Wednesday, November 27, 2013

ജോണ്‍ ഹോവാര്‍ഡ് ഗ്രിഫ്ഫിന്‍ : മനുഷ്യാവകാശ പോരാട്ടത്തിന് മറ്റൊരു ജീവിതം സാധാമാണ് .


മനുഷ്യവകാശപ്രവര്‍ത്തനത്തില്‍  ലോകം കണ്ടതില്‍വെച്ച് എറ്റവും വലിയ ത്യാഗം ചരിത്രം രേഖപ്പെടുത്തി വെച്ചി ട്ടുണ്ട്. അത് ജീവത്യാഗമല്ല, വംശത്യാഗമാണ്. 1920-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ ജനിച്ച ജോണ്‍ ഹോവാര്‍ഡ് ഗ്രിഫ്ഫിന്‍ എന്നവെള്ളക്കാരന്‍  തന്റെ വംശ ത്തില്‍പെട്ടവര്‍ നീഗ്രോ വംശത്തില്‍പെട്ട കറുത്തവര്‍ഗ്ഗക്കാരേട് ചെയ്യുന്ന ക്രൂരതകള്‍ കണ്ട് മനംനൊന്ത് ചര്‍മ്മ ചികിത്സ ചെയ്ത് സ്വയം ഒരു കറുത്തവര്‍ഗ്ഗക്കാര നായി മാറുകയുണ്ടായി. ഇതാണ് ചരിത്രത്തില്‍, രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ മനുഷ്യാവകാശപ്രവര്‍ത്തനമായി അറിയപ്പെടുന്നത്.

പിയാനോ സംഗീതത്തില്‍ ശാസ്ത്രീയാഭിജ്ഞാനമുള്ള അമ്മയില്‍നിന്നും സംഗീതത്തില്‍ അഭിരുചിലഭിച്ച ഗ്രിഫ്ഫിന്‍ ആ വിഷയത്തില്‍ സ്‌കോളര്‍ഷിപ്പ് നേടിയശേഷം ഫ്രഞ്ചും സാഹിത്യവും പഠിച്ചു. മനോരോഗചികിത്സ അക്കാദമിക്കായി പഠിച്ചശേഷം ഫ്രഞ്ച് റസിസ്റ്റന്റ് ആര്‍മ്മിയില്‍ സേവനമനുഷ്ടിക്ക വേ മയക്കുമരുന്നിനടിപ്പെട്ട നിരവധി ആസ്ട്രിയക്കാരായ ജൂതരെ അതില്‍നിന്ന് രക്ഷപ്പെടുത്താനും ഗ്രിഫ്ഫിന്‍ പ്രയത്‌നിച്ചു. 1943-44 കാലഘട്ടത്തില്‍ സൗത്ത് പെസഫിക്കിലെ സോളമന്‍ ദ്വീപിലാണ് സൈനികസേവനം അനുഷ്ടിച്ചിരുന്നത്. 1946-ല്‍ യുനൈറ്റഡ് സ്റ്റേറ്റ് എയര്‍ഫോഴ്‌സില്‍ ജോലിനോക്കവേ അപകടം പിണഞ്ഞ് കണ്ണിന്റെ കാഴ്ചപോയി. 1957-ല്‍ നാട്ടില്‍തിരിച്ചുവന്നപ്പോള്‍ കാഴ്ചതിരിച്ചു കിട്ടിയതിനേത്തുടര്‍ന്ന് ഫോട്ടോഗ്രാഫറായി മാറി.  1959-ലാണ് ചര്‍മ്മചികിത്സചെയ്ത് കറുത്ത വര്‍ഗ്ഗക്കാരനായി മാറുന്നത്. ചര്‍മ്മചികിത്സകഴിഞ്ഞ് 1961-ലാണ് 'ബ്ലാക്ക് ലൈക്ക് മി' എന്ന ആത്മകഥ എഴുതുന്നത്. 


തലമുടി വടിച്ചുകളഞ്ഞ് വിഗ്ഗ് വെക്കുകയാണ് ചെയ്തത്. അതിനുശേഷം ഡള്ളാസ് വിട്ട ഗ്രിഫ്ഫിന്‍ നേരേ തെക്കന്‍ നാടുകളിലേക്ക് സഞ്ചരിച്ചു.  അവിടെ വെച്ച് പരി ചയപ്പെട്ട ഷൂ പോളീഷ്‌കാരനായ ബര്‍ത്ത് വിത്സന്‍ എന്ന കറുത്തവര്‍ഗ്ഗക്കാരന്‍ ഗ്രിഫ്ഫിന്റെ കൂട്ടുകാരനായി മാറുകയും എങ്ങിനെയാണ് കറുത്തവര്‍ഗ്ഗക്കാരനായി അഭിനയിക്കേണ്ട തെന്ന് പഠിപ്പിക്കുകയും ചെയ്തു. പിന്നീട് അങ്ങാട്ട് കറുത്തവര്‍ഗ്ഗ ക്കാരന്‍ നേരിടുന്ന വര്‍ണവിവേചനത്തിന്റെ ആഴവും അവഗണനയും എന്തെന്ന് ഗ്രിഫ്ഫിന്‍ രുചിച്ചറിഞ്ഞു. ബസില്‍ സഞ്ചരിക്കവേ തന്റെയടുത്ത് ഒഴിഞ്ഞുകിടക്കുന്ന സീറ്റിലിരിക്കാന്‍ വെള്ളക്കാരിയായ വനിത വിസമ്മതിച്ചു. പാര്‍ക്കില്‍ ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളക്കാരനായ ഗാര്‍ഡ് വന്ന് അവിടെനിന്ന് എഴുന്നേല്‍പ്പിച്ചുവിട്ടു…. .

1980-ല്‍ ആ മനുഷ്യസ്‌നേഹി ലോകത്തോട് വിടപറഞ്ഞു. എല്ലാവരും പറയുന്നത് കടുത്ത രാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിലേറ്റുവാങ്ങിയ ചര്‍മ്മചികിത്സ ചെയ്തില്ലായി രുന്നുവെങ്കില്‍ ഗ്രിഫ്ഫിന്‍ അത്രപെട്ട ന്നൊന്നും മരിക്കില്ലായിരുന്നൂവെന്നാണ്.

ഗ്രിഫ്ഫിന്റെ ആത്മകഥയായ 'ബ്ലാക്ക് ലൈക്ക് മി' യെ ആധാരമാക്കി ഇതേപേരില്‍ കാള്‍ ലേണര്‍ സിനിമയെടുത്തു. 'ദി ഷോഷാങ്ക് റിഡംപ്ഷന്‍' 'പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്' തുടങ്ങിയ സിനിമകളില്‍ പങ്കെടുത്തിട്ടുള്ള ജയിംസ് വൈറ്റ്‌മോറാണ് ഗ്രിഫ്ഫിനായി അഭിനയിച്ചത്. ഗ്രിഫ്ഫിന്റെ അത്രയും ഉയരമോ രൂപസാദൃശ്യമോ വൈറ്റ്‌മോറി നില്ല. ഗ്രിഫ്ഫി ന്‍ അനുഭവിച്ച അവഗണയുടെ വേദന അഭിനയിക്കാനും വൈറ്റ്‌മോറി നായിട്ടില്ല. എങ്കിലും കാള്‍ ലേണറിന്റെ ഈ സിനിമ ഗ്രിഫ്ഫിന്‍ തുടങ്ങിവെച്ച മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി സ്വീകരിക്കാവുന്നതാണ്. 



No comments:

Post a Comment