Thursday, November 21, 2013

പോറ്റിയുടെ കോടതിയില്‍ പുലയന്‌ രക്ഷയില്ല - സഖാവ്‌ മാസിക.അഴിമതിക്കെതിരേയും തെരഞ്ഞെടുപ്പ്‌ പരിഷ്‌കാര ങ്ങള്‍ക്കു വേണ്ടിയും ഇടക്കൊക്കെ ചില ഗീര്‍വാണ ങ്ങള്‍ പൊട്ടിച്ചും ഈയിടെ ഡെല്‍ഹിയില്‍ ബലാത്സം ഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യ ത്തില്‍ രോഷം പൂണ്ട്‌ അതിലെ പ്രതികളെ കഴു വേറ്റിയും മധ്യവര്‍ഗ മനസ്സുകളെ തൃപ്‌തിപ്പെടു ത്തിയ ഇന്ത്യന്‍ നീതിപീഠം ഒക്ടോബര്‍ 9-ന്‌ നടത്തി യ പാറ്റ്‌ന ഹൈക്കോടതിവിധിയിലൂടെ അതിന്റെ തനിനിറം വീണ്ടും പ്രകടമാക്കിയിരിക്കുന്നു. 1997 ഡിസംബര്‍ ഒന്നിന്‌ രാത്രി ബീഹാറിലെ അല്‍വാര്‍ ജില്ലയിലെ ലക്ഷ്‌മണ്‍പൂര്‍ ബാത്തെയില്‍ 27 സ്‌ത്രീകളും ഒരു വയസ്സുകാരിയ ടക്കം 16 കുട്ടികള്‍ ഉള്‍പ്പെടെ 58 ദളിതരെ സവര്‍ണ മേധാവികളുടെ സമാന്തര സൈന്യമെന്നു വിശേഷിക്കപ്പെടുന്ന രണ്‍വീര്‍ സേന കൊന്നൊടുക്കുകയുണ്ടായി. ഇതില്‍ പ്രതികളാക്കപ്പെട്ട 26 പേരില്‍ 16 പേരെ വധശിക്ഷക്കും 10 പേരെ ജീവപര്യന്തം തടവിനും വിധിച്ച കീഴ്‌ക്കോടതി വിധി റദ്ദു ചെയ്‌തുകൊണ്ടാണ്‌ ഹൈക്കോ ടതി വിധി പ്രസ്‌താവം നടത്തിയിരിക്കുന്നത്‌. കൂട്ടക്കൊല നടന്ന്‌ 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ സെഷന്‍സ്‌ കോടതിയുടെ വിധി 2010ല്‍ ഉണ്ടയത്‌. അതാണിപ്പോള്‍ ഹൈക്കോടതി റദ്ദ്‌ ചെയ്‌തത്‌.

എഫ്‌ ഐ ആര്‍ തയ്യാറാക്കിയതു മുതല്‍ സാക്ഷികളുടെ മൊഴി രേഖ പ്പെടുത്തിയതിലും കേസ്‌ ചാര്‍ജ്‌ ചെയ്യുന്നതില്‍ ഉണ്ടായ കാലതാമസവും മറ്റുമടക്കം പൊലീസിന്റെ അന്വേഷണത്തിലെ പഴുതു കളും മറ്റു സാങ്കേതികത്വങ്ങളും ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി എല്ലാവരേയും വെറുതെ വിട്ടത്‌. സാക്ഷികളായി വന്നവര്‍ അക്രമത്തില്‍ നിന്നു രക്ഷപ്പെട്ട്‌ ഒളിച്ചിരുന്ന വരാണെന്നും ദൂരെ നിന്ന്‌ കുറ്റവാളികളെ കൃത്യമായി തിരിച്ചറിയാന്‍ അവര്‍ക്കു കഴിയില്ലെന്നും സാക്ഷികള്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി യില്ലെന്നുമുള്ള ബാലിശമായ വാദങ്ങളും കോടതി നിരത്തി. നാട്ടില്‍ തങ്ങള്‍ക്ക്‌ പരിചയമുള്ളവര്‍ തന്നെയാണ്‌ കൂട്ട ക്കൊലക്ക്‌ നേതൃത്വം കൊടുത്തതെന്ന സാക്ഷികളുടെ മൊഴികള്‍ കോടതി തള്ളിക്കളയുകയും ചെയ്‌തു.

സവര്‍ണ ഭൂവുടമകള്‍ രൂപം കൊടുത്തിട്ടുള്ള രണ്‍വീര്‍ സേനയും ലോറിക്‌ സേനയും ഭൂമിഹാര്‍ സേനയും ബ്രഹ്മര്‍ഷി സേനയുമെല്ലാം സ്ഥിരം പതിവാക്കിയിട്ടുള്ള ദളിത്‌ കൂട്ടക്കൊലകളില്‍ കീഴ്‌ക്കോടതി കള്‍ കുറ്റവാളികളെ ശിക്ഷിക്കുകയും ഹൈക്കോടതി വെറുതേ വിടുകയും ചെയ്യുന്നത്‌ ബീഹാറിലെ സ്ഥിരം ഏര്‍പ്പാടാണ്‌. സവര്‍ണ മേധാവികള്‍ ആധിപത്യം വഹിക്കുന്ന ഹൈക്കോടതിക്കൊപ്പം പൊലീസും ബ്യൂറോക്രസിയും രാഷ്ട്രീയ നേതൃത്വങ്ങളും അടക്കമുള്ള ഭരണ സംവിധാനങ്ങള്‍ ഒന്നടങ്കം ഈ ദളിത്‌ വേട്ടയില്‍ കക്ഷിയാണ്‌. ഉദാഹരണത്തിന്‌ ബത്താനി ടോലയില്‍ 21 ദളിതരെ രണ്‍വീര്‍ സേന കൊലപ്പെടുത്തിയ കേസില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 23പേരെ 2012ലും ഭോജാപ്പൂര്‍ ജില്ലയില്‍ നഗരി ഗ്രാമത്തില്‍ 10 പേരെ കൊലപ്പെടുത്തിയ കേസില്‍ കീഴ്‌കേകോടതി ശിക്ഷിച്ച 11 പേരെ 2013 മാര്‍ച്ചിലും ഔറംഗബാദ്‌ ജില്ലയില്‍ മിയാന്‍പുര്‍ ഗ്രാമത്തില്‍ 34 ദളിതരെ കൂട്ടക്കൊല ചെയ്‌തതിന്‌ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ച 9 പേരെ 2013 ജൂലൈയിലും പാറ്റ്‌ന ഹൈക്കോടതി വെറുതെ വിട്ടതെല്ലാം ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തി നിടയിലുണ്ടായ സംഭവങ്ങളാണ്‌. ഭൂമിക്കും കൂലിക്കും വേണ്ടി മണ്ണില്‍ പണിയെടു ക്കുന്നവര്‍ നടത്തിയ പോരാട്ടങ്ങളാണ്‌ ഈ കൂട്ടക്കൊലകള്‍ക്ക്‌ കാരണം.

ഭരണഘടനയെ തൊട്ട്‌ സത്യം ചെയ്യുകയും എന്നാല്‍ അനാചാര ങ്ങളും അന്ധ വിശ്വാസങ്ങളും ജീവിതചര്യയായി സ്വീകരിച്ചിട്ടുള്ള വരുമായ സമ്പന്ന സവര്‍ണ ജാതിക്കോമരങ്ങളാണ്‌ ഇന്ത്യയിലെ ഉന്നത കോടതികള്‍ കയ്യടക്കിയിട്ടുള്ളത്‌. ഇന്ത്യയിലെ 585 ഹൈ ക്കോടതി ജഡ്‌ജിമാരില്‍ രാജ്യത്തെ 25% വരുന്ന പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നത്‌ കേവലം 17 പേര്‍ മാത്ര മാണ്‌. ഇത്തരം പോറ്റിമാര്‍ വാണരുളുന്ന കോടതികളില്‍ നിന്ന്‌ ദളിതര്‍ക്ക്‌ നീതിലഭിച്ചാല്‍ അതായിരിക്കും അത്ഭുതം. ജാതിക്കോമര ങ്ങളെ ചവിട്ടിപ്പുറത്താക്കി മര്‍ദ്ദിതര്‍ക്കും ചൂഷിതര്‍ക്കും പ്രാമുഖ്യ മുള്ള ജുഡീഷ്യല്‍ സംവിധാനം നിലവില്‍ വരുന്നതോടൊപ്പം സവര്‍ണ സമ്പന്ന വര്‍ഗത്തിന്‌ നിയന്ത്രണമുള്ള പൊലീസ്‌ ബ്യൂറോ ക്രാറ്റിക്‌ സംവിധാനങ്ങളും അടിമുടി പൊളിച്ചെഴുതേണ്ടതുണ്ട്‌.

ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌ കോര്‍പ്പറേറ്റ്‌ മീഡിയക്കൊപ്പം നവ മാധ്യമങ്ങളും പാറ്റ്‌ന ഹൈക്കോടതിയുടെ ദളിത്‌ വിരുദ്ധതയെ മൂടിവെച്ചു എന്നുള്ളതാണ്‌. നഗര കേന്ദ്രിത മധ്യവര്‍ഗങ്ങള്‍ക്കെ തിരായ കടന്നാക്രമണങ്ങളെ എതിര്‍ക്കുന്നതിലും അഭിപ്രായ രൂപീകരണം നടത്തുന്നതിലും ശ്ലാഘനീയമായ പങ്കുവഹിക്കുന്ന സോഷ്യല്‍ മീഡിയക്കു ജാതീയ മര്‍ദ്ദനം ആധിപത്യത്തിലുള്ള ഇന്ത്യയുടെ ഗ്രാമീണ യാഥാര്‍ത്ഥ്യ ങ്ങളിലേക്ക്‌ എത്തിനോക്കാന്‍ കഴിയാതെ വരുന്നത്‌ വര്‍ഗപരമായ അതിന്റെ പരിമിതികള്‍ നിമിത്തമാണെന്നു വ്യക്തമാണ്‌. ഭൂമിയടക്കമുള്ള ഉത്‌പാദനോപാധി കളുടെ ഉടമസ്ഥതയും രാഷ്ട്രീയാധികാര വുമെല്ലാമായി ബന്ധപ്പെട്ട ജാതിവ്യവസ്ഥയുടെ അടിത്തറയെയും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളെ യുമെല്ലാം സമഗ്രമായി വിലയിരുത്തി ജാതി-വര്‍ഗ വ്യവസ്ഥകള്‍ ക്കെതിരായ പോരാട്ടത്തിന്‌ മര്‍ദ്ദിത വര്‍ഗത്തെ അണിനിരത്തി പുരോഗമന ജനാധിപത്യ ശക്തികള്‍ മുന്നോട്ടു വരികയും അതുപ്രകാരം ഇന്ത്യയുടെ ജനാധിപത്യ വല്‍ക്കരണ പ്രക്രിയ ശക്തി പ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ഭരണവര്‍ഗ ങ്ങളും അവരുടെ കോടതിയും നിശിതമായ ജനകീയ വിചാരണക്കു വിധേയമാകൂ എന്നു മനസ്സിലാക്കേണ്ടതുണ്ട്‌ 

(ഡൌണ്‍ലോഡ്)

No comments:

Post a Comment