Monday, November 25, 2013

ദളിത്‌ മഹാസഭകളും നേതൃത്വങ്ങളും - പി കെ ചോതി

'ദേശീയശബ്ദം ' മാസികയില്‍ നിന്ന്.......

പി കെ ചോതി
1937 ജൂലൈ 22നു അടൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ കൂടിയ ഒരു മഹാ സമ്മേളനത്തില്‍ വെച്ചാണ്‌ 'സമസ്‌ത തിരുവിതാംകൂര്‍ പുലയ മഹാസഭ' രൂപം കൊണ്ടത്‌. സഭാ പ്രസിഡന്റായി ടി ടി കൃഷ്‌ണന്‍ ശാസ്‌ത്രിയെ തെരഞ്ഞെടുത്തു. അദ്ദേഹം അയ്യന്‍ കാളിയുടെ ജാമാതാവായി രുന്നു. പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ മാസ്റ്ററുടെ സഹകരണത്തിന്റേയും ഉപദേശങ്ങളു ടേയും ഫലമായി 1913-ല്‍ എറണാകുളം കായലി ന്റെ നടുവില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ തട്ടുപലകകള്‍ നിരത്തിയ വേദിയില്‍ വെച്ചാണ്‌ കൊച്ചിയിലെ പുലയ സംഘടനക്ക്‌ രൂപം നല്‍കിയത്‌. കെ പി വള്ളോന്‍, പി സി ചാഞ്ചന്‍ എന്നിവരാണ്‌ ആ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. ധീവരസഭ യുടെ സ്ഥാപകനും പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ മാസ്റ്റര്‍ തന്നെയാ യിരുന്നു. അദ്ദേഹം കൊടുങ്ങല്ലൂരില്‍ പഠിച്ചിരുന്ന കാലഘട്ടത്തില്‍ ആനാപ്പുഴയില്‍ താമസിച്ചുകൊണ്ടാണ്‌ 1080-ല്‍ തന്റെ സമുദായ സംഘടനക്ക്‌ രൂപം കൊടുത്തത്‌. അയിത്തജാതികള്‍ ക്കെതിരേയുള്ള സാമൂഹ്യ പീഡനങ്ങള്‍ക്ക്‌ അദ്ദേഹം തന്റെ തൂലികയിലൂടെ യാണ്‌ പ്രതിഷേധം ഉയര്‍ത്തിയത്‌. അക്കാലത്തുതന്നെ എറണാകുളത്ത്‌ പി കെ ഡീവറുടെ നേതൃത്വത്തില്‍ തേവര കേന്ദ്രമാക്കി 1086-ല്‍ 'വാലസമുദായ പരിഷ്‌കരണി സഭ' എന്ന പേരില്‍ രൂപപ്പെട്ടതാണ്‌ ഇന്ന്‌ 'സുധര്‌മ്മ സൂര്യോദയം സഭ' എന്ന പേരില്‍ പ്രവര്‍ത്തിക്കു ന്നത്‌. അക്കാലത്ത്‌ തിരുവിതാംകൂറിലും മലബാറിലും ധീവരര്‍ക്ക്‌ അസംബ്ലിയില്‍ ഓരോ പ്രതിനിധികള്‍ വീതമുണ്ടായിരുന്നു. കൊച്ചി യില്‍ കെ പി വള്ളോനും പി സി ചാഞ്ചനും എംഎല്‍സി മാരായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും പുലയരുടെ സംഘടനകള്‍ രൂപം പ്രാപിച്ചപ്പോള്‍ ക്രമേണ അയിത്തജാതി ഗണത്തില്‍പ്പെട്ട പറയന്‍, വേലന്‍, വേട്ടുവന്‍, പരവന്‍, ഉള്ളാടന്‍ തുടങ്ങിയവര്‍ സംഘടനകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി.

1903-ലാണ്‌ എസ്‌എന്‍ഡിപി യോഗം നിലവില്‍ വന്നത്‌. 1808-ല്‍ ബ്രാഹ്മണ യോഗക്ഷേമസഭ യുണ്ടായി. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ 1914-ല്‍ എന്‍എസ്‌എസ്‌ രൂപം പ്രാപിച്ചു. ധീവരസഭയുടെ സംയോജിച്ചുള്ള പ്രവര്‍ത്തനം തുടങ്ങുന്നത്‌ 1922-മുതലാണ്‌. നേതൃത്വത്തിന്റെ കെട്ടുറപ്പും പ്രവര്‍ത്തനശേഷിയും കൊണ്ടുമാത്ര മാണ്‌ എന്‍എസ്‌എസ്‌ എസ്‌എന്‍ഡിപി എന്നീ പ്രസ്ഥാനങ്ങള്‍ ഇന്നുകാണുന്ന പുരോഗതി കൈവരിച്ചത്‌. ധീവര സഭക്ക്‌ അങ്ങിങ്ങായി പ്രാദേശിക തലത്തില്‍ ഇന്നും താഴെത്തട്ടില്‍ തന്നെയാണ്‌ സാമൂഹിക ജീവിതം. ജാതി ഉപജാതികളായി നിന്നിരുന്നവരെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തന ശൈലിയാണ്‌ എന്‍എസ്‌എസി നേയും എസ്‌എന്‍ഡിപിയേയും ഒരേ നേതൃത്വത്തിലും കൊടിക്കീഴിലും പിടിച്ചു നിര്‍ത്തുവാന്‍ സഹായിച്ച ത്‌. സംഘടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞതി ലുള്ള നേട്ടങ്ങള്‍ ഇന്നവര്‍ കൊയ്‌തു കൂട്ടുന്നു. സര്‍വജാതികളു ടേയും ആധിപത്യം തങ്ങള്‍ക്കാ ണെന്നവകാശപ്പെട്ടുകൊണ്ട്‌ ബ്രാഹ്മണ വര്‍ഗവും മെയ്യനങ്ങാതെ ബുദ്ധിപരമായി മതാചാരപ്രവര്‍ത്തനം കൊണ്ട്‌ മറ്റുള്ളരെ തങ്ങ ളുടെ കാല്‍ച്ചുവട്ടില്‍ ഇന്നും നിര്‍ത്തി പുരോഗമിക്കുന്നു. സാധുജന പരിപാലന സംഘമെന്ന പേരില്‍ അയ്യന്‍കാളി 1905 മുതല്‍ 1937 വരെ അയിത്ത ജാതികളെ ഒരുമിച്ചു നിര്‍ത്തിയിരുന്നു. 1000ല്‍ പരം ശാഖകള്‍ ആ സംഘത്തിന്റെ പേരില്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. ആ സംഘടിത ശക്തിയെ ഭിന്നിപ്പിക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തെ ഇല്ലായ്‌മ ചെയ്യാനും അയിത്തജാതിക്കാരെ ഭിന്നിപ്പിച്ചു നിര്‍ത്താനുമായിട്ടാണ്‌ സര്‍ സിപി ടിടി കൃഷ്‌ണന്‍ ശാസ്‌ത്രിയെക്കൊണ്ട്‌ പുലയരുടേതുമാത്രമായൊരു സംഘടനക്ക്‌ രൂപം കൊടുപ്പിച്ചത്‌. ആ ശ്രമം വിജയിച്ചതിന്റെ ഫലമാണ്‌ ഇന്ന്‌ നൂറുകണ ക്കിന്‌ സംഘടനകളിലായി ദളിതര്‍ പരസ്‌പര വിരുദ്ധമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്‌.

വിവിധ പേരില്‍ അറിയപ്പെടുന്ന പുലയരുടെ മാത്രം സംഘടനകള്‍ എത്രയെന്നുപോലും ഒരു നിശ്ചയവുമില്ല. ഇവയെ കൂടാതെ കേരള ഹരിജന്‍ സമാജം, ചേരമര്‍ സഭ എന്നിവ വേറേയും. ദളിതര്‍ ഇന്ന്‌ സംഘടിതരാണ്‌. ജാതീയമായ സംഘംചേരല്‍ കൂടാതെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പേരിലും മറ്റുവിധ ത്തിലുള്ള പോരാട്ടഗ്രൂപ്പുകളിലുമായി ചേര്‍ന്ന്‌ ശിഥിലീകരിക്ക പ്പെട്ടുകൊണ്ടിരിക്കുക യുമാണ്‌ നമ്മള്‍. അയിത്തജാതികള്‍ എന്നു മുദ്രകുത്തി തലക്കുമുകളില്‍ ആയുധങ്ങളുമായി നിന്നിരുന്ന വര്‍ഗത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ വിജയിപ്പിച്ച്‌ വീണ്ടും വീണ്ടും നമ്മെ ഭരിക്കുവാന്‍ അധികാര ത്തിന്റെ കസേരയില്‍ പിടിച്ചിരുത്തി അവരുടെ അടിമത്വം ഏറ്റുവാങ്ങാനുള്ള രാഷ്ട്രീയ വിടുപണിയില്‍ മുഴുകി നടക്കുകയാണ്‌ നമ്മള്‍ ഇന്നും. 

ദളിതരെ കൂടാതെ മറ്റൊരു സമുദായത്തിനും ഈ വിധധത്തിലുള്ളൊരു അവസ്ഥ ഉണ്ടായിട്ടില്ല. നോക്കണേ, രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്ത മില്ലാത്ത ഒരേയൊരു ജനവിഭാഗത്തിന്റെ ദുരവസ്ഥ. 1946-ഒക്ടോബര്‍ 27ആം തിയതിയാണ്‌ വയലാറില്‍ വെടിവെപ്പു നടന്നത്‌. ഉദ്ദേശം 3500 തൊഴിലാളി കളാണ്‌ അവിടെ പിടഞ്ഞുവീണു മരിച്ചത്‌. അവരില്‍ ഭൂരിഭാഗവും ദളിതരായിരുന്നു എന്ന സത്യം ഇന്നുവരെ ആരും അംഗീകരിച്ചിട്ടില്ല. മരിച്ചവരുടെ എണ്ണം പോലും കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും അറിഞ്ഞു കൂടാ. സമരം നയിച്ചവര്‍ അധികാരത്തില്‍ വന്നിട്ടും സമരത്തില്‍ ജീവന്‍ ഹോമിച്ചവരുടെ ലിസ്‌റ്റുപോലും പ്രസിദ്ധീകരിക്കാത്തത്‌ ചരിത്രസത്യം മറച്ചുവെക്കലല്ലാതെ മറ്റെന്താണ്‌. 


മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുകയും അ്‌ടിച്ചമര്‍ത്തുകയും വെറുക്കുകയും ചെയ്യുന്നതിനു പകരം എല്ലാവരും പരസ്‌പരം യോജിച്ചു കൊണ്ടും സഹകരിച്ചുകൊണ്ടും ഏറ്റവും ഉയര്‍ന്ന സംസ്‌കാരത്തോടും സുഖസമൃദ്ധിയോടുംകൂടി കൂട്ടായ്‌മയായി ജീവിക്കുന്നൊരു സാമൂഹ്യ വ്യവസ്ഥിതിക്കുവേണ്ടി പരിശ്രമിച്ച വരുടെ ശ്രമം എവിടെ എത്തിനി ല്‍ക്കുന്നുവെന്ന്‌ അനുഭവത്തിലൂടെ നാം മനസ്സിലാക്കണം. കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം കഴിഞ്ഞ ഭരണകാലത്ത്‌ 44 ലക്ഷമായിരുന്നു വെങ്കില്‍ ഇന്നത്‌ 50 ലക്ഷത്തില്‍ പരമായിരിക്കുന്നു. 50,000 കോടി രൂപയുടെ നിക്ഷേപവും 15 ലക്ഷം പേര്‍ക്ക്‌ പുതുതായി തൊഴിലും വാഗ്‌ദാനം ചെയ്‌ത്‌ ഭരണത്തില്‍ തുടരുന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ജോലികൊടുത്തവരുടെ എണ്ണവും നിക്ഷേപിച്ച തുകയും പരിശോധിച്ചാല്‍ വട്ടപ്പൂജ്യമാണ്‌. ഈ ദുസ്ഥിതിക്കെതിരെ അടിസ്ഥാന വര്‍ഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അവരുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭണ പരിപാടികളെ സാമൂഹ്യ വിരുദ്ധ കലഹ പ്രസ്ഥാന ങ്ങളായി ചിത്രീകരിക്കുകയുമാണ്‌ ചെയ്‌തു കൊണ്ടിരി ക്കുന്നത്‌. ഇന്ത്യയില്‍ ആദ്യമായി സംവരണം നടപ്പിലാക്കിയത്‌ 1902 ജൂലൈ 26 നു മാഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂര്‍ രാജാവായിരുന്ന ഛത്രപതി സാഹു മഹാരാജാവായിരുന്നു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനു ശേഷമാണ്‌ മറ്റു സംസ്ഥാനങ്ങളില്‍ സംവരണം നടപ്പിലാക്കി ത്തുടങ്ങിയത്‌. സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷങ്ങള്‍ക്കു ശേഷവും ദളിത്രര്‍ ആവരുടെ സംവരണാനുപാതത്തിന്‌ താഴെയാണ്‌. ആകെയുള്ള തസ്‌തിക കളുടെ എണ്ണത്തിന്റെ ആനുപാതികമായിട്ടാ യിരിക്കണം സംവരണം നിശ്ചയിക്കപ്പെടേണ്ടത്‌. അല്ലാതെ ഒഴിവുവരുന്ന തസ്‌തികകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി യാവരുത്‌. ആ വിധത്തില്‍ മാത്രമേ പിന്നോക്ക ജാതിക്കാര്‍ക്കും ദളിതര്‍ക്കും എല്ലാ മേഘലകളിലും അര്‍ഹമായ പ്രാതി നിധ്യം ലഭ്യമാകൂ.

സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ ഒ എം 27-12-73 ഇഎസ്‌ടി (എസ്‌ഇടി) 7-10-74 പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരു കളുടെ ഗ്രാന്റ്‌ ഉപയോഗിച്ചു നടത്തുന്ന സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കേണ്ട താണ്‌. ഒ എം 39/40/74 എസ്‌ഇടി (1) 30-9-74 Minister of Human affairs (to all Ministers) 28 വര്‍ഷം കഴിഞ്ഞിട്ടും മേല്‍ തീരുമാനത്തില്‍ യാതൊരു നടപടി യും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം(2003) സുപ്രീം കോടതി പൂജാരി നിയമനത്തില്‍ ഹിന്ദുവായിട്ടുള്ള ഏതുജാതിക്കാരനേയും എടുക്കാ മെന്നുള്ള വിധിക്കെതിരെ വേദസംസ്‌കാരം പുനസ്ഥാപി ക്കാന്‍ ബ്രാഹ്മണ സഭ വേദപാഠശാല ആദ്യമായി സാംസ്‌കാരിക വകുപ്പി ന്റെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ 15 വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാന മെടുത്തിരിക്കുന്നു. ശ്രീ ഗോപാലസ്വാമി ഐഎഎസ്‌ ഇതിന്റെ സൂത്രധാര നായി പ്രവര്‍ത്തിക്കുന്നു. അഞ്ചേകാല്‍ കോടി രൂപയും ഇതിനായി വകകൊള്ളിച്ചിട്ടുണ്ട്‌. അധ്യാപകരും അധ്യേതാക്കളും ബ്രാഹ്മണര്‍ തന്ന എന്നു തീരുമാനിച്ചു കഴിഞ്ഞു. ഇത്‌ മനുവാദികളുടെ ആധിപത്യം നിലനിര്‍ത്താനുള്ള ഗൂഢമായ തന്ത്രമാണ്‌. പൂണൂല്‍ വര്‍ഗത്തെ ക്ഷേത്ര പൂജാരിയായി നിയമിക്കുവാനും മറ്റുവിഭാഗത്തെ വീണ്ടും അകറ്റി നിര്‍ത്താനുള്ള സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ സുപ്രീം കോടതി വിധിയെ മറികടക്കലും സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങ ളില്‍ സംവരണ തത്വം പാടേ നിഷേധിക്കലുമാണ്‌ ഇത്‌. 

തൊഴില്‍ രംഗത്തെ രാഷ്ട്രീയ വല്‍ക്കരണമാണ്‌ പ്രത്യേകിച്ചും ദളിതരെ അടിമത്വത്തില്‍ നിന്നും അടിമത്വത്തിലേക്ക്‌ നയിച്ചിരിക്കുന്നത്‌. ഒരു വ്യക്തിക്ക്‌ നിര്‍മ്മാണ രംഗത്ത്‌ പണി ലഭിക്കണ മെങ്കില്‍ ഏതെങ്കിലും തൊഴില്‍ യൂണിയനില്‍ അംഗത്വമാ വശ്യമാണ്‌. ഈ തൊഴില്‍ സംഘടനയില്‍ ചേരുമ്പോള്‍ മറ്റു സാമുദായിക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൂടെന്നാണ്‌ നേതൃത്വ ത്തിന്റെ ഉപദേശം. ഇതും പ്രത്യേകിച്ച്‌ ബാധിക്കു ന്നത്‌ ദളിതരെയാണ്‌. അവര്‍ക്കവരുടെ ചരിത്രസത്യം തിരിച്ചറി യുന്നതിനും പഠിക്കുന്നതിനും അവസരം നഷ്ടപ്പെടുന്നു. ഉപജീവനത്തി നുവേണ്ടി ഏതെങ്കിലും തൊഴില്‍ സംഘത്തില്‍ ചേര്‍ന്നാല്‍ അവനും അവന്റെ കുടുബവും ആ പ്രസ്ഥാനത്തിന്റെ അല്ലെങ്കില്‍ ആ രാഷ്ട്രീയ കക്ഷിയുടെ അനുസര ണയിലും വിധേയത്വത്തിലും ആയിരിക്കണമെന്നതാണ്‌ പഠിപ്പിക്കു ന്നത്‌. ദളിത്‌ സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്‌ നേതൃത്വം വഹിക്കരുത്‌ അധഃസ്ഥിത സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ജീവചരിത്രങ്ങള്‍ വായിക്ക രുത്‌ അവരുടെ ജനനമരണദിനാചരണ ങ്ങളില്‍ പങ്കെടുക്കരുത്‌ ഈ വിധത്തിലാണ്‌ വിലക്കുകള്‍. ഈവക നിയന്ത്രണങ്ങളെ ശിരസാ വഹിക്കു ന്നത്‌ ദളിത്‌ വിഭാഗങ്ങളാണ്‌. മറ്റുള്ളവര്‍ ഈ ആരുളപ്പാടുകളെ വകവെക്കാ തെ തങ്ങളുടെ സാമുദായികവും മറ്റു സാമൂഹികവുമായ പ്രവര്‍ത്തന ങ്ങളിലും സജീവമായ പങ്കുവഹിക്കുന്നുണ്ട്‌. അപ്രകാരം അവരുടെ പ്രവര്‍ത്തനപരമായി സാമ്പത്തികവും സാമൂഹികവും ഭൗതികവുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നു. ദളിത്‌ പ്രസ്ഥാനങ്ങളാകട്ടെ യുവാക്ക ളുടെ പങ്കാളിത്തമില്ലായ്‌മകൊണ്ട്‌ ക്ഷയോന്മുഖമായിരിക്കുന്നു.

ഓരോ ദളിത്‌ മഹാസഭയുടേയും തലപ്പത്തിരിക്കുന്നവര്‍ ഇനിയെങ്കിലും ചിന്തിക്കേണ്ടതായ പ്രശ്‌നങ്ങള്‍ ഗൗരവമായിട്ടുള്ള താണ്‌. ഇവരുടെ കക്ഷിരാഷ്ട്രീയ ബന്ധങ്ങള്‍ കാരണം അവര്‍ നയിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളില്ലെന്നു കാണാം. അലക്ഷ്യമായ പ്രവര്‍ത്തനം തുടരുന്നതുകൊണ്ട്‌ എന്താണ്‌ നമ്മുടെ ലക്ഷ്യങ്ങളെന്ന്‌ അണികളെ പറഞ്ഞു മനസ്സിലാക്കാനും കഴിയുന്നില്ല. സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം 50ല്‍ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 'കോരനു കുമ്പിളില്‍ കഞ്ഞി'യെന്ന വ്യവസ്ഥക്ക്‌ മാറ്റം സംഭവിച്ചിട്ടില്ല. സഭാനേതൃത്വങ്ങളുടെ തലതിരിഞ്ഞ രാഷ്ട്രീയ വിധേയത്വം കാരണം നമുക്ക്‌ നഷ്ടമാകുന്നത്‌ വിലയേറിയ അവകാശ ങ്ങളാണ്‌. ഒരേലക്ഷ്യത്തിലടിയുറച്ചു നിന്നുകൊണ്ട്‌ ഒരു കൊടിക്കീഴില്‍ നിന്നു പോരാടേണ്ട നാം പരസ്‌പരം ഭിന്നിച്ചും കലഹിച്ചും ജീവിക്കുന്ന അവസ്ഥയെ ശത്രുക്കള്‍ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്നുവെന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം. പാകതയും പക്വതയുമാര്‍ന്ന, വിവേകശാലികളു മായുള്ള യുവജനവിഭാഗമാണ്‌ നേതൃനിരയിലേക്കു വരേണ്ടത്‌. ദളിതരുടെ വിമോചനപ്പോരാട്ടങ്ങളുടെ പ്രത്യയശാസ്‌ത്രം തന്നെ അംബേഡ്‌കറിസമാണ്‌. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മുഖ്യധാരയില്‍ എത്തിച്ചേരുവാനുള്ള മര്‍ഗവുമാണിത്‌. മഹാസഭകളുടെ വാര്‍ഷിക മാമാങ്കം കഴിഞ്ഞ്‌ നേതൃത്വത്തിന്റെ പ്രമേയവും പ്രസംഗ വിവരങ്ങളും മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞാല്‍ സംതൃപ്‌തരായി. എന്നാല്‍ പ്രശ്‌നങ്ങള്‍ അതേനിലയില്‍ നില്‍ക്കുന്നുവെന്നുള്ള സത്യം മനസ്സിലാക്കുന്നില്ല. വ്യത്യസ്‌ത പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ കണ്ടാല്‍ മിണ്ടുന്ന സ്വഭാവം തന്നെ ചുരുക്കമാണ്‌. പരസ്‌പരം സ്‌നേഹവും വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തി എത്രത്തോളം മുന്നേറാന്‍ കഴിയുമെന്നതി നേക്കുറിച്ചുള്ള വിശാലവീക്ഷണം മിക്കവരിലും ഇല്ലെന്നുള്ളതാണ്‌ സത്യം. തങ്ങള്‍ നയിക്കുന്ന പ്രസഥാനമാണ്‌ മഹത്തരമെന്നും മറ്റുള്ളവ പ്രഹസന മാണെന്നുമുള്ള സങ്കുചിത മനസ്ഥിതിയും തലക്കലവുമാണ്‌ സഭാനേതാക്കളില്‍ പരക്കെ കാണുന്നത്‌.

ഉദ്യോഗരംഗങ്ങളിലുള്ള ദളിതര്‍ക്ക്‌ ഏതെങ്കിലും വിധത്തിലുള്ളൊരു പീഡനം മേലധികാരികളില്‍ നിന്നോ മേലാള വര്‍ഗത്തില്‍ നിന്നോ ഉണ്ടായാല്‍ അതിനെ സംബന്ധിച്ച ന്യായാന്യായ ങ്ങളെ കുറിച്ച്‌ ഒരന്വേഷണം സഭാ തലത്തില്‍ നടത്തുന്നതിന്‌ മിക്ക സംഘടനകളും താല്‍പ്പര്യം കാണിക്കാറില്ലെ ന്നുള്ളത്‌ സ്വവര്‍ഗത്തോടു കാട്ടുന്ന വിശ്വാസ വഞ്ചനയാണ്‌. ദളിത്‌ പീഡന നിരോധന നിയമം 1989-ല്‍ പ്രാബല്യത്തില്‍ വെന്നെങ്കിലും ആ വിധത്തി ലൊരു കേസെടുപ്പിക്കാന്‍ കഴിയാത്തത്‌ നമ്മുടെ സഭാതലത്തിലുള്ള ഭിന്നത മൂലമാണ്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എറണാകുളം സെ.തെരേസാസ്‌ കോളേജില്‍ ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്കു നേരേയുണ്ടായ ജാതീയമായ പീഡനങ്ങള്‍ സര്‍ക്കാര്‍ അന്വേഷണത്തില്‍ തെളിഞ്ഞതാണ്‌. ഐഎഎസ്‌ ഓഫീസര്‍ സി ടി സുകുമാരന്റെ മരണം, അമ്പലമുകള്‍ അശോകന്റെ മരണം, ചങ്ങനാശ്ശേരിയില്‍ കുറിച്ചിയില്‍ ശ്രീധരന്റെ ആത്മാഹൂതി ഇവക്കൊന്നും കുറ്റക്കാരെ ശിക്ഷിക്കാന്‍ കഴിയാത്തതിനു കാരണം നമ്മുടെ വിഭാഗീയ ചിന്തകളും അനൈക്യവുമാണ്‌. എന്നാല്‍ ദളിത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ കടമകള്‍മറന്നുള്ള പെരുമാറ്റ രീതിയേയും ഈ സന്ദര്‍ഭത്തില്‍ പറയേണ്ടതുണ്ട്‌. തങ്ങളുടെ വര്‍ഗത്തില്‍ പെട്ടൊരു വ്യക്തി ഒരു സ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ അവരെ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കണമെന്നുള്ള മനസ്ഥിതി മിക്കവരും കാണിക്കാറി ല്ലെന്നു മാത്രമല്ല കണ്ടാല്‍ മിണ്ടുന്ന രീതിപോലും ഇല്ലാതായിരിക്കുന്നു. തനിക്കു ലഭിച്ചിരിക്കു ന്ന അധികാരം തന്റെ സ്വന്തം കഴിവുകൊണ്ടു ലഭിച്ചതാണെന്നു പലരും ധരിച്ചു വെച്ചിരിക്കുന്നു. സംവരണത്തിന്റെ ബലത്തില്‍ കിട്ടിയതാണെന്നുള്ള ബോധമുണ്ടെങ്കില്‍ സ്വസഹോദരനെ കണ്ടാല്‍ മിണ്ടണമെന്നു തോന്നുമല്ലോ.

ദളിതരെ രാഷ്ട്രീയത്തിന്റെ പേരിലും മറ്റുവിധത്തിലും മേലാള വര്‍ഗം കയ്യേറ്റം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്‌ നിത്യ സംഭവമാണ്‌. എന്നാല്‍ സ്വവര്‍ഗത്തെ കടന്നാക്രമിക്കുമ്പോള്‍ കണ്ണും ചെവിയും അടക്കുന്ന വര്‍ഗസ്‌നേഹമില്ലായ്‌മയാണ്‌ കാണുന്നത്‌. ഈ അടുത്ത അവസരത്തില്‍ ഒരു പ്രതേക പത്രവാര്‍ത്ത കാണുകയുണ്ടായി. ഒരു കാട്ടുപോത്തിനെ ഒരു കടുവ ആക്രമിച്ചു. അതുകണ്ട മറ്റു കാട്ടുപോത്തുകള്‍ ഓടിക്കൂടി ആ കടുവയെ വകവരുത്തി എന്നാണ്‌ വാര്‍ത്ത. വിവേക ബുദ്ധിയില്ലാത്ത ആ കാട്ടു പോത്തുകള്‍ കാണിച്ചത്ര വര്‍ഗസ്‌നേഹംപോലും നമ്മളില്‍ കാണുന്നി ല്ലെന്നതാണ്‌ പ്രത്യേകത. ബാബാ സാഹിബ്‌ അംബേഡ്‌കര്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത്‌ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രയത്‌ന മാകുന്ന രഥം ഒരു പരിധിവരെ കൊണ്ടെത്തിക്കുവാന്‍ കഴിഞ്ഞുവെന്നും അതവിടെ നില്‍ക്കുകയാണെന്നും നിങ്ങള്‍ക്ക്‌ കഴിയുമെങ്കില്‍ അതു മുന്നോട്ടു കൊണ്ടുപോകണം. അതിനു കഴിവില്ലായെങ്കില്‍ അതവിടെ ഉപേക്ഷിക്കണമെന്നും യാതൊരു കാരണവശാലും അതിനെ പിന്നിലേക്കു തള്ളരുതെന്നുമാണ്‌. അദ്ദേഹം പറഞ്ഞതി ന്റെ അര്‍ത്ഥവ്യാപ്‌തിയും ഉദ്ദേശശുദ്ധിയും മനസ്സിലാക്കാ ത്തവരല്ല ഇന്നത്തെ ദളിതമഹാസഭകളുടെ തലപ്പത്തുള്ളവര്‍. രാഷ്ട്രീയാധികാര മില്ലാത്ത ജനതക്ക്‌ ഒരിക്കലും സാമൂഹ്യ പുരോഗതി കൈവരിക്കാ നാവില്ലെന്നുള്ളത്‌ അദ്ദേഹത്തിന്റെ ഉപദേശ വുമാണ്‌. ഇന്നു കേരളത്തില്‍ രണ്ടും മൂന്നും എംഎല്‍എ മാര്‍ മാത്രമുള്ള രാഷ്ട്രീയ ഗ്രൂപ്പിന്‌ ഒരു മന്ത്രിയുണ്ട്‌. 40 ലക്ഷത്തോളമുള്ള ദളിത്‌ സമൂഹ ത്തിന്‌ എന്തുകൊണ്ട്‌ രാഷ്ട്രീയ പങ്കാളിത്തം കൈവരിക്കാ നുള്ള ശ്രമങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ല? നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment