Tuesday, November 26, 2013

പട്ടികജാതിക്കാരനായ ആദ്യത്തെ മന്ത്രി എന്റെ നാട്ടില്‍ നിന്നും - ടി എ ഹസന്‍കുട്ടി കാഞ്ഞിരമറ്റം.


ടി എ ഹസന്‍കുട്ടി 
കീച്ചേരി മണ്ണാറവേലില്‍ കുഞ്ഞിശങ്കര ന്റേയും തോട്ടകത്തെ കുട്ടിയുടേയും ഇളയ മകനായ കെ കൊച്ചുകുട്ടന്‍ 1910 ജൂണ്‍മാസം 28 ന്‌ ജനിച്ചു. അമ്മവീട്‌ തോട്ടകമായിരുന്ന തിനാല്‍ പ്രാഥമിക വിദ്യാഭ്യാസം അവിടെ യുള്ള പ്രൈമറി സ്‌കൂളില്‍ നിര്‍വഹിച്ചു.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മുളന്തുരുത്തി ഗവ: ഹൈസ്‌കൂളില്‍ നിര്‍വഹിച്ച്‌ 1931ല്‍ എസ്‌ എല്‍ സി പാസ്സായി. ഉപരിപഠ നത്തിനായി എറണാ കുളം മഹാരാജാസ്‌ കോളേജില്‍ ചേര്‍ന്നു. ബി എ വരെമാ ത്രമേ ആ യുവാവിന്‌ പഠിക്കാന്‍ തരപ്പെട്ടുള്ളൂ. എറണാകുളം എം എല്‍ സി യായിരുന്ന വള്ളോന്റെ ഹോസ്‌റ്റലുമായി ബന്ധപ്പെട്ടു. 1940ല്‍ എറണാകുളം ഹരിജന്‍ ഹോസ്‌റ്റലില്‍ വാര്‍ഡനായി ജോലി ലഭിച്ചു. കുറച്ചുകാലം ജോലിനോക്കി യെങ്കിലും സാമ്പത്തിക ബുദ്ധി മുട്ടുകള്‍ തരണം ചെയ്യാന്‍ പറ്റുമായിരുന്നില്ല. അതിനായി ഒഴുവുസമയത്ത്‌ കൊച്ചി തുറമുഖത്തുപോയി ജോലി ചെയ്‌തിരുന്നു.

വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ട നായി പ്രജാമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. എ എം തോമസ്‌, വി പി ജോസഫ്‌ എന്നീ രാഷ്ട്രീയ നേതാക്കളുമൊത്ത്‌ സജീവ രാഷ്ട്രീയത്തില്‍ പങ്കുചേര്‍ന്നു. ആദര്‍ശം പ്രസംഗിക്കുന്ന തുപോലെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ പറ്റാത്ത ഒരു രംഗമാണ്‌ രാഷ്ട്രീയം. രാഷ്ട്രീയരംഗത്ത്‌ പലര്‍ക്കും കൈവിട്ടു പോകുന്ന ഒന്നത്രേ ആദര്‍ശജീവതം. എന്നാല്‍ കൊച്ചുകുട്ടനെ സംബന്ധിച്ചിട ത്തോളം തന്റെ ആദര്‍ശത്തെ നഷ്ടപ്പെടുത്താതെ ജീവിതത്തിലും പ്രവൃത്തിയിലും ഒന്നുപോലെ കാത്തു സൂക്ഷിച്ചു പോന്നു.

വിദ്യാര്‍ത്ഥി യായിരിക്കുമ്പോള്‍ ഹരിജന സേവാസംഘത്തിന്റെ ഒരു ശാഖ എറണാകുളത്ത്‌ സംഘടിപ്പിച്ചു. അതില്‍ കൊച്ചുകു ട്ടന്‍ സജീവമായി പ്രവര്‍ത്തിച്ചു. ഹരിജന പ്രവര്‍ത്തനങ്ങ ള്‍ക്കായി ഗാന്ധിജി കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതും പ്രസംഗം കേള്‍ക്കാന്‍ സാധി ച്ചതും മഹത്തായ ഭാഗ്യമയി അദ്ദേഹം കരുതി. സ്വാതന്ത്ര്യ സമരം കൊടുമ്പിരി ക്കൊണ്ടിരുന്ന കാലത്ത്‌ ഗോമതി, സഹോ ദരന്‍ എന്നീ മാധ്യമങ്ങളില്‍ അധഃകൃത വര്‍ഗത്തിന്റെ അവശ തകളെ കുറിച്ച്‌ ലേഖനങ്ങള്‍ എഴുതി പ്രതികരിച്ചു. കോളേജ്‌ വിദ്യാര്‍ത്ഥി യായിരുന്ന കാലത്താണ്‌ കവിതിലകന്‍ പണ്ഡിറ്റ്‌ കെ പി കറുപ്പനുമായി ബന്ധപ്പെടുന്നത്‌. അദ്ദേഹവുമായുള്ള സ മ്പര്‍ക്കം കൊച്ചുകുട്ടന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാ യിരുന്നു.

1945 ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ കൊച്ചില്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. അക്കാലത്തു തന്നെ അദ്ദേഹം അറിയപ്പെടുന്ന ഒരു നേതാവായി ഉയര്‍ന്നു കഴിഞ്ഞി രുന്നു. പ്രജാ മണ്ഡലത്തിന്റെ സജീവ പ്രവര്‍ത്തക നായിരുന്ന കൊച്ചുകുട്ടന്‍ 1948 ല്‍ കൊച്ചി നിയമസഭാ ഡെപ്യൂട്ടി സ്‌പീക്ക റായി. 1951ലും 1954ലും നിയമസഭാംഗമായി തെരഞ്ഞെടുക്ക പ്പെട്ടു. 1952ല്‍ എ ജെ ജോണ്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭ രണ വകുപ്പ്‌ മന്ത്രിയായി. അങ്ങനെ കൊച്ചുകുട്ടന്‍ പട്ടികജാതി ക്കാരനായ ആദ്യത്തെ മന്ത്രിയായി ചരിത്രം സൃഷ്ടിച്ചു. 1954ല്‍ പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭയിലും കൊച്ചുകുട്ടന്‍ അംഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്‌ കൈകാര്യം ചെയ്‌തു.

കേരളപ്പിറവിയെ തുടര്‍ന്ന്‌ 1957ലും 1960ലും വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച്‌ നിയമസഭാംഗ മായി. ഉറച്ച കോണ്‍ഗ്രസ്സു കാരനായിരുന്ന കൊച്ചുകുട്ടന്‍ അവസാനകാലം തന്റെ പ്രവര്‍ത്തന മണ്ഡലം സാമൂഹ്യരംഗം മാത്രമാക്കി പരിമിത പ്പെടുത്തി. ഖാദി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്ത കനായി. ഹരിജനോദ്ധാരണത്തിലും തന്റെ സമയം ചെലവഴിക്കുവാന്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു.

അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അഹോരാത്രം പ്രവര്‍ത്തിച്ച ആ വലിയ മനസ്സിന്റെ ഉടമ 1987 ഫെബ്രുവരി 22ന്‌്‌ അന്തരിച്ചു.

ഭാര്യ: ജില്ലാ വിദ്യാഭ്യാസ ഓഫീസറായി പെന്‍ഷന്‍ പറ്റിയ വള്ളിയമ്മയാണ്‌.
മക്കള്‍: രണ്ടാണും ഒരു പെണ്ണും മക്കളായുണ്ട്‌. മൂന്നുപേരും ഡോക്ടര്‍ മാരാണ്‌. 

No comments:

Post a Comment