Thursday, November 21, 2013

തെന്നിന്ത്യന്‍ വാനമ്പാടി എന്റെ നാട്ടുകാരി - ടി എ ഹസന്‍കുട്ടി കാഞ്ഞിരമറ്റം



ടി എ ഹസന്‍കുട്ടി
അനിര്‍വചനീയമായ ശബ്ദസൗകുമാര്യം കൊണ്ട്‌ ജനമനസ്സുകളില്‍ സ്ഥാനംപിടിച്ച അനുഗ്രഹീത മലയാള പിന്നണി ഗായികയാണ്‌ പി ലീല. ഓര്‍മ്മ യുടെ മണിച്ചെപ്പില്‍ സൂക്ഷിക്കാവുന്ന അനേകം മധുര മനോഹരമായ നല്ല പാട്ടുകള്‍ പാടി ശ്രോതാക്കളുടെ മുക്തകണ്‌ഠമായ പ്രശംസ ക്ക്‌ പാത്രീഭൂതയായ മലയാളി വനിത യാണി വര്‍. 14ആമത്തെ വയസ്സില്‍ പാടിത്തുടങ്ങി യ ലീല അരനൂറ്റാണ്ടുകാലം അനേകായിരം ഗാനങ്ങള്‍ക്ക്‌ മധുരശബ്ദം നല്‍കി സംഗീത സാമ്രാ ജ്യത്തില്‍ ഒരു വാനമ്പാടിയായി പറന്നുയര്‍ന്നു.

(മലയാളത്തിലെ ആദ്യത്തെ പിന്നണി ഗായിക സമീപകാലത്ത്‌ അന്തരിച്ച തൃപ്പൂണിത്തുറ സ്വദേശിനി ശ്രീമതി സരോജിനി മേനോനായിരുന്നു. തൃപ്പൂണിത്തുറ സ്‌കൂളിലെ സംഗീതാ ധ്യാപികയായി രിക്കെയാണ്‌ നിര്‍മ്മല എന്ന പടത്തിനുവേണ്ടി ആദ്യമായി പാടിയത്‌. വീട്ടുകാരുടെ താല്‍പ്പര്യ ക്കുറവുമൂലം സിനിമാ രംഗത്തുനിന്നും അവര്‍ പിന്മാറി. അങ്ങിനെ അവര്‍ മലയാള സിനിമാ ചരിത്രത്തിലെ ചരിത്ര ഗായികയായി)

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ ആമ്പല്ലൂര്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി ദേശത്ത്‌ എമ്പ്രാ മഠത്തില്‍ 1932-ല്‍ പി ലീല ജനിച്ചു. അച്ഛന്‍ കുഞ്ഞന്‍ മേനോനും അമ്മ വടക്കന്‍ ചിറ്റൂരി ലെ പുറയത്ത്‌ മീനാക്ഷിക്കുട്ടി യമ്മയുമാണ്‌. ഭാനുമതി, ശാരദ എന്നിവര്‍ ലീലയുടെ സഹോദരി മാരാണ്‌. ഇപ്പോള്‍ ഈ രണ്ട്‌ സഹോദരിമാരും ജീവിച്ചിരിപ്പില്ല. അച്ഛന്‍ കുഞ്ഞന്‍ മേനോന്‍ എറണാകുളം ശ്രീരാമവിലാസം ഹൈസ്‌കൂളിലെ അധ്യാപകനായി രുന്നു.

ലീലയുടെ പ്രാഥമികവിദ്യാഭ്യാസം കീച്ചേരി ശിവവിലാസം സ്‌കൂളി ലും കാഞ്ഞിരമറ്റം ലോവര്‍ ഹൈസ്‌കൂളിലുമായി നടന്നു. നന്നേ ചെറുപ്പം മുതലേ സംഗീതത്തില്‍ വാസനയുണ്ടാ യിരുന്ന ലീലയെ സംഗീതം പഠിപ്പിക്കു വാന്‍ അച്ഛന്‍ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരിക്കല്‍ പ്ലാപ്പിള്ളി കരയോഗ ത്തിന്റെ വാര്‍ഷിക യോഗത്തില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചത്‌ ലീലയായിരുന്നു.

സംഗീതത്തില്‍ കൂടുതല്‍ പ്രാവീണ്യം നേടുന്നതിനായി പിതാവിനോ ടൊപ്പം മദ്രാസില്‍ താമസമാക്കി.അച്ഛന്റെ വസ്‌തു വകകള്‍ വിറ്റ പണവുമായി ട്ടാണ്‌ അവര്‍ അവിടെ താമസമുറപ്പിച്ചത്‌. 1944-ല്‍ മദ്രാസില്‍ എത്തിയ ലീല യോഗ്യനായ ഒരു ഗുരുനാഥനെ കണ്ടെ ത്താന്‍ നന്നേ പ്രയാസപ്പെട്ടു. തൃപ്പൂണിത്തുറ മണി ഭാഗവതരായി രുന്നു ആദ്യഗുരു. പിന്നീട്‌ വടക്കാഞ്ചേരി ക്കാരന്‍ രാമഭാഗവതര്‍. അദ്ദേഹത്തിന്റെ ഒരേ നിര്‍ബന്ധമാണ്‌ ലീല മദ്രാസില്‍ പോകാനും അവിടെവെച്ച്‌ പ്രസിദ്ധ സംഗീതജ്ഞന്‍ ജി എന്‍ ബാലസുബ്രഹ്മണ്യ നെ ഗുരുവായി ലഭിക്കാനും ഇടയായത്‌. അനന്തരം ദക്ഷിണാ മൂര്‍ത്തി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നീ പ്രഗത്ഭരുടെ മുഖ ത്തുനിന്നും സംഗീതം പഠിക്കുവാന്‍ അവസരം ലഭിച്ചു.

1946-ലാണ്‌ ലീല ചലച്ചിത്രത്തിനു വേണ്ടി പിന്നണി പാടിയത്‌. ഗണപതി അയ്യരാണ്‌ ലീലയെ കലാരംഗത്ത്‌ തന്റെ കൈപിടിച്ചു യര്‍ത്തി നടക്കാന്‍ സഹായിച്ചത്‌. പി സുശീലയും എസ്‌ ജാനകിയും ലീലയുടെ പിന്നാലെ വന്ന ഗായിക മാരാണ്‌. തമിഴും തെലുങ്കും കന്നടയും പഠിച്ചതു കൊണ്ട്‌ ആ ഭാഷകളിലെ പാട്ടുപാടാന്‍ അവസരം ലഭിച്ചു. എം ജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍ എന്നിവര്‍ ലിലയുടെ പാട്ടുകേട്ട്‌ അഭിനന്ദി ച്ചിട്ടുണ്ട്‌. ഗുരുവായൂര പ്പന്റെ കീര്‍ത്തനങ്ങള്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ചതു തന്നെയാണ്‌ ഏറ്റവും വലിയ അവാര്‍ഡ്‌ എന്നാണ്‌ ലീലയുടെ അഭിപ്രായം.

പി ലീലയുടെ വിവാഹം നടന്നത്‌ മദ്രാസില്‍ വെച്ചായിരുന്നു. പക്ഷെ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

1969-ല്‍ സിനിമാ പിന്നണി ഗാനത്തിന്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തി യപ്പോള്‍ ആദ്യമായി ലഭിച്ചത്‌ ലീലക്കാണ്‌. കടല്‍പ്പാലം, കുമാര സംഭവം എന്നീ സിനിമകളിലെ ഗാനങ്ങള്‍ ക്കായിരുന്നു അവാര്‍ഡ്‌.

മലയാളിക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത ശബ്ദമാധുര്യം കൊണ്ട്‌ അനുഗ്രഹീത യായ തെന്നിന്ത്യന്‍ ഗാനകോകിലം പി ലീല 2005 നവംബര്‍ മാസം 4ആം തിയതി കാല യവനികക്കുള്ളില്‍ മറഞ്ഞു.

No comments:

Post a Comment