Sunday, November 17, 2013

മാലിന്യ സംസ്‌കരണപദ്ധതി അട്ടിമറിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്ത്-വി.പ്രഭാകരന്‍

രാജ്യത്തിന് മാതൃകയാകേണ്ട മാലിന്യ സംസ്‌കരണപദ്ധതി അട്ടിമറിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്ത്-വി.പ്രഭാകരന്‍ 

വി പ്രഭാകരന്‍
നഗരങ്ങളുടെ വിഴുപ്പ് ചുമന്ന് തളര്‍ന്ന ഗ്രാമങ്ങള്‍…. ലാലൂരും വിളപ്പില്‍ശാലയും ഞെളിയന്‍ പറമ്പും പതിറ്റാണ്ടുകളുടെ പോരാട്ട ഭൂമികയിലാണ്. ശുദ്ധമായ വായുവും വെള്ളവും സ്വപ്നം കാണാന്‍ മാത്രം വിധിക്കപ്പെട്ട ജനത. മാലിന്യം വിഴുങ്ങിയ ഗ്രാമങ്ങളുടെ അലമുറകള്‍ക്കുമേലെ നിന്നും നമ്മള്‍ ശുചിത്വ കേരളത്തെ കുറിച്ചു സംസാരിക്കുന്നു. ആരോഗ്യ സമ്പുഷ്ടമായ കേരളാ മോഡലിനെ കുറിച്ച് വാചകമടിക്കുന്നു.

ഒറ്റപ്പെട്ടുപോയ ഈ മാലിന്യ ഗ്രാമങ്ങള്‍ ആരാണ് സൃഷ്ടിച്ചതെന്ന് ആര്‍ക്കുമറിയില്ല. വിഐപികളുടെ ഉറക്കം സുന്ദരമാക്കാന്‍ ഗ്രാമങ്ങളെ എച്ചില്‍ തൊട്ടികളാക്കിയതാരാണ്? ഗുരുവായൂര്‍ ക്ഷേത്രനഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ ചക്കം കണ്ടം കായല്‍, കണ്ണൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ ഏറ്റാന്‍ ചേലോറയും പെട്ടിപ്പാലവും, കൊച്ചിയുടെ മാലിന്യത്തൊട്ടി ബ്രഹ്മപുരം, കോഴിക്കോടിനുവേണ്ടി ഇരയായ ഞെളിയന്‍ പറമ്പ്…. കോട്ടയത്തിനുവേണ്ടി ബലിയാടായ വടവാതൂര്‍…. ഇങ്ങനെ നഗരവാസികളുടെ മാലിന്യവും പേറി ഉറക്കം നഷ്ടപ്പെട്ട എത്രയോ ഗ്രാമങ്ങള്‍….. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മാലിന്യ സംസ്‌കരണത്തിനു മാത്രമായി ചെലവാക്കിയത് 300 കോടിയിലധികമാണ്.

കോടികള്‍ മറിയുന്ന ഈ വ്യാപാരത്തില്‍ ശുദ്ധ വായുവിനുവേണ്ടിയുള്ള രോദനങ്ങള്‍ മുങ്ങിപ്പോകുന്നു. എന്തുകൊണ്ട് കോടികള്‍ മുടക്കിയിട്ടും കേരളത്തിലെ മാലിന്യം നരകങ്ങള്‍ സൃഷ്ടിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള യാത്രക്കിടയിലാണ് യുവ ഗവേഷകനായ ജോയിയെ പരിചയപ്പെടുന്നത്.

കെ ബി ജോയി
കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്ന കണ്ടുപിടുത്തത്തെ ഉദ്യോഗസ്ഥലോബികളും കൈക്കൂലിക്കാരും എന്‍ജിഒകളും ഇല്ലാതാക്കാന്‍ ശ്രമിച്ച കഥ. രാജ്യത്തിനുതന്നെ മാതൃകയായ കണ്ടുപിടുത്തം നടത്തിയ ഈ യുവഗവേഷകനെ തകര്‍ക്കാന്‍ പല വഴികളും നോക്കി. കേരളത്തില്‍ ഈ യന്ത്രം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും സംഘടിതമായി പരാജയപ്പെടുത്തി. സെക്രട്ടറിയേറ്റും മന്ത്രിമാരുടെ ഓഫീസുകളും കയറിയിറങ്ങി അനുകൂലമായ തീരുമാനം ഉണ്ടാകുമ്പോഴേക്കും സംഘടിതമായ അട്ടിമിറ പിന്നാലെയെത്തുന്നു. ഗുരുവായൂരിലും തളിപ്പറമ്പിലും വടകരയിലും സ്ഥാപിച്ച യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനനുവദിക്കാതെ ഈ സംഘടിത ശക്തികള്‍ പുതിയ കണ്ടുപിടുത്തത്തെ എതിര്‍ത്തു. ലക്ഷങ്ങളുടെ വായ്പയും നിയമ നടപടികളുമായി ബാങ്കുകളും പിന്നാലെയായി. കിട്ടിയ കാശിന് എല്ലാം വിറ്റു പെറുക്കാമായിരുന്നു ജോയിക്ക്. പക്ഷെ തളരാതെയുള്ള പോരാട്ടത്തിന് ഒടുവില്‍ സഹായിക്കാന്‍ സ്വന്തം നാട് തയ്യാറായി. കഴിഞ്ഞ 3 വര്‍ഷമായി ദുര്‍ഗന്ധമോ ഈച്ചശല്യമോ മലിന ജലമോ ഇല്ലാതെ രാജ്യത്തിനുതന്നെ മാതൃകയായി കൊടുങ്ങല്ലൂര്‍ നഗര സഭയിലെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ട് ഈ യുവഗവേഷകനെ വേട്ടയാടിയവര്‍ വീണ്ടും പുതിയ ആയുധങ്ങള്‍ മെനയുന്ന തിരക്കിലാണ്…..

ആരാണ് തന്റെ പദ്ധതികളെ തുരങ്കം വെച്ചത്?കെ.ബി.ജോയി പറയുന്നു;
1990കള്‍ വരെ കേരളത്തിലെ മാലിന്യത്തിന് കാര്യമായ പ്ലാസ്റ്റിക് ഉണ്ടായിരുന്നില്ല. സംഭരിക്കപ്പെടുന്ന മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് ചേര്‍ന്നതോടെയാണ് സംസ്‌കരണം താളം തെറ്റിയത്. നഗരമാലിന്യത്തിന് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നിയമങ്ങള്‍ പ്രാവര്‍ത്തികമല്ലാതായി. മാലിന്യ സംസ്‌കരണത്തിനുവേണ്ടി പ്ലാസ്റ്റിക് വേര്‍തിരിക്കലും പരാജയപ്പെട്ടു.മാലിന്യം പലയിടത്തും സംസ്‌കരിക്കാനാവാതെ ലോകം മുഴുവന്‍ തലവേദനയായി. ലോകരാജ്യങ്ങള്‍ സംസ്‌കരണത്തിനുള്ള പുതിയ പാതയിലേക്ക് നീങ്ങി. അമേരിക്കയില്‍ നിര്‍മ്മിച്ചെടുത്ത വൈദ്യുതി നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ, ജപ്പാനിലുള്ള പൂര്‍ണ സംസ്‌കരണവിദ്യ, ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത ആരോബയോ സാങ്കേതികവിദ്യ… ഇങ്ങനെ നൂതന വിദ്യകളുമായി ലോകം മാറിയപ്പോള്‍ കേരളം ബാക്ടീരിയ ഉപയോഗിച്ചുള്ള പഴയ കമ്പോസ്റ്റ് നിര്‍മ്മാണത്തില്‍ ഉറച്ചു നിന്നു. അതുവിട്ട് ചിന്തിക്കാന്‍ ആരും തയ്യാറായില്ല.

കേരളത്തിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പഠിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ശുചിത്വമിഷനാണ് കേരളത്തിലെ ഗ്രാമങ്ങളെ വിഴുപ്പുകേന്ദ്രമാക്കിയതിന്റെ ആദ്യ ഉത്തരവാദി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധിച്ച ബാക്ടീരിയ ഉപയോഗിച്ചാണ് ഞളിയന്‍ പറമ്പിലും വിളപ്പില്‍ ശാലയിലും കേരളത്തിലെ പല നഗര സഭകളിലും മാലിന്യം ജൈവവളമാക്കിക്കൊണ്ടിരുന്നത്. പാരിസ്തിതിക സന്തുലനം തകര്‍ക്കുന്നതിനാല്‍ ഈ ബാക്ടീരിയയെ അമേരിക്ക വര്‍ഷങ്ങള്‍ക്കുമുമ്പേ നിരോധിച്ചിരുന്നു. എന്നാല്‍ ലോക ബാങ്ക് സഹായത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹസംഘടനയായ ഐആര്‍ടിസി ഈ ബാക്ടീരിയയുടെ വിതരണം ഏറ്റെടുത്തു. കൃത്രിമമായി ജൈവവളമുണ്ടാക്കാന്‍ ഈ ബാക്ടീരിയ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈച്ചയും ദുര്‍ഗന്ധവും പരത്തുന്ന മാലിന്യ സംസ്‌കരണകേന്ദ്രങ്ങളെ സംഭാവന ചെയ്തത് ഈ ബാക്ടീരിയയാണ്. മാത്രമല്ല സമീപത്തെ ജലസ്രോതസുകള്‍ ഉപയോഗശൂന്യമാക്കുന്നതും ഈ ബാക്ടീരിയയാണ്. അത്യാവശ്യഘട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ടതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വങ്ങള്‍ തന്നെ പറഞ്ഞ ബാക്ടീരിയയെയാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചത്. ഈ ബാക്ടീരിയയെ ഉപയോഗിച്ചുള്ള വിളപ്പില്‍ ശാലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം ലോകത്തിന് മാതൃകയാണെന്ന് 2008ല്‍ ലോക ബാങ്ക് പ്രതിനിധി കേരളത്തില്‍ എത്തി പ്രഖ്യാപിച്ചു. പിന്നാലെ അതേ സെമിനാറില്‍ ശുചിത്വമിഷന്‍ ചെയര്‍മാനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാവുമായിരുന്ന ആര്‍വിജി മേനോനും തന്റെ നിര്‍ദ്ദേശം ലോകമാതൃകയായി പുകഴ്ത്തിയതിന് നന്ദി പറഞ്ഞു. പക്ഷെ ഇപ്പോള്‍ എന്താണ് വിളപ്പില്‍ ശാലയില്‍ സംഭവിക്കുന്നത്? ഇതിന് മറുപടിപറയാന്‍ ഒരു ശുചിത്വ മിഷനും ആര്‍വിജിയും തയ്യാറാകുന്നില്ല. ഈ കൃത്രിമ ബാക്ടീരിയ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ പഠനവിധേയ മാക്കിയാല്‍ അറിയാം എത്രത്തോളം കൊടും ചതിയാണ് വിളപ്പില്‍ ശാലക്കാരോട് ചെയ്തതെന്ന്.
 
 മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ കൃത്രിമ ബാക്ടീരിയ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന ആശയം പരിഷത്തിന്റെ ബുദ്ധിയില്‍ പിറന്നതാണ്. ആര്‍വിജി മേനോന്‍ അടങ്ങിയ വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിളപ്പില്‍ശാലയില്‍ മലിന്യ സംസ്‌കരണഫാക്ടറി 11വര്‍ഷം മുമ്പ് നഗരസഭആരംഭിക്കുന്നത്. എന്നാല്‍, അന്നുമുതല്‍ ഇന്നുവരെയും ടെക്‌നോളജിയില്‍ ഒരു മാറ്റവുമുണ്ടായില്ല. കൃത്രിമബാക്ടീരിയയും കെമിക്കലും ഉപയോഗിച്ച് ജൈവമാലിന്യം വേഗത്തില്‍ അഴുക്കി സംസ്‌കരിക്കാമെന്ന തത്വമാണ് ശുചിത്വമിഷന്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാണ് ലോകബാങ്ക് സാമ്പത്തിക സഹായം മിഷന് നല്‍കുന്നത് എന്നുകൂടി അിറയുക. ഇത്തരം സംഭവങ്ങള്‍ക്കിടയിലാണ് പുതിയ കണ്ടുപിടുത്തവുമായി ശുചിത്വമിഷനെ സമീപിക്കുന്നത്. കൃത്രിമ ബാക്ടീരിയ ഇല്ലാതെ ജൈവവളം നിര്‍മ്മിക്കുകയും പ്ലാസ്റ്റിക് വേര്‍തിരിക്കുകയും ചെയ്യുന്ന സംവിധാനം മികച്ചതാണെന്ന് ആര്‍വിജി മേനോന്‍ അിറയിച്ചു. പലതവണ നേരില്‍ കണ്ട് യന്ത്രത്തെക്കുറിച്ച് വിശദീകരിച്ചു.
 
കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഇനി സ്ഥാപിക്കുന്നത് ഈ യന്ത്രമായിരിക്കുമെന്ന് ആര്‍വിജി മേനോന്‍ ഉറപ്പു ന്ല്‍കി.സര്‍ക്കാരിന് ഈ യന്ത്രത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ഉടനെ തന്നെ നിരവധി യന്ത്രങ്ങല്‍ ആവശ്യമാണെന്നും അിറയിച്ചു. എന്നാല്‍ താന്‍ തിരുവനന്തപുരത്തുനിന്നും എത്തിയതിന്റെ പിന്നാലെ വന്ന ആര്‍വിജി മേനോന്റെ കത്ത് തന്നെ ഞെട്ടിച്ചെന്ന് ജോയി പറയുന്നു.

തന്റെ യന്ത്രം ഗവേഷണ പദ്ധതിയിലുള്‍പ്പെടുത്തി നഗരങ്ങളില്‍ സ്ഥാപിക്കാമെന്നും അതിനായി പരിഷത്തിന്റെ സഹസംഘടനയായ ഐആര്‍ടിസിക്ക് ടെക്‌നോളജി കൈമാറണമെന്നും റോയല്‍റ്റി നല്‍കാമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. തിരുകൊച്ചി ചാരിറ്റബിള്‍ ആക്ട് പ്രകാരം രജസ്‌റര്‍ ചെയ്ത ഐആര്‍ടിസിയുടെ കച്ചവട താല്‍പ്പര്യത്തടെയുള്ള ഈ ഇടപെടല്‍ സദാചാര വിരുദ്ധമാണെന്നും ടെക്‌നോളജി കൈമാറാന്‍ ആഗ്രഹമില്ലെന്നും മറുപടിയായി അിറയിച്ചു.

എന്നാല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ പല തവണ ഇക്കാര്യം സംസാരിച്ചു. ഞാന്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ആദ്യം ഐആര്‍ടിസി ഇതു സ്ഥാപിക്കുകയും പിന്നീടുള്ള പകുതി വുട്ടുതരാമെന്നുമായി വാഗ്ദാനം. എന്നാല്‍ ഇത് അംഗീകരിക്കാതായതോടെ ആര്‍വിജി മോനോനുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചു.
 
പിന്നീട് പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ ഗുരുവായൂര്‍,തളിപ്പറമ്പ്,വടകര എന്നീ നഗരസഭകളുമായി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ സേഫ് മോട്ടേഴ്‌സ് കരാറായി. അതാത് വര്‍ഷത്തിനുള്ളില്‍ നഗരസഭകള്‍ മുടക്കുന്ന പണം തിരികെ നല്‍കുന്ന ലാഭ പദ്ധതിയാണ് കരാര്‍ ഒപ്പിട്ടത്. അതായത്,മാലിന്യം വിറ്റു കിട്ടുന്ന പൈസകൊണ്ട് മാലിന്യ സംസ്‌കരണം നടത്തുന്നു.പ്രതിമാസം മാലിന്യ സംസ്‌കരണത്തിന് ലക്ഷങ്ങള്‍ ,ചെലവഴിക്കുന്ന നഗരസഭകളിലാണ് മാലിന്യംകൊണ്ട് ലാഭം കൊയ്യുന്ന പദ്ധതി കരാറാക്കിയത്. ഇതനുസരിച്ച് യന്ത്രങ്ങള്‍ സ്ഥാപിച്ചെങ്കിലും ഗുരുവായൂര്‍ നഗരസഭ കരാര്‍ പ്രകാരമുള്ള വൈദ്യുതി എത്തിച്ചില്ല. മറ്റ് രണ്ടു നഗരസഭകളും ഇത്തരത്തില്‍ കരാര്‍ അട്ടിമറിച്ചു. ഇതോടെ യന്ത്രം പ്രവര്‍ത്തിക്കാതായി. ഇതിനിടെ വീണ്ടും ഐആര്‍ടിസി ബന്ധപ്പെട്ടു. ഈ നഗരസഭകളിലെ പ്രശ്‌നം പരിഹരിച്ചുതരാം ടെക്‌നോളജി കൈമാറണം എന്നായിരുന്നു ആവശ്യം. ഇതോടെ പദ്ധതി തുരങ്കം വെച്ചത് പരിഷത്താണെന്ന് ബോധ്യമായി. കേരളത്തില്‍ വ്യാപകമായി ഈ പുതിയ യന്ത്രത്തിനെതിരേ പരിഷത്തും ശുചിത്വമിഷനും കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.
 
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കുബുദ്ധിയില്‍ തകര്‍ക്കാന്‍ ശ്രമിച്ച മാലിന്യ സംസ്‌കരണ യന്ത്രം കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ സ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംയുക്ത യോഗത്തില്‍ തീരുമാനമായി.യുവ ഗവേഷകന്റെ കണ്ടുപിടുത്തത്തിന് കേരളത്തിന്റെ അവഗണനയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് കൊടുങ്ങല്ലൂര്‍ തന്റെ യന്ത്രമേറ്റെടുക്കാന്‍ തയ്യാറായതെന്ന് ജോയി പറയുന്നു.അങ്ങനെ 2007ല്‍ കൊടുങ്ങല്ലൂര്‍ നഗരസഭ സേഫ് മോട്ടേഴ്‌സുമായി കരാര്‍ ഒപ്പിട്ടു.മാലിന്യം സംഭരിച്ച് നഗരസഭ നല്‍കണം.ജൈവവളം സെയ്ഫ് മോട്ടേഴ്‌സിനും പ്രതിമാസം ടണ്‍ കണക്കാക്കി ഇത്ര രൂപ ചെലവിനത്തിലേക്കും നല്‍കണമെന്നുമായിരുന്നു കരാറ് .
കൊടുങ്ങല്ലൂരിലെ പദ്ധതി അട്ടിമറിക്കാനും ശുചിത്വ മിഷന്‍

കൊടുങ്ങല്ലൂരില്‍ യന്ത്രം സ്ഥാപിക്കുമെന്ന് ഉറപ്പായതോടെ ഈ യന്ത്രം പരാജയപ്പെട്ടതാണെന്ന പഠനവുമായി മിഷന്‍ കൊടുങ്ങല്ലൂര്‍ നഗരസഭക്ക് കത്തെഴുതി.മൂന്ന് നഗര സഭകളുടെ ലക്ഷങ്ങള്‍ ഈ യന്ത്രം മൂലം നഷ്ടമായെന്നും കത്തില്‍ പറഞ്ഞു.പക്ഷെ നഗരസഭ ഈ കത്ത് അവഗണിച്ച് കരാറുമായി മുന്നോട്ടു പോയി.ഇതിനിടയില്‍ ഓംബുഡ്‌സ്മാന് ലഭിച്ച മറ്റൊരു കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തു.മൂന്ന് നഗരസഭകളില്‍ പരാജയപ്പെട്ട യന്ത്രം കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ പാഴാക്കുന്നു എന്നായിരുന്നു പരാതി.ശുചിത്വമിഷന്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ നേരിട്ട് ഓംബുഡ്‌സ്മാനില്‍ ഹാജരായി കൊടുങ്ങല്ലൂരില്‍ ഈ യന്തരം സ്ഥാപിക്കരുതെന്ന് വാദിച്ചു.എന്നാല്‍ കൊടുങ്ങല്ലൂര്‍ നഗരസഭയുടെ വാദങ്ങല്‍ അംഗീകരിച്ച്‌കൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഓംബുഡ്‌സ്മാന്‍ അനുവാദം നല്‍കി.

യന്തത്തിന്റെ ബ്ലൂ പ്രിന്റ് പരിഷത്തിനുവേണ്ടി നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ടെക്‌നോളജി വിവരങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് ഓംബുഡ്‌സ്മാന്‍ പറഞ്ഞു.എന്നിട്ടും പക തീരാതെ യന്ത്രത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍വിജി മേനോന്റെ നേതൃത്വത്തിലുള്ള സംഘത്തെ ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ നിയോഗിച്ചു.എന്നാല്‍ ആര്‍വിജി മേനോന്റെ നേതൃത്വത്തിലുള്ള പഠന സംഘത്തെ അംഗീകരിക്കില്ലെന്ന് അിറയിച്ചതോടെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ വിദഗ്ധ സംഘത്തെ പഠനത്തിനായി നിയോഗിച്ചു.
 
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കുബുദ്ധിയില്‍ തകര്‍ക്കാന്‍ ശ്രമിച്ച മാലിന്യ സംസ്‌കരണ യന്ത്രം കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ സ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംയുക്ത യോഗത്തില്‍ തീരുമാനമായി. യുവ ഗവേഷകന്റെ കണ്ടുപിടുത്തത്തിന് കേരളത്തിന്റെ അവഗണനയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് കൊടുങ്ങല്ലൂര്‍ തന്റെ യന്ത്രമേറ്റെടുക്കാന്‍ തയ്യാറായതെന്ന് ജോയി പറയുന്നു. അങ്ങനെ 2007ല്‍ കൊടുങ്ങല്ലൂര്‍ നഗരസഭ സേഫ് മോട്ടേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. മാലിന്യം സംഭരിച്ച് നഗരസഭ നല്‍കണം. ജൈവവളം സെയ്ഫ് മോട്ടേഴ്‌സിനും പ്രതിമാസം ടണ്‍ കണക്കാക്കി ഇത്ര രൂപ ചെലവിനത്തിലേക്കും നല്‍കണമെ ന്നുമായിരുന്നു കരാറ് .
കൊടുങ്ങല്ലൂരിലെ പദ്ധതി അട്ടിമറിക്കാനും ശുചിത്വ മിഷന്‍

കൊടുങ്ങല്ലൂരില്‍ യന്ത്രം സ്ഥാപിക്കുമെന്ന് ഉറപ്പായതോടെ ഈ യന്ത്രം പരാജയപ്പെട്ടതാണെന്ന പഠനവുമായി മിഷന്‍ കൊടുങ്ങല്ലൂര്‍ നഗരസഭക്ക് കത്തെഴുതി. മൂന്ന് നഗര സഭകളുടെ ലക്ഷങ്ങള്‍ ഈ യന്ത്രം മൂലം നഷ്ടമായെന്നും കത്തില്‍ പറഞ്ഞു. പക്ഷെ നഗരസഭ ഈ കത്ത് അവഗണിച്ച് കരാറുമായി മുന്നോട്ടു പോയി. ഇതിനിടയില്‍ ഓംബുഡ്‌സ്മാന് ലഭിച്ച മറ്റൊരു കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തു. മൂന്ന് നഗരസഭകളില്‍ പരാജയപ്പെട്ട യന്ത്രം കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ പാഴാക്കുന്നു എന്നായിരുന്നു പരാതി. ശുചിത്വമിഷന്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ നേരിട്ട് ഓംബുഡ്‌സ്മാനില്‍ ഹാജരായി കൊടുങ്ങല്ലൂരില്‍ ഈ യന്ത്രം  സ്ഥാപിക്കരുതെന്ന് വാദിച്ചു. എന്നാല്‍ കൊടുങ്ങല്ലൂര്‍ നഗരസഭയുടെ വാദങ്ങല്‍ അംഗീകരിച്ച്‌കൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഓംബുഡ്‌സ്മാന്‍ അനുവാദം നല്‍കി.

യന്തത്തിന്റെ ബ്ലൂ പ്രിന്റ് പരിഷത്തിനുവേണ്ടി നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ടെക്‌നോളജി വിവരങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് ഓംബുഡ്‌സ്മാന്‍ പറഞ്ഞു. എന്നിട്ടും പക തീരാതെ യന്ത്രത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍വിജി മേനോന്റെ നേതൃത്വത്തിലുള്ള സംഘത്തെ ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ നിയോഗിച്ചു. എന്നാല്‍ ആര്‍വിജി മേനോന്റെ നേതൃത്വത്തിലുള്ള പഠന സംഘത്തെ അംഗീകരിക്കില്ലെന്ന് അിറയിച്ചതോടെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ വിദഗ്ധ സംഘത്തെ പഠനത്തിനായി നിയോഗിച്ചു.
 
കൊടുങ്ങല്ലൂരിലെ ജൈവവളത്തിന് രണ്ടു ശതമാനവും പ്ലാസ്റ്റിക് ഉണ്ടെന്നായി പുതിയ വാദം. എന്നാല്‍ കൊടുങ്ങല്ലൂരില്‍ ഉല്‍പ്പാദിപ്പിക്കുന്നത് 100 % ജൈവവളമാണെന്ന് കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടാണ് ഓംബുഡ്‌സ്മാന്‍ അംഗീകരിച്ചത . എല്ലാ തടസവാദങ്ങളും പരാജയപ്പെട്ടതോടെ ശുചിത്വ മിഷന്‍ തല്‍ക്കാലം പാരവെപ്പുകളില്‍ നിന്ന് പിന്മാറി. ഇപ്പോള്‍ 3 വര്‍ഷമായി ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. ശുചിത്വമിഷന്‍ പ്രചരിപ്പിച്ചത് പച്ചക്കള്ളമാണെന്ന് ഇതോടെ എല്ലാവര്‍ക്കും ബോധ്യമായി. കേരളത്തില്‍ ഒരിടത്തും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന മാലിന്യ പ്ലാന്റ് കാണാന്‍ കഴിയില്ലെന്ന് ജോയി പറയുന്നു. പ്രതിമാസം ലക്ഷങ്ങള്‍  മാലിന്യ സംസ്‌കരണത്തിനായി ചെലവഴിച്ച നഗരസഭക്കിപ്പോള്‍ 50,000ത്തിനടുത്ത് രൂപ മാത്രമേ ചെലവാക്കേണ്ടി വരുന്നുള്ളൂ. ദുര്‍ഗന്ധം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍  ഇല്ലെന്നതിന് ഈ സമീപത്തെ വിദ്യാലയവും സമീപത്തെ ജനങ്ങളും തെളിവാണെന്നും ജോയി അവകാശപ്പെടുന്നു. 2011 ല്‍ വീണ്ടം ശുചിത്വമിഷനെ സമീപിച്ചു. എന്നാല്‍ തങ്ങളുടെ അപേക്ഷപോലും വായിക്കാന്‍ സമയമില്ലെന്നു പറഞ്ഞ് ആര്‍വിജി മേനോന്‍ അപമാനിക്കുക യായിരുന്നുവെന്ന് ജോയി വെളിപ്പെടുത്തുന്നു.
 
ഐആര്‍ടിസി എന്ന സ്ഥാപനം കഴിഞ്ഞ 14 വര്‍ഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ലോകബാങ്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ കൈപ്പറ്റി എന്താണ് കേരളത്തില്‍ പരിഷത്ത് ചെയ്തതെന്ന് വ്യക്തമാക്കാന്‍ ആര്‍വിജി മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാകണം. താന്‍ കണ്ടെത്തിയ യന്ത്രം തട്ടിയെടുത്ത് വില്‍പ്പനച്ചരക്കാക്കാനായിരുന്നു പരിഷത്തിന്റെ പദ്ധതിയെന്നും ജോയി പറയുന്നു. നഗരസഭകളില്‍ മാലിന്യത്തിലൂടെ നിര്‍മ്മിക്കുന്ന ജൈവവളം അവിടെത്തന്നെയുള്ള കൃഷിയിടങ്ങളിലേക്ക് മാറ്റി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് കെ.ബി.ജോയി. മാലിന്യത്തെ ലാഭകരമാക്കി മാറ്റി മാലിന്യ വിമുക്ത നഗരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന മഹത്തായ പദ്ധതിയാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്. 

No comments:

Post a Comment