Thursday, November 21, 2013

ദൈവം എന്ന ബ്രാന്റ്‌ അംബാസിഡര്‍ - രോജഗോപാല്‍ വാകത്താനം.


'തന്മ' മാസികയില്‍ നിന്ന്‌



രാജഗോപാല്‍
അന്ധവിശ്വാസ നിര്‍മാര്‍ജനത്തിനായി ജീവിതംതം തന്നെ ഉഴിഞ്ഞുവെച്ച മഹാരാഷ്ട്രയിലെ പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയുമായ ഡോ നരേന്ദ്ര ധാബോല്‍ക്കര്‍ പൂനെയില്‍ വെടിയേറ്റു പിടഞ്ഞു മരിച്ചത്‌ ആഗസ്റ്റ്‌ 22-നാണ്‌. മെഡിക്കല്‍ ഡോക്ടറായിരുന്ന അദ്ദേഹത്തിനടുത്തെത്തുന്ന രോഗികളില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ അന്ധവിശ്വാസ വിരുദ്ധ പ്രചരണത്തിന്‌ പ്രേരക മായത്‌. മന്ത്രവാദത്തിന്റെയും രോഗചികിത്സ യുടേയും മറവില്‍ നടക്കുന്ന കൊള്ളയും സാമൂഹ്യ വിരുദ്ധതയും ഉച്ചാടനം ചെയ്യാനാണ്‌ 'അന്തശ്രദ്ധ നിര്‍മൂലന്‍ സമിതി' എന്ന സംഘടന രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചു വന്നത്‌.

വിശ്വാസ തട്ടിപ്പുകള്‍, ദുര്‍മന്ത്രവാദം, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കാന്‍ 'അന്ധവിശ്വാസ ദുരാചാര നിര്‍മാര്‍ജന ബില്‍ 2005' തയ്യാറാക്കി മൂന്ന്‌ തവണ മഹാരാഷ്ട്ര അസംബ്ലിയില്‍ അവതരിപ്പെങ്കിലും പാസ്സാക്കാനായില്ല. ശിവസേന പോലെയുള്ള ഫാഷിസ്റ്റ്‌ ശക്തികള്‍ അതിനു സമ്മതിച്ചില്ല. അതിനെതിരായ പ്രചാരണ വേലക്കിടയിലാണ്‌ ധബോല്‍ക്കര്‍ക്ക്‌ സ്വന്തം ജീവന്‍ തന്നെ നല്‍കേണ്ടിവന്നത്‌. മതതീവ്രവാദശക്തികള്‍ ഉറഞ്ഞുതുള്ളുന്ന വര്‍ത്തമാനകാലത്ത്‌ വിശ്വാസവും അന്ധവിശ്വാ സവും ഒരു യുക്തിവാദിയുടെ കണ്ണിലൂടെ നോക്കുകയാണ്‌ ലേഖകന്‍

ശാസ്‌തജ്ഞാനവും ശാസ്‌ത്രബോധവും

അന്ധവിശ്വാസങ്ങള്‍ പെരുകുന്നതിന്റെ കാരണം ശാസ്‌ത്രീയ ജ്ഞാന മില്ലാത്തതാണെന്നത്‌ പ്രഥമ ശ്രവണത്തില്‍ ശരിയാണെന്ന്‌ തോന്നാം. പക്ഷെ, ഇത്‌ ഭാഗികമാണ്‌. ശാസ്‌ത്രജ്ഞനായ ഡോ എ പി ജെ അബ്ദുള്‍ കലാം (ഇന്ത്യന്‍ പ്രസിഡണ്ട്‌) അമൃതാനന്ദമയിയുടെ കാലുപിടിക്കേണ്ടിവന്നത്‌ ശാസ്‌ത്രവിവരം ഇല്ലാഞ്ഞിട്ടല്ല. ഐ എസ്‌ ആര്‍ ഒ ചെയര്‍മാന്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു നടക്കുന്നത്‌ ശാസ്‌ത്രജ്ഞാന മില്ലാഞ്ഞിട്ടല്ല. ശാസ്‌ത്രം പഠിക്കുന്നവരും പഠിപ്പിക്കു ന്നവരും മന്ത്രവാദ ചരടുകള്‍ കെട്ടി ജ്യോത്സ്യന്മാരുടെ വീടിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതിന്റെ കാരണമെന്താണ്‌?

ശാസ്‌ത്രതത്വങ്ങള്‍ പഠിച്ച്‌ പരീക്ഷ ജയിക്കുന്നതുകൊണ്ട്‌ ശാസ്‌ത്രജ്ഞാനമുണ്ടാകാം. പക്ഷെ, ശാസ്‌ത്രബോധം ഉണ്ടാകണമെ ന്നില്ല. അതൊരു സാമൂഹ്യ ഉത്‌പന്നമാണ്‌ രാഷ്ട്രീയവും സാമൂഹ്യ വും സാമ്പത്തികവുമായ എല്ലാ പ്രശ്‌നങ്ങളോടുമുള്ള സമീപനങ്ങ ളില്‍ സ്വാധീനം ചെലുത്തുകയും മൂല്യബോധങ്ങളിലടക്കം മാറ്റം വരുത്താനുതുകുന്ന വിധം സമൂഹത്തിലാകെ വ്യാപിക്കേണ്ടതു മായ സാമൂഹ്യപ്രയോഗമാണ്‌ ശാസ്‌ത്രബോധം. അന്വേഷണ തൃഷ്‌ണയും നിരീക്ഷണവും ഉള്‍ക്കാഴ്‌ചയും മുന്‍വിധിയില്ലാതെ ഉള്‍ക്കൊള്ളുന്ന ജീവിതരീതിയുടെ പ്രായോഗികതയും അടങ്ങുന്നതാ ണ്‌ ശാസ്‌ത്രബോധം.

ശാസ്‌ത്രജ്ഞാനത്തിന്റെ സാമൂഹ്യപ്രയോഗമാണത്‌. ഇതിനെ ജനകീയമാക്കേണ്ടത്‌ സാമൂഹ്യപ്രസ്ഥാനങ്ങളാണ്‌. ശാസ്‌ത്രബോധം വ്യാപകമാകുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ ദുര്‍ബലമാകും. പക്ഷെ, ശാസ്‌ത്രത്തെത്തന്നെ ഉപയോഗിച്ച്‌ അതിനുമീതെ വിരാജിക്കാനുള്ള ശേഷി 'ചില അന്ധവിശ്വാസങ്ങള്‍' ആര്‍ജിച്ചുകഴിഞ്ഞു. അതുകൊ ണ്ടുതന്നെ തത്വചിന്താപരവും സമരാത്മകവുമായ പ്രയോഗങ്ങള്‍ അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന്‌ അനിവാര്യമാണ്‌. 


 കൂടുതല്‍ വായിക്കുന്നതിനായി ......

No comments:

Post a Comment