Sunday, November 17, 2013

പുസ്തകം : താജിക്കിസ്ഥാന്‍ നോവലിസ്റ്റിന്റെ ' അനാഥന്‍' വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളത്തില്‍!


താജിക്കിസ്ഥാനി ദേശീയ കവിയായ 'സദറുദ്ദീന്‍ എയ്‌നി'യുടെ ഒരു നോവലിന്റെ പരിഭാഷ 'അനാഥന്‍' എന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്‌. പുറംചട്ട നഷ്ടപ്പെട്ട നിലയിലാണ്‌ ആനാഥന്റെ പകര്‍പ്പ്‌ ലഭ്യമാകുന്നത്‌. അതിനാല്‍ പരിഭാഷകന്‍ ആരെന്നോ പ്രസാധകര്‍ ആരെന്നോ അറിയാന്‍ നിവൃത്തിയില്ല. മൂന്നാം പേജില്‍ പി.എം.സുകുമാരന്‍ നായര്‍ എന്നയാളിന്റെ പ്രസ്‌താവന കൊടുത്തിട്ടുണ്ട്‌. സ്ഥലം കലൂര്‍ എന്നും തിയതി, 25-12-54 എുന്നും കുറിച്ചിരിക്കുന്നു. ഇദ്ദേഹം തന്നെ ആയിരിക്കണം പരിഭാഷ നിര്‍വ്വഹിച്ചതും. അതുകൊണ്ടാ യിരിക്കണം ആമുഖത്തില്‍ അവതാരിക -അത്‌ മറ്റുള്ളവരേക്കൊ ണ്ടാണല്ലോ എഴുതിക്കാറ്‌ - കൊടുക്കാതെ പ്രസ്‌താവന കൊടുത്തത്‌. 1878 ഏപ്രിലില്‍ ജനിച്ച സദറുദ്ദീന്‍ എയ്‌നി 1954 ജൂലൈ 15 നാണ്‌ അന്തരിച്ചത്‌. തിയതി കുറിച്ചിരിക്കുന്നതുപോലെ ആ വര്‍ഷം ഡിസംബറില്‍ത്തന്നെ മലയാള പരിഭാഷയും ഇറങ്ങി എന്നു കാണാം.

അനാഥന്‌ ആധാരമാകുന്ന എയ്‌നിയുടെ നോവലിന്റെ യഥാര്‍ത്ഥപേരോ ഇംഗ്ലീഷ്‌ ഭാഷാന്തരമോ എങ്ങും കുറിച്ചിട്ടില്ല. പി.എം.സുകുമാരന്‍ നായര്‍ പ്രസ്‌താവിക്കുത്‌ ഇങ്ങനെയാണ്‌. `അനാഥനെന്ന എയ്‌നിയുടെ ചെറുനോവല്‍ അഫ്‌ഗാന്‍ അതിര്‍ത്തിയിലെ താജിക്‌, ഉസ്‌ബെക്ക്‌ സോവിയറ്റില്‍ നിവസിക്കുന്ന ജനവിഭാഗത്തിനുവേണ്ടി എഴുതപ്പെട്ടതാണ്‌. 1917 ലെ വിപ്ലവത്തിനു ശേഷവും ഈ അതിര്‍ത്തിപ്രദേശം പ്രക്ഷുബ്ധമായി ക്കിടന്നു. ഏറെക്കുറെ 14 കൊല്ലങ്ങളോളം നിലനിന്നു ഈ സ്ഥിതി. ബുഖാറയിലെ അമീറിന്റെ ആധിപത്യം അവസാ നിപ്പിക്കുതിനു വേണ്ടി തദ്ദേശീയരായ ദരിദ്രകര്‍ഷകത്തൊ ഴിലാളികള്‍ സംഘടിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്‌തപ്പോള്‍ 'മതം അപകടത്തില്‍' എന്ന മുദ്രാവാക്യവു മേന്തിക്കൊണ്ട്‌, അമീര്‍ ഭരണ ത്തിന്‍ന്റെ സാരഥ്യം വഹിക്കുന്നവര്‍ സര്‍വ്വവ്യാപകമായ തോതില്‍ ധ്വംസനവും കൊള്ളയും കൊലയും അഴിച്ചുവിട്ടു. ഈ ആക്രമണ ങ്ങളെ പ്പറ്റിയുള്ള വിശദവിവരണങ്ങള്‍ 'ദോഖുന്ദാ', 'ഗുലോമോന്‍' എന്നീ വലിയ നോവലുകളില്‍ എയ്‌നി കൊടുത്തി ട്ടുണ്ട്‌. ഇവിടെയും അതിന്റെ ഒരു ചുരുക്കവിവരണം ഉണ്ട്‌`.

ഇവിടെയും മൂലകൃതിയുടെ പേര്‌ സൂചിപ്പിച്ചിട്ടില്ല. 'ദോഖുന്ദ' യുടെ ഇംഗ്ലീഷ്‌ ഭാഷാന്തരം എന്തെന്ന്‌ അറിയാനും നിവൃത്തിയില്ല. അതേ സമയം 'ഗുലോമോന്‍' ന്റെ ഇംഗ്ലീഷ്‌ പേര്‌ 'ദി സ്ലേവ്‌' എന്നാണെന്ന റിയാന്‍ കഴിയുന്നുണ്ട്‌. ഇതുകൂടാതെ എയ്‌നി എഴുതിയ മറ്റൊരു നോവല്‍ 'ദി ബുഖാറ എക്‌സിക്യൂഷനേഷ്‌സ്‌' ആണ്‌. 'ജലോദന്‍ -ഇ ബുഖാറ' എന്നാണ്‌ ഇതിന്റെ താജിക്‌ രൂപാന്തരം. `ഇവിടേയും അതിന്റെ ഒരു ചുരുക്ക വിവരണമുണ്ട്‌` എന്ന്‌ പി.എം. സുകു മാരന്‍ നായര്‍ എഴുതിയിരിക്കുത്‌ ഈ നോവലിനെ ഉദ്ദേശി ച്ചായിരിക്കുമോ? ഇതുതന്നെ ആകുമോ അനാഥന്‌ ആധാരമായ കൃതി?

അഫ്‌ഗാന്‍ അതിര്‍ത്തി പ്രദേശത്തെ അമൂര്‍നദിയുടെ തീരത്ത്‌ അധിവസിച്ചിരുന്ന മദ്ധ്യവയസ്‌കനായ മുറാദ്‌ ബുഖാറയിലെ അമീറിന്റെ ഭൃത്യനായിരുന്നു. സുന്ദരിയും യുവതിയുമായ ഭാര്യ സാറയും മകനുമൊത്താണ്‌ മുറാദ്‌ ജീവിച്ചിരുത്‌. അമീറിന്‌ സുന്ദരിയായ സാറയില്‍ കമ്പം കയറി. മുറാദിനെ പറഞ്ഞു പാട്ടിലാക്കി അമീര്‍ സാറയെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചു. തന്റെ ഭര്യമാരില്‍ ഒരുവളാക്കി. മുറാദ്‌ മരിച്ചതോടുകൂടി അവരുടെ കുട്ടി അനാഥനായി. ആ കുട്ടി സ്വയം വിശേഷിപ്പിച്ച പോരാണ്‌ 'അനാഥന്‍' എന്നത്‌. വളര്‍പ്പോള്‍ അനാഥന്‍ അമീറിന്റേയും മറ്റു കിങ്കര ന്മാരുടേയും കണ്ണുവെട്ടിച്ച്‌ അതിസാഹസികമായി നദികടന്ന്‌ സോവിയറ്റ്‌ യൂണിയന്റെ പ്രവിശ്യകളിലെത്തി ഒരു സൈനിക ക്യാമ്പില്‍ അഭയം തേടി. തികഞ്ഞ ഒരു സൈനിക നായിത്തീര്‍ന്ന അനാഥന്‍ സോവിയറ്റുയൂണിയനെ സേവിച്ചുകൊണ്ട്‌ ജീവിച്ചു.


(ഡൌണ്‍ലോഡ്)

No comments:

Post a Comment