില്‍ ഒരുകാലത്ത്‌ നിലനിന്നിരുന്ന മണ്ണാപ്പേടി- പുലപ്പേടി എന്ന ആചാരവും 28ഉച്ചാരവുമായി എന്തൊക്കെയോ ബന്ധമുള്ളതായി കാണുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമെന്ന നിലയില്‍ മകരമാസം 28ആം തിയതി ഉച്ചാര ദിവസമായി മധ്യതിരുവിതാംകൂറില്‍ മുന്‍കാല ങ്ങളില്‍ ആചരിച്ചുപോന്നിരുന്നു. ജ്യോതി ശാസ്‌ത്ര പരമായ മകരം രാശിയില്‍ 28ആം ഭഗയില്‍ ആരന്‍ (കുജന്‍) ഉച്ചംവരുന്ന ദിവസമാണ്‌ ഉച്ചാരം. അന്ന്‌ ഭൂമിക്ക്‌ ഇളവ്‌ (വിശ്രമം) നല്‍കുക എന്ന സങ്കല്‍പ്പത്തിലാണ്‌ ഇത്‌ ആചരിച്ചതെന്നും കരുതപ്പെടുന്നു. ആ ദിവസം തെങ്ങ്‌, കമുക്‌, പ്ലാവ്‌ തുടങ്ങിയ ഫലവൃക്ഷങ്ങളില്‍ കയറുന്നത്‌ വിലക്കായിരുന്നു. അന്ന്‌ ഇതിന്റെ അടയാളമായി ഈ വൃക്ഷങ്ങളില്‍ കരീലാഞ്ചി എന്ന വള്ളി ( മുള്ളുള്ള വള്ളിയാണ്‌) കെട്ടുന്ന പതിവ്‌ ഉണ്ടായിരുന്നു. അന്ന്‌ നെല്ലറ തുറക്കുന്നതും വിലക്കിയിരുന്നു. ഈ ചടങ്ങുകള്‍ ഇപ്പോള്‍ നിലവിലില്ല. എന്നാല്‍ പട്ടികജാതിയില്‍ പെട്ട ആളുകള്‍ ഇപ്പോഴും അവരുടെ ആരാധനാലയങ്ങളില്‍ ഉച്ചാരം ഉത്സവം ആര്‍ഭാടപൂര്‍വം ആഘോഷിച്ചുവരുന്നുണ്ട്‌.

മുന്‍കാലത്ത്‌ അയിത്തം നിലനിന്നിരുന്നപ്പോള്‍ ചെങ്ങന്നൂരിന്‌ അടുത്തുള്ള തിരുപ്പുലിയൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിന്റെ പടിഞ്ഞാറോട്ടുള്ള കതക്‌ വര്‍ഷത്തില്‍ ഒരിക്കല്‍ (മകരം 28ന്‌) തുറന്ന്‌ കുറവര്‍ക്കും പാണ്ടിപ്പറയര്‍ക്കും ദര്‍ശനത്തിനായി സൗകര്യപ്പെടുത്തിയിരുന്നു. ഈ ദിവസം തീണ്ടല്‍ ജാതിക്കാര്‍ക്ക്‌ മേല്‍ജാതിക്കാര്‍ ഉപയോഗിക്കു ന്ന കുളങ്ങള്‍ ഉപയോഗിക്കു ന്നതിനും കാവുകളില്‍ സഥേഷ്ടം പ്രവേശിക്കുന്നതിനും സവര്‍ണ ഹിന്ദു സ്‌ത്രീകളെ തൊട്ടു സ്വന്തമാക്കി കൊണ്ടുപോകുവാനും സൗകര്യം അനുവദിച്ചുകൊടു ത്തിരുന്നുവത്രെ ഉച്ചാരനാള്‍ ഉച്ചമുതല്‍ പത്താമുദയം- മേടം 10 വരെയുള്ള കാലയളവ്‌ മണ്ണാപ്പേടിക്കാല മായി കണക്കാക്കിയിരുന്നുവത്രെ. ഈ കാലയളവില്‍ സവര്‍ണ സ്‌ത്രീകള്‍ പുരുഷന്മാരെ കൂടാതെ ഒറ്റക്ക്‌ സഞ്ചരിക്കുവാന്‍ പാടില്ലായിരുന്നു. മറവന്മാര്‍ മൃഗങ്ങളുടേയും മറ്റും രൂപത്തില്‍ രാത്രകാലങ്ങളില്‍ സഞ്ചരിച്ച്‌ സവര്‍ണസ്‌ത്രീകളെ തീണ്ടിസ്വന്തമാ ക്കി യിരുന്നതായും പഴമക്കാര്‍ വിശ്വസിച്ചിരുന്നു.

അടിമക്കച്ചവടം നിലനിന്നിരുന്ന ആ കാലത്ത്‌ കൂടുതല്‍ അടിമകളെ ആവശ്യമുണ്ടായിരുന്നതിനാലാവാം ഇത്തരം വിചിത്രമായ ആചാരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതെന്നു കരുതാം. സന്‍മാര്‍ഗ ഭ്രംശത്തിന്‌ ശിക്ഷിക്കപ്പെടുന്ന സവര്‍ണ സ്‌ത്രീകളെ വിറ്റുകിട്ടുന്ന പണവും നാടുവാഴിക്ക്‌ അവകാശപ്പെട്ടി രുന്ന ഒരുകാലത്ത്‌ ഇത്തരം ആചാരങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ അത്ഭുതപ്പെടാനില്ല.

സംഘകാലത്തിന്‌ ശേഷമാണ്‌ (എ ഡി 6ആം ശതകം) ഈ ആചാരം നിലവില്‍ വന്നതെന്ന്‌ അനുമാനിക്കാം. കാരണം സംഘകാലത്ത്‌ തൊഴില്‍ നിലവാരം അനുസരിച്ചുള്ള ഉച്ചനീചത്വം നിലനിന്നിരു ന്നില്ല. വേടര്‍, പറയര്‍, പുലയര്‍ തുടങ്ങിയ സമുദായക്കാരെ രാജാക്കന്മാരും പ്രഭുക്കന്മാരും ബഹുമാനപൂര്‍വ മാണ്‌ പരിഗണിച്ചി രുന്നത്‌. ഏതായാലും ഇരണിയില്‍ രാജാവ്‌ എന്ന വേണാട്ടുരാജാവ്‌ എ ഡി 1698-ല്‍ ഈ പ്രാചീനാചാരം നിരോധിച്ചു വിളംബരം പുറപ്പെടുവിച്ചു.

No comments:

Post a Comment