Showing posts with label പുസ്തകപ്പുര. Show all posts
Showing posts with label പുസ്തകപ്പുര. Show all posts

Tuesday, December 10, 2013

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ : യാഥാര്‍ഥ്യങ്ങളും ഉല്‍കണ്‌ഠകളും - ഡോ . വി എസ്‌ വിജയന്‍




'ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌' എന്ന്‌ പൊതുവേ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി (Western Ghats Ecology Expert Panel ) പഠന റിപ്പോര്‍ട്ട്‌ ഒരു പക്ഷെ, നാളിതു വരെ കാണാത്തത്ര വിവാദങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുള്ള ഒരു പരിസ്ഥിതി സംരക്ഷണ - വികസന റിപ്പോര്‍ട്ട്‌ ആയിരിക്കാം. തീര്‍ച്ചയായും ഇത്‌ ശുഭ സൂചനയാണ്‌, പ്രോത്സാഹിപ്പി ക്കപ്പെടേ ണ്ടുമാണ്‌.

എന്നാല്‍ ഈ വിമര്‍ശനങ്ങളിലേറെയും വസ്‌തുതകളെ മറച്ച്‌ പിടിക്കുകയോ കാണാതെ പോകുകയോ, വളച്ചൊടിക്കുകയോ ചെയ്‌തുവെന്ന താണ്‌, അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. ഇക്കാരണം കൊണ്ടു തന്നെ ശ്രോതാക്കളോ, അനുവാചകരോ ആയ പൊതുജനങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ തെറ്റായ രീതിയില്‍ മനസ്സിലാക്കുകയോ, ആശയക്കുഴപ്പത്തില്‍ അകപ്പെടുകയോ ചെയ്യുന്നു. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്ക പ്പെടുക പോലും ചെയ്യാത്ത കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ പൊതു ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെ ഒരു കൂട്ടം ആളുകള്‍ ഇറങ്ങിത്തിരി ച്ചിരിക്കുകയാണോ എന്നും സംശയം തോന്നാം.

സമൂഹത്തിലെ ചില തട്ടിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട്‌ ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നേറുന്നത്‌ തീര്‍ച്ചയായും ആരോഗ്യകരമായ പ്രവണതയല്ല. ഇത്തരം ചര്‍ച്ചകളില്‍ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ കൂടെ പങ്കാളിത്തം ഉണ്ടാവേണ്ടതായിരുന്നു. ഈ റിപ്പോര്‍ട്ട്‌ പഞ്ചായത്ത്‌ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകളിന്മേലുള്ള അന്തിമ തീരുമാനം പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി ആയിരി ക്കണമെന്നും ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വ്യക്ത മായും ആവര്‍ത്തിച്ചും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പരിസ്ഥിതി ലോല മേഖലകള്‍ക്ക്‌ അതിരുകള്‍ തീരുമാനിക്കേണ്ട കാര്യത്തിലാ യാലും ഓരോ മേഖലകളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന തിലായാലും, ഈ നിഷ്‌കര്‍ഷ പാലിക്കേണ്ടതാണ്‌.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിയുടെ ഒരു അംഗമെന്ന നിലയിലും ഈ കമ്മിറ്റി റിപ്പോര്‍ട്ട്‌ സംബന്ധിച്ച നിരവധി ചര്‍ച്ചകളില്‍ പങ്കെടുത്ത ആളെന്ന നിലയിലും ഈ റിപ്പോര്‍ട്ടി ന്റെ ഒരു യഥാര്‍ഥ രൂപം പൊതുജനങ്ങളുടെ മുമ്പില്‍ വെക്കേണ്ടത്‌ സമൂഹത്തോടുള്ള എന്റെ കര്‍ത്തവ്യമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

500-ലേറെ താളുകള്‍ വരുന്ന മുഴുവന്‍ റിപ്പോര്‍ട്ട്‌ പ്രധാന വസ്‌തുതകള്‍ ചോരാതെ ചുരുക്കിയെടുത്തതാണ്‌ ഈ ചെറു പുസ്‌തകം. എല്ലാ പ്രധാന ശുപാര്‍ശകളും, ആവശ്യമെന്നു തോന്നുന്ന സ്ഥളങ്ങളില്‍ ബ്രാക്കറ്റില്‍ വിശദീകരണത്തോടെ നല്‍കിയിരിക്കുന്നു. അനുവാചകര്‍ വസ്‌തുതകള്‍ കണ്ടെത്തി അവരുടെ സ്വന്തം അഭിപ്രായങ്ങളില്‍ എത്തിച്ചേരട്ടെ.


(ഡൌണ്‍ലോഡ്)

Wednesday, November 27, 2013

പുസ്‌തകം : ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കുമുമ്പ്‌- എം എസ്‌ ചന്ദ്രശേഖരവാരിയര്‍ (പാണമഹാകവി പരണരെക്കുറിച്ചുള്ള പരാമര്‍ശം )


തീണ്ടലും തൊടീലും ജാതിഭേദങ്ങള്‍ കൊണ്ടു ള്ള ഉച്ച നീചത്വങ്ങളും ഇല്ലാത്ത ഒരു ഭൂതകാലം കേരളത്തില്‍ ഇന്നുള്ളവര്‍ക്കു സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസമായിരിക്കും എന്നാല്‍ അങ്ങനെയൊരു കാലം ഉണ്ടാ യിരുന്നു. ചാതുര്‍വര്‍ണ്യം വേരുറക്കുന്നതി നു മുമ്പുള്ള കഥയാണത്‌. തൊഴിലിനേയും കുടിപാര്‍ക്കുന്ന പ്രദേശങ്ങളേയും ആസ്‌പദ മാക്കിയുള്ള വിഭാഗങ്ങളേ അന്നുണ്ടായിരു ന്നുള്ളൂ. തുടികൊട്ടുന്നവന്‍ തുടിയനും പറ കൊട്ടുന്നവന്‍ പറയനും കാട്ടുപ്രദേശത്തു പാര്‍ക്കുന്നവന്‍ ഇടയനും കടല്‍ത്തീരത്തു പാര്‍ക്കുന്നവന്‍ പരവ നുമായിരുന്നു. കൊലവില്ലു ധരിച്ച വേടന്മാര്‍ക്കും വീണാവാദന നിപുണന്മാരായ പാണന്മാര്‍ക്കും അതുപോലുള്ള മറ്റു വിഭാഗ ങ്ങള്‍ക്കുമിടക്ക്‌ ജാതികൃതമായ അസമത്വങ്ങളുണ്ടായിരുന്നില്ല. ആര്യസംസ്‌കാര പ്രതിനിധികളായ ബ്രാഹ്മണര്‍ക്കും ആ സംസ്‌കാരത്തിനും സര്‍വപ്രാബല്യം സിദ്ധിക്കുന്നതിനു മുമ്പ്‌ തമിഴകത്തെ സ്ഥിതി അതായിരുന്നു. ഏതാണ്ട്‌ 1500 വര്‍ഷം മുമ്പുവരെ ഈ അവസ്ഥ നിലനിന്നിരുന്നുവെന്നു കരുതാന്‍ സംഘകൃതികളില്‍ തെളിവുകളുണ്ട്‌.

പാണമഹാകവി

പാണന്മാരായ പല കവികളും സംഘകാലത്തുണ്ടായിരുന്നു. അവരില്‍ അഗ്രഗണ്യരാണു പരണര്‍. കടല്‍ പിറകോട്ടിയ വേല്‍കെഴുകുട്ടുവന്‍ എന്ന കേരള ചക്രവര്‍ത്തിയുടെ ആസ്ഥാന കവിയായിരുന്നു പരണര്‍. ആ കുട്ടുവന്റെ പിതാവായ നെടു ഞ്ചേരലാതന്‍, ഏഴിമല രാജ്യത്തെ നന്നന്‍ എന്ന നാടുവാഴി, നന്നന്റെ മകന്‍ ഉതിയന്‍, നല്ലൂര്‍ നാടുവാഴിയായിരുന്ന പെരും പേകന്‍, ഒരു ഇടയപ്രഭുവായ എയിനന്‍ തുടങ്ങി പല രാജാ ക്കന്മാരേയും പ്രഭുക്കന്മാരേയും പ്രകീര്‍ത്തിച്ചു പരണര്‍ രചി ച്ചിട്ടുള്ള കവിതകള്‍ സംഘകൃതികളിലുണ്ട്‌. "ഏഴു രാജാക്കന്മാ രെ തോല്‍പ്പിച്ചു നിന്റെ ശക്തി വെളിപ്പെടുത്തിയ നാളില്‍ പാണന്മാര്‍ക്ക്‌ അതിനെ വേണ്ടപോലെ വാഴ്‌ത്താന്‍ കഴിഞ്ഞില്ല. നിനക്കെതിരായിത്തീര്‍ന്ന 'കോവലൂര്‍' നശിപ്പിച്ചിട്ടു മറ്റു കോട്ടകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ചക്രം ധരിച്ച ഭുജത്തെ വര്‍ണിച്ച്‌ ഇന്നു പരണര്‍ പാടുകയുണ്ടായല്ലോ; ഇനി ഇതു പോലെ മറ്റാര്‍ക്കു പാടാന്‍ കഴിയും ?" എന്നിങ്ങനെ പുറനാ നൂറിലെ ഒരു പാട്ടില്‍ ഔവയാര്‍, തകടൂര്‍ രാജാവായ നെടു മാനഞ്ചിയോടു ചോദിക്കുന്നു. പരണരുടെ കവിത്വത്തെ ഔവ യാര്‍ എത്രമാത്രം ആദരിച്ചുവെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

നന്നനും എയിനനും

സംഘകാലത്തെ ആദ്യത്തെ രാജാവായ ഉതിയന്‍ചേരലിന്റെ പത്‌നി, കൊട്ടാരക്കര പ്രദേശത്തു വാണിരുന്ന ഒരു ഇടയപ്രഭു വായ വെളിയന്റെ പുത്രിയായ നല്ലിനിയായിരുന്നു. ആ സ്‌ത്രീ യുടെ സഹോദരനായ എയിനന്‍ അഥാവാ 'അതികന്‍' സംഘ കാലത്തെ പ്രസിദ്ധ ദാനശീലരില്‍ ഒരാളാണ്‌. എയിനനെ പരാ മര്‍ശിക്കുന്ന പല പാട്ടുകളും പരണര്‍ രചിച്ചിട്ടുണ്ട്‌. അരമന പ്പടിക്കലെത്തി, ചേലകള്‍ നിറഞ്ഞ തന്റെ മലയെ വര്‍ണിച്ചു പാടുന്ന ഗായകര്‍ക്കു തലയെടുപ്പുള്ള കൊമ്പനാനകളെ ദാനം ചെയ്യുന്നവനാണ്‌ എയിനന്‍ എന്ന്‌ ഒരു കവിതയില്‍ പരണര്‍ പറയുന്നു. അതേകാലത്ത്‌ വടക്കേ മലബാറും കാസര്‍കോടും ഉല്‍പ്പെട്ട ഏഴിമല രാജ്യത്ത്‌ നന്നന്‍ എന്ന ഒരു പരാക്രമശാലി ഉണ്ടായിരുന്നു. അയാള്‍ ചേരരാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കൈയടക്കിയതോടെ ചേരരാജാക്കന്മാരും നന്നനും ശത്രുക്കളാ യി. ഉതിയന്‍ചേരലിന്റേയും നല്ലിനിയുടേയും പുത്രനായ നെടുംചേര ലാതന്‍ രാജാവായിരുന്നപ്പോള്‍ ചേരരാജാവിനെ സഹായിക്കാനാവാം, എയിനന്‍ നന്നനെതിരായി പട നയിക്കുക യുണ്ടായി. പക്ഷെ, എയിനന്‍ കൊല്ലപ്പെട്ടു. ആ സംഭവത്തെയും പരണര്‍ ചില പാട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. നന്നന്‍ ഉഗ്രശാ സനനായ ഒരു നാടുവാഴിയായിരുന്നു. അന്യന്റെ മുതല്‍ അപഹരിക്കുന്നവര്‍ക്ക്‌ അയാള്‍ കഠിനശിക്ഷ നല്‍കിയിരുന്നു .വെള്ളത്തില്‍ കൂടി ഒഴുകിവന്ന അന്യന്റെ ഒരു കായ്‌ എടു ത്തു തിന്ന കുറ്റത്തിനു നന്നന്‍ ഒരു സ്‌ത്രീയെ വധിച്ച സംഭവം കുറുന്തൊകൈയിലെ ഒരു പാട്ടില്‍ പരണര്‍ വിവരിച്ചിരിക്കു ന്നു. അവളോളം തൂക്കമുള്ള ഒരു സ്വര്‍ണപ്പാവയെ പിഴയായി നല്‍കാമെന്നു പറഞ്ഞിട്ടും നന്നന്‍ വഴങ്ങിയില്ലത്രെ. പലയുദ്ധ ങ്ങള്‍ നടത്തുകയും പലനാടുവാഴികളെ പരാജയപ്പെടുത്തുകയും ചെയ്‌ത നന്നനെ ഒരു തുറമുഖ പട്ടണമായ വാകൈപ്പെരും തുറൈയില്‍ വെച്ച്‌ നെടുഞ്ചേരലാതന്റെ പുത്രനായ നാര്‍മുടി ച്ചേരന്‍ പരാജയപ്പെടുത്തി.

നല്ലൂര്‍ പേകനെപ്പറ്റി.

ഔദാര്യനിധിയും ഒരു ചെറിയ നാടുവാഴിയുമായിരുന്ന പെരും പേകന്റെ ആശ്രിതനായി പരണര്‍ കുറേക്കാലം കഴിഞ്ഞു കൂടിയെന്ന്‌ ചില പാട്ടുകള്‍ തെളിയിക്കുന്നു. ഇടയനായിരുന്ന പേകന്റെ ആസ്ഥാനം കേരളത്തിലെ ഒരു 'നല്ലൂര്‍' ആയിരുന്നു വെന്നല്ലാതെ ആ സ്ഥലം ഏതാണെന്നു നിര്‍ണയിക്കാന്‍ നിവൃ ത്തിയില്ല. സംഘകാലത്തെ കവികള്‍ ആദരവോടെ പ്രകീര്‍ത്തി ച്ചിട്ടുള്ള ഏഴുവള്ളലുകളില്‍ ഒരാളാണ്‌ ഈ പേകനും. 'വറ്റിയ കുളങ്ങളെ നിറച്ചും വിശാല വയലുകളെ നനച്ചും ഓര്‍നില ങ്ങളെ മുക്കിയും എവിടെയും നന്മവരുത്തുന്ന മഴപോലെ, പേകന്‍ ദാനം ചെയ്യുന്നതില്‍ വിഢിത്തം കാണിച്ചാലും ശത്രുക്ക ളോടുള്ള യുദ്ധത്തില്‍ അറിവില്ലായ്‌മ കാണിക്കാറില്ലെ'ന്ന്‌ പുറ നാനൂറിലെ ഒരു പാട്ടില്‍ പരണര്‍ പറയുന്നു. കുളിരു നിമിത്തം മയിലിനു പനിപിടിക്കുമെന്നു ശങ്കിച്ചു ദയാപൂര്‍വം പാട്ടു സമ്മാനിച്ച ഒരു വിചിത്ര സംഭവം പേകന്റെ ദാനശീലത്തിനു ദൃഷ്ടാന്തമായി പല കവികളും സൂചിപ്പിച്ചുകാണുന്നു. പേകനെ പ്രശംസിച്ചു എഴുതിയിട്ടുള്ള മറ്റൊരു പാട്ടിന്‍രെ സാരം ഇതാണ്‌.

'പാണന്‍ പൊന്‍താമരപ്പൂ ചൂടിയിരിക്കുന്നതും വിറലി ആഭര ണങ്ങളണിഞ്ഞിരിക്കുന്നതും കണ്ട്‌, നഗരവാസികളെ പോലെ നല്ല കുതിരകളെ പൂട്ടിയ ഉന്നതമായ തേരില്‍ ഈ ചുരത്തില്‍ ചുറ്റിത്തിരിയുന്ന നിങ്ങള്‍ ആരാണ്‌'. എന്നൊരു വഴിപോക്കന്‍ ചോദിച്ചപ്പോള്‍ പരണര്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'വിശന്നു വലയുന്ന യാചകാ, ജയശ്രീയാര്‍ന്ന വേല്‍ധരിച്ച എന്റെ സ്വാമിയെ കാണുന്നതിനുമുമ്പു ഞാനും നിന്നെപ്പോലെയാ യിരുന്നു. ഇപ്പോള്‍ ഈ അവസ്ഥ കൈവന്നു. മയില്‍ വസ്‌ത്രം ധരിക്കാറില്ലെന്നറി ഞ്ഞിട്ടും അതിന്റെ കൂവല്‍ കേട്ടു തന്റെ പട്ടു പുതക്കാന്‍ കൊടുത്തവനും മദയാനകളും കുതിരകളുമു ള്ളവനുമായ പേകനാണ്‌ എന്റെ സ്വാമി. എന്തായാലും അദ്ദേ ഹം ദാനം മുടക്കുകയില്ല. ദാരിദ്ര്യ നിവാരണമാണ്‌ അദ്ദേഹത്തി ന്റെ ലക്ഷ്യം.' പേകന്‍ പത്‌നിയുമായി എന്തോ കാരണത്താല്‍ പിണങ്ങിപ്പിരഞ്ഞു താമസിച്ചപ്പോള്‍ അവരെ തമ്മിലണക്കാന്‍ പരണര്‍ എഴുതിയ രണ്ടുപാട്ടുകള്‍ പുറനാനൂറിലുണ്ട്‌.
(ഡൌണ്‍ലോഡ്)

പുസ്‌തകം: 'കണ്ണിന്റെ കഥ' - ജോര്‍ജ്‌ ബതായി , വിവ സാനന്ദരാജ്‌.



ജോര്‍ജ് ബതായി 
വിവര്‍ത്തകന്റെ കുറിപ്പ്‌ .'കണ്ണിന്റെ കഥ' എന്നാല്‍

20ആം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ സര്‍-റിയലിസ്റ്റിക്‌ മാസ്റ്റര്‍പീസായി വാഴ്‌ത്ത പ്പെടുന്ന നോവലാണ്‌ 'കണ്ണിന്റെ കഥ'. 1928 ലാണ്‌ ഇത്‌ ആദ്യമായി പ്രസിദ്ധീകരിക്ക പ്പെട്ടത്‌. ഫ്രഞ്ച്‌ ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി 1970 ല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ ലോകമെമ്പാടുമുള്ള സഹൃദയരുടെ ശ്രദ്ധ പിടിച്ചുപറ്റി.

എഴുത്തുകാരന്‍ ഹൃദയ ഭേദകങ്ങളായ സ്വന്തം ജീവിതാനുഭ വങ്ങള്‍ തീര്‍ത്തും അസാധാരണവും അങ്ങേയറ്റം അചുംബിത വുമായ ലൈഗിക പ്രതീകങ്ങളിലൂടെ 'മറക്കാന്‍' ശ്രമിക്കുക യാണിവിടെ. സംഭവ വിവരണങ്ങള്‍ യഥാതഥമായ തലത്തില്‍ നിന്നും അകന്ന്‌, അയഥാര്‍ത്ഥവും ഭ്രമാത്മകവുമായ ഒരു വിതാനത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

ആസ്വാദകനെ സംബന്ധിച്ചിടത്തോളം അദൃഷ്ടപൂര്‍വവും അനന്യ ലബ്ധവുമായ ഒരു വായനാനുഭവം. ഇതിലെ ലൈംഗികതയുടെ വിവരണം അതിരുകടക്കുന്നില്ലേ എന്ന ചോദ്യം തീര്‍ത്തും പ്രസക്തം തന്നെ. മാനുഷിക ദുരന്തങ്ങളുടെ വസ്‌തുതാധിഷ്ടിത പരിധി, ഏറ്റവും കടന്ന ഭാവനയെത്തന്നെ കടത്തി വെട്ടാറുണ്ട്‌. ചിലപ്പോഴൊക്കെ എന്നതാണ്‌ ഉത്തരം. എഴുത്തുകാരന്റെ ആത്മകഥാ പരമായ സംഗതികള്‍ സത്യസന്ധതയോടെ അംഗീ കരി ക്കുന്ന ഒരാള്‍ ഇതിലെ ലൈംഗിക ഭാവനയുടെ അതി പ്രസരം താജ്യ കോടിയില്‍ തള്ളുക തന്നെ ചെയ്യും. ( അതായ ത്‌, വേണ്ടത്ര ആസ്വദിച്ച ശേഷം ) വായനക്കാരന്റെ സുഷുപ്‌ത മായ ലൈംഗിക വാസനകളെ ഉത്തേജിപ്പിക്കുകയല്ല, പ്രത്യുത ഉദ്ധൃത ലൈംഗികാസക്തിയെ വിമലീകരിരിക്കുക യാണിവിടെ ലക്ഷ്യമാക്കുന്നത്‌. കുണ്ഡലിനി ശക്തിയെ ( യോഗിയെ തങ്ങളു ടെ വരുതിയില്‍ നിര്‍ത്തി എന്നവകാശപ്പെടുന്ന ഈ ശക്തി, ലൈംഗികതയല്ലാതെ മറ്റൊന്നല്ല. ) സ്വാധിഷ്‌ഠാനത്തില്‍ നിന്നും മണിപൂരകത്തിലേക്ക്‌ ഉയര്‍ത്തുന്ന ഒരു ആത്മീയ പ്രക്രിയ. ഒരു ലൈംഗിക കൃതിയിലും ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ശുദ്ധീകരമ കര്‍മ്മമാണിത്‌.

അക്കാരണത്താലണ്‌ 'കണ്ണിന്റെ കഥ' അശ്ലീലം എന്ന നില വിട്ട്‌ 'സാഹിത്യം' എന്ന പദവിയിലേക്ക്‌ ഉയരുന്നത്‌. മനുഷ്യ മനസി ലെ പ്രാകൃത വികാരങ്ങളുടെ വിമലീകരണം ( Purgation ) ആവണം ഉത്തമ കലയുടെ ആത്യന്തിക ലക്ഷ്യം എന്ന അരിസ്‌റ്റോട്ടലീയന്‍ നിര്‍വചനം ഓര്‍ക്കുക. വിമലീകരിക്കും മുമ്പ്‌ വികാരങ്ങളെ പരമാവധി ഉണര്‍ത്തുകയും കടയുകയും ചെയ്യേണ്ടതുണ്ട്‌. ഈ മൂന്നു പ്രക്രിയകളും കണ്ണിന്റെ കഥയില്‍ ഏക കാലത്തു സംഭവിക്കുന്നു എന്നതാണ്‌ ഈ കൃതിയെ മഹത്തായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നത്‌.

കണ്ണിന്റെ കഥ ഒരു അശ്ലീല കൃതിയായിരുന്നു എങ്കില്‍ ഞാനത്‌ മലയാളത്തിലാക്കാന്‍ മുതിരില്ലായിരുന്നു. മൗലികമായ അശ്ലീല രചനകള്‍ മലയാളത്തില്‍ വേണ്ടുവോളം ഉണ്ടല്ലോ - വിവ സാനന്ദരാജ്‌.

ജോര്‍ജ്‌ ബതായി

നോവലിസ്‌റ്റ്‌, ഗദ്യകാരന്‍ എന്നീ നിലകളില്‍ വിഖ്യാതനായ ജോര്‍ജ്‌ ബതായി 1897ല്‍ ഫ്രാന്‍സില്‍ ജനിച്ചു. കത്തോലിക്കാ മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുകയും പിന്നെ മതം ഉപേക്ഷിച്ച്‌, മാര്‍ക്‌സിസ്റ്റ്‌ തത്വചിന്തയില്‍ ആകൃഷ്ടനവുകയും ചെയ്‌തു. മാനസിക വിശ്ലേഷണം, ഗൂഢശാസ്‌ത്രങ്ങള്‍ എന്നിവ യിലും അദ്ദേഹം നിഷ്‌ണാതനായിരുന്നു. ഓര്‍ളിയന്‍സിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍, ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചി ട്ടുണ്ട്‌. പൊതുവേ അന്തര്‍മുഖനായ ്‌അദ്ദേഹം, താരതമ്യേന എളിയ ജീവിതമാണ്‌ നയിച്ചത്‌. ഫ്രാന്‍സില്‍ സര്‍റിയലിസ്റ്റ്‌ പ്രസ്ഥാനം, കലയിലെ മുഖ്യ ധാരയിലേക്ക്‌ വന്നപ്പോള്‍, അദ്ദേഹം ഈ പ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവു മായി മാറി. ക്രിട്ടിക്‌ എന്ന പേരില്‍ ഒരു സാഹിത്യ മാസിക 1946ല്‍ അദ്ദേഹം ആരംഭിച്ചു. മരിക്കുംവരെ അതിന്റെ മുഖ്യ പത്രാധിവരും എഴുത്തുകാരനും അദ്ദേഹം തന്നെയായിരുന്നു. ഡോക്യുമെന്റ്‌സ്‌ എന്ന പേരില്‍ മറ്റൊരു സാഹിത്യ നിരൂപണ മാസികയും അദ്ദേഹം ആരംഭിക്കുകയുണ്ടായി. അന്ന്‌ അറിയ പ്പെട്ടിരുന്ന എല്ലാ സര്‍റിയലിസ്റ്റിക്‌ എഴുത്തുകാരുടേയും രചന കള്‍ ഈ പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

കവിതയും തത്വചിന്തയും അസാധാരണമായ ഒരു ചേരുവയില്‍ അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. അപ്രകാരം തന്നെ, ചരിത്രവും വിചിത്ര ഭാവനയും സമന്വയിപ്പിച്ചു കൊണ്ട്‌ അദ്ദേഹം കൃതികള്‍ രചിച്ചു. അങ്ങേയറ്റം മൗലികവും പുതുമ യാര്‍ന്നതും വൈവിധ്യ പൂര്‍ണവുമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ സ്വഭാവം. തന്റെ സാഹിത്യ ജീവിത ദര്‍ശനങ്ങളു ടെ വിവരണം 1943ല്‍ എഴുതിയ ലേ എക്‌സ്‌പീരിയന്‍സ്‌ എന്ന കൃതിയില്‍ കാണാം. കണ്ണിന്റെ കഥയാണ്‌ അദ്ദേഹത്തിന്റെ ആദ്യ നോവല്‍. ലോര്‍ഡ്‌ ഊഷ്‌ എന്ന തൂലികാ നാമത്തിലാണ്‌ ഇത്‌ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്‌. ആംഗല ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട രണ്ട്‌ നോവലുകള്‍ കൂടിയുണ്ട്‌, അദ്ദേ ഹത്തിന്റേതായിട്ട്‌. മധ്യാഹ്നനീലിമ, എന്റെ നന്മ എന്നിവയാണ്‌ അവ. കൂടാതെ, ലൈംഗികത, സാഹിത്യവും തിന്മയും അദ്ദേ ഹം എഴുതിയിട്ടുണ്ട്‌. 1962ല്‍ ബതായി അന്തരിച്ചു.

Tuesday, November 26, 2013

പുസ്‌തകം : കോക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കോക്കോതമംഗലവും - സി ഡി തുമ്പോട്‌.




സി ഡി തുമ്പോട് 
ചരിത്രാതീത കാലം മുതല്‍ ഈ രാജ്യത്ത്‌ ജനിച്ചുവളര്‍ന്ന്‌ ഈ മണ്ണുമായി അലിഞ്ഞു ചര്‍ന്ന്‌ ഈ മണ്ണിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞ ഒരു ജനത ഇവിടെ പാര്‍ത്തിരുന്നു. ആ ജനതയെ ചേരമര്‍ എന്നു വിളിച്ചിരുന്നു. രാജ്യത്തിനു ചേരരാജ്യമെന്നും. ചേരന്മാര്‍ എന്നാല്‍ ചേരരാജ്യത്തിലെ ജനത. അതൊരു ജാതിനാമമല്ല.

ചേരര്‍ക്കു സ്വന്തമായ ലിപിയും ഭാഷയും തനതായ സംസ്‌കാരവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളിലൂടെയുള്ള ഭാഷയുടെ വികാസപരിണാമദശയില്‍ പല പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി ഉല്‍കൃഷ്ട ഭാഷയായി രൂപം പ്രാപിച്ചു. ക്രീസ്‌തുവര്‍ഷാരംഭത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭാഷക്കു വൈയാകരണന്മാ രുമുണ്ടായി. ഭാഷ വികാസം പ്രാപിച്ചതോടെ അനേകം വിശിഷ്ടഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അനേകം കവികളും കവയിത്രകളും രംഗപ്രവേശം ചെയ്‌തു.

സംഘകാലഘട്ടത്തില്‍ സാഹിത്യം ഉച്ചകോടിയിലെത്തി. സമ്പുഷ്ടമായ ഒരു സാംസ്‌കാിക ചരിത്രം രാജ്യത്തിനു സ്വന്തമായുണ്ടായി. 

രാജാക്കന്മാര്‍ ജനന്മമാത്രം ലക്ഷ്യമാക്കി ഭരണം നടത്തി. ദാനധര്‍മ്മാദികള്‍ക്കു അവര്‍ ഉത്തമമാതൃകയായിരുന്നു. രാജ്യത്ത്‌ സമൃദ്ധിയും സന്തുഷ്ടിയും സമാധാനവും കളിയാടി. 

ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെയാണ്‌ ആര്യന്മാരുടെ കടന്നുകയറ്റം. അവര്‍ കാലക്രമേണ രാജാക്കന്മാരേയും മറ്റും സ്വാധീനിച്ച്‌ ഉന്നത ശ്രേണിയില്‍ സ്ഥാനമുറപ്പിച്ചു. ഇതിനെ തുടര്‍ന്നു മറ്റൊരു പ്രബലശക്തിയും ഇവിടെ രൂപം പ്രാപിച്ചു. അവര്‍ അവകാശപ്പെടുന്നത്‌: തങ്ങള്‍ ഇവിടത്തുകാരല്ല; പുറത്തുനിന്നും വന്നവരാണ്‌. ഇവിടത്തെ ദ്രാവിഡരുമായി യാതൊരു ബന്ധവുമില്ലാത്ത ഉന്നതകുല ജാതരുമാണെന്നാണ്‌.

അങ്ങനെ കേരളത്തില്‍ കുടിയേറിയ വിഭാഗങ്ങള്‍ ശക്തരായി എല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഇവിടത്തെ ഭരണവര്‍ഗം അപ്രസക്തമായി.

അവര്‍ ചരിത്രമെഴുതിത്തുടങ്ങിയപ്പോള്‍ യഥാര്‍ത്ഥ ചരിത്രം തമസ്‌കരിക്കപ്പെട്ടു. ആര്യാഗമനത്തിനു ശേഷമുള്ള കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി. അവര്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ ചരിത്രത്തിനു പുറത്തു നിര്‍ത്തി.

ഇവിടെയാണ്‌ 'കോക്കോതമംഗലത്തിന്റെ ചരിത്ര' ത്തിന്റെ പ്രസക്തി . സത്യം പുറത്തുകൊണ്ടുവരാനാണ്‌ ഈ പുസ്‌തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത്‌.

(ഡൌണ്‍ലോഡ്)

Monday, November 25, 2013

പുസ്തകം: സാധുജന പരിപാലന സംഘത്തിന്റെ ചരിത്രം; ചില വിയോജനക്കുറിപ്പുകള്‍ - ടി കെ അനിയന്‍


ടി കെ അനിയന്‍ 
അവതാരികയില്‍ നിന്ന്.....

കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ പലകാര്യങ്ങളിലും വേറിട്ട്‌ നില്‍ക്കുന്നു എന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്‌തുതയാണ്‌. ജീവിതത്തിന്റെ ചില ഭൗതിക അടയാളങ്ങളിലും - വിദ്യാഭ്യാസം, ആരോഗ്യം, ജനന മരണ നിരക്ക്‌, ആയുര്‍ദൈര്‍ഘ്യം, സംഘങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും രാഷ്ട്രീയ ത്തോടുള്ള കാഴ്‌ചപ്പാടിലും പൊതുമണ്ഡല ത്തിന്റെ വളര്‍ച്ചയിലുമൊക്കെ ഇതിന്റെ പ്രതിഫലനം നമുക്ക്‌ കാണാം.

മുകളില്‍ പറഞ്ഞവയില്‍, ശക്തമായ പൊതുമണ്ഡലത്തിന്റെ വളര്‍ച്ച പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. കേരളത്തില്‍ ജനാധിപത്യ സംസ്‌കാരം വളര്‍ത്തുന്നതിനും പുഷ്ടിപ്പെടുത്തുന്ന തിനും ഇത്‌ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. രാഷ്ട്രീയത്തേയും സാമൂഹിക - സാമ്പത്തിക ബന്ധങ്ങളേയും ഇളക്കിമറിച്ച്‌ ഒരു പുതിയ അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുവാന്‍ പൊതു മണ്ഡലത്തിന്റ ഈ വളര്‍ച്ച ഉതകി. കാര്യങ്ങളെ യുക്തിസഹ മായി വ്യവഛേദിക്കുവാനും വിമര്‍ശനപരമായി വിലയിരുത്താ നും മലയാളി അഭ്യസിച്ചത്‌ ഇതിലൂടെയാണ്‌.

ഇക്കാര്യങ്ങളിലെല്ലാം ഏറ്റവുമധികം പങ്കുവഹിച്ചവയാണ്‌ നവോത്ഥാന പ്രസ്ഥാനങ്ങള്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മലയാളിയെ മനുഷ്യനാക്കി മാറ്റി ഇവ. രാഷ്ട്രീയത്തിന്‌ സാമൂഹ്യ ഘടകങ്ങെളെയോ, സാമൂഹ്യഘടകങ്ങള്‍ക്ക്‌ രാഷ്ട്രീത്തെയോ നിയന്ത്രിക്കുവാന്‍ പോയിട്ട്‌ സ്വാധീനിക്കുവാന്‍ പോലും കഴിവില്ലാതിരുന്നൊരു ഘട്ടം ജാതിവ്യവസ്ഥയുടെ ഫലമായി നമ്മുടെ രാജ്യത്ത്‌ നിലനിന്നിരുന്നു എന്ന വസ്‌തുത ഇവിടെ നാം ഓര്‍ക്കണം. ഇതിനെ തലകീഴായി മാറ്റി മറിച്ച്‌ രാഷ്ട്രീയത്തെ സാമൂഹിക ഘടകങ്ങള്‍ക്ക്‌ വിധേയമാക്കുവാന്‍ - ഒരര്‍ത്ഥത്തില്‍ സാമൂഹികം തന്നെ രാഷ്ട്രീയമായി മാറി (Socizl became the political ) മലയാളി സമൂഹത്തിനായത്‌ നവോത്ഥാനങ്ങലിലൂടെയാണ്‌.

കേരളത്തിന്റെ ഈ ഭാവപ്പകര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ്‌ അയ്യന്‍കാളി. അദ്ദേഹം ബീജാപാവം ചെയ്‌ത സാധുജന പരിപാലന സംഘം ഇതിന്റെ ഗതിവിഗതികളെ നല്ലൊരളവോളം നിയന്ത്രിക്കുകയും ചെയ്‌തു. നമ്മുടെ സംസ്ഥാന ത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ അയ്യന്‍കാളിയും അദ്ദേഹ ത്തിന്റെ പ്രസ്ഥാനവും നല്‍കിയിട്ടുള്ള സംഭാവനകള്‍ മലയാളികള്‍ യഥാവിധി അറിയുകയും അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ടോ എന്നത്‌ സംശയമാണ്‌. സമൂഹം അതിന്റെ പുറംപോക്കില്‍ നിര്‍ത്തിയിരുന്നൊരു വ്യക്തിക്ക്‌ എല്ലാ വേലിക്കെട്ടുകളും തകര്‍ത്തെറിഞ്ഞ്‌ (സമൂഹത്തിന്റെ ) അകത്തളങ്ങളെ ഇളക്കിമറിക്കാന്‍ കഴിഞ്ഞിരുന്നു എന്നിടത്താണ്‌. അയ്യന്‍കാളിയുടെ മഹത്വം കുടികൊള്ളുന്നത്‌. അദ്ദേഹം കേരളത്തിന്റെ പുരോഗതിക്കു നല്‍കിയ ഈ സംഭാവനയെ വേറിട്ടൊരു കാഴ്‌ചപ്പാടില്‍ കാണാനുള്ളൊരു ശ്രമമാണ്‌ ഈ പുസ്‌തകത്തിലൂടെ ടി കെ അനിയന്‍ നടത്തുന്നത്‌. ഇക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്‌. കേരളീയ നവോത്ഥാനത്തിന്റെ ചില അറിയപ്പെടാത്ത ഏടുകളിലേക്ക്‌ വെളിച്ചംവീശുന്ന ഈ ഗ്രന്ഥത്തെ വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. - ഡോ. ജെ പ്രഭാഷ്‌.

ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകള്‍.........

ഈ പുസ്‌തകം അയ്യന്‍കാളി ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നതോടൊപ്പം തന്നെ അയ്യന്‍കാളിയെ കുറിച്ച്‌ ടി എച്ച്‌ പി ചെന്താരശ്ശേരി , ദലില്‌ ബന്ധു എന്‍ കെ ജോസ്‌ തുടങ്ങിയവര്‍ പുറത്തിറക്കിയിട്ടുള്ള ഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ വിലയിരുത്തല്‍ കൂടിയാണ്‌. പൊതുജന സമക്ഷം ഞാനവതരി പ്പിക്കുന്നു. ഇതില്‍ ആര്‍ട്ടിസ്റ്റ്‌ എസ്‌ പി വിജയ്‌, വിജയ്‌ ആര്‍ട്ട്‌സ്‌ വട്ടിയൂര്‍ക്കാവ്‌ വരച്ചിട്ടുള്ള ചില ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്‌. വിജയന്‌ നന്ദി. കേരള യൂണിവേഴ്‌സിറ്റി പ്രോ വൈസ്‌ ചാന്‍സ്‌ ലര്‍ ഡോ പ്രഭാഷ്‌ എഴുതിത്തന്ന അവതാരിക ഈ ഗ്രന്ഥത്തിന്‌ പ്രത്യേക പ്രൗഢതയും അന്തസും പകര്‍ന്നു നല്‍കുന്നു. അദ്ദേഹ ത്തോടുള്ള എന്റെ നന്ദി അളവറ്റതാണ്‌. ഈ പുസ്‌തകം മനോഹരമായി അച്ചടിച്ചുതന്ന അക്ഷരാ ഓഫ്‌സെറ്റിനോടും നന്ദി. വി കെ നാരായണന്‍, മുന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍, അനിരുദ്ധന്‍ സബ്‌ എഡിറ്റര്‍ സര്വവിജ്ഞാനകോശം എന്നിവര്‍ ഈ ഗ്രന്ഥം പരിശോധിക്കുകയുണ്ടായി. അവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ പുസ്‌തകത്തോടൊപ്പം ടി കെ അനിയന്‍ 2010 ജൂണില്‍ പ്രസിദ്ധീകരിച്ച 'യുഗപ്രഭാവന്‍ അയ്യന്‍കാളി - ഒരു പുനര്‍വായന' എന്ന കൃതിയും കൂടി വായിക്കുക. അയ്യന്‍കാളിയെ കുറിച്ച്‌ പ്രചരിക്കുന്ന 'കെട്ടുകഥകള്‍' മനസ്സിലാക്കാന്‍ അത്‌ പ്രയോജനപ്പെടും. - ടി കെ അനിയന്‍

(ഡൌണ്‍ലോഡ്)

Sunday, November 24, 2013

പുസ്‌തകം: ശ്രീനാരായണ ഗുരു ഹിന്ദുവോ ? - എം കെ പവിത്രന്‍




എം കെ പവിത്രന്‍
'ഗുരുവര്‍ഷം 150' ന്റെ ഈ സമാപന
ഘട്ടത്തില്‍, ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ തത്വചിന്തയേയും ഒരു പുനര്‍വായനക്ക്‌ വിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടെ വിരചിതമായ ഈ കൃതി സഹൃദയസമക്ഷം സമര്‍പ്പിക്കുന്നതിനു മുമ്പ്‌ ഗ്രന്ഥകര്‍ത്താ വിന്റെ 'തിരശ്ശീല നീക്കല്‍' ആണ്‌ ഈ കുറിപ്പ്‌.

ഈ പുസ്‌തകത്തില്‍ അന്യത്ര പരാമര്‍ശിച്ചിട്ടുള്ള ചിലവരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ തുടങ്ങട്ടെ.

സ്വന്തം ആരാധകര്‍ തെറ്റായി മനസ്സിലാക്കുകയും മറ്റുള്ളവര്‍ ശരിയായി മനസ്സിലാക്കാതിരിക്കുകയും ചെയ്‌തു എന്നതാണ്‌ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച ട്രാജഡി. അദ്ദേഹത്തെ ക്കുറിച്ച്‌ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌ത, ഇപ്പോഴും ചെയ്‌തുകൊണ്ടിരിക്കുന്ന പലരും തങ്ങളുടെ സങ്കുചിത ജാതി, പ്രത്യയശാസ്‌ത്ര പ്രൊക്രൂസ്റ്റിയന്‍ കട്ടിലിന്റെ വലിപ്പമനുസരിച്ച്‌ അദ്ദേഹത്തെ ഒതുക്കാനാണ്‌ ശ്രമിക്കുന്നത്‌. ശ്രീനാരായണന്റെ തത്വചിന്തയെ ഹിന്ദുമതത്തിന്റെ കാവിപ്പുതപ്പുകൊണ്ടു പൊതിയാന്‍ ചില കേന്ദ്രങ്ങള്‍ സമീപകാലത്ത്‌ ശ്രമിച്ചുവരുന്നു ണ്ടല്ലോ!

ശ്രീനാരായണ ഗുരുവിന്റെ സമാധിക്കുശേഷം ഇപ്പോള്‍ മുക്കാല്‍ നൂറ്റാണ്ടിലധികമായി. ഇതിനകം, ഗുരുവിനെക്കുറിച്ച്‌ ജീവചരിത്ര മായും അല്ലാതെയും, വലുതും ചെറുതുമായി വിവിധ ഭാഷകളില്‍ ആകെ 150 ല്‍ പരം പുസ്‌തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌.

ഭോജന്റെ രാമായണ ചമ്പുവിന്റെ പ്രാരംഭമാണ്‌ ഇപ്പോള്‍ ഓര്‍മ്മവരുന്നത്‌. 

വാല്‍മീകി ശീതരഘുപുംഗകീര്‍ത്തിലേശൈ
തൃപ്‌തീം കരോമി കഥമപൃുനാ ബുധാനാം

വാല്‍മീകിയാല്‍ പാടിപ്പുകഴ്‌ത്തപ്പെട്ട ശ്രീരാമയശസിന്റെ ,ചെറി യൊരംശം വര്‍ണിച്ച്‌ ഞാനും പണ്ഡിതന്മാരെ തൃപ്‌തരാക്കാന്‍ ശ്രമിക്കട്ടെ എന്നാണല്ലോ ഇതിന്റെ അര്‍ത്ഥം.

പലരും ശ്രീരാമകഥകള്‍ രചിച്ചതുപോലെ എത്രയോപേര്‍ ശ്രീനാരായണ ചരിതം ഗദ്യമായും പദ്യമായും രചിച്ചുകഴിഞ്ഞിരി ക്കുന്നു. ഇനിയും അത്തരമൊരു രചന ആവശ്യമുണ്ടോ?

കോരിക്കുടിച്ചിടുന്തോറുമവയില്‍ നി-
ന്നൂറിയെത്തുന്നു പുതിയ സുധാരസം

എന്നു പറഞ്ഞതുപോലെ ഗുരുദേവ കൃതികളെയും ദര്‍ശനത്തെയും പഠനമനനങ്ങള്‍ക്ക്‌ വിധേയമാക്കുന്തോറും അവയില്‍നിന്ന്‌ പുതിയ പുതിയ അറിവുകള്‍ ഉറവയെടുക്കുന്നുവെന്നതല്ലേ ശരി?

ഈ കാര്യത്തില്‍ എനിക്കു നല്‍കുവാനുള്ള 'സത്യവാങ്‌ മൂലം' ഇതാണ്‌.
അന്ധമായ ആരാധനയോ മുന്‍വിധികളോ കൂടാതെ യഥാര്‍ഥ ശ്രീനാരായണനെ കണ്ടെത്താനുള്ള ഒരെളിയ ശ്രമമാണ്‌ എന്റെ ഈ കൃതി.

നടരാജഗുരുവിന്റെ 'ദ വേഡ്‌ ഓഫ്‌ ദ ഗുരു' ( The word of the Guru ) എന്ന ഗ്രന്ഥത്തില്‍ മുഖവുരയില്‍, ജോണ്‍ സ്‌പീയേഴ്‌സ്‌ "പ്രതിപാദനത്തില്‍ വേണ്ടത്ര വൈകാരികത ഇല്ലാത്തതിനാല്‍ ലണ്ടനിലെ ഒരു പ്രമുഖ പ്രസാധകകമ്പനി ആ കൃതി കിട്ടിയപാടേ നിരസിച്ചു. "( It was rijected outright by a well known firm of publishers in Lendon because it was not sensational enough ) എന്നെഴുതുകയുണ്ടായി. എന്റെ ഈ പുസ്‌തകം പ്രസിദ്ധീകരി ക്കണം എന്ന അഭ്യര്‍ത്ഥനയുമായി കേരളത്തിലെ ഒരു പ്രസിദ്ധ പ്രസാധക സ്ഥാപനത്തെ സമീപിച്ചപ്പോള്‍ എനിക്കും സമാനമായ അനുഭവമാണുണ്ടായത്‌.

പക്ഷെ യഥാര്‍ഥ ശ്രീനാരായണ ഭക്തനും സാഹിത്യകുശലനുമായ ശ്രീ വി കെ വിശ്വംഭരന്‍ മാസ്റ്റര്‍ ( പ്രൊപ്രൈറ്റര്‍ കൈരളി പബ്ലിക്കേഷന്‍സ്‌ ) ഇതിന്റെ പ്രസിദ്ധീകരണച്ചുമതല സസന്തോഷം ഏറ്റെടുത്തതില്‍ എനിക്ക്‌ അദ്ദേഹത്തോട്‌ കൃതജ്ഞതയുണ്ട്‌.

സഹൃദയനും എന്റെ സതീര്‍ത്ഥ്യനുമായ ടി പി രവീന്ദ്രന്റെ സഹായവും സഹകരണം ഇല്ലായിരുന്നെങ്കില്‍ ഈ കൃതി വെളിച്ചം കാണുമായിരുന്നോ എന്നു സംശയമാണ്‌. ഇതിന്റെ കയ്യെഴുത്തുപ്രതി വായിച്ച അദ്ദേഹത്തിന്റെ പ്രേരണയും പ്രോ ത്സാഹനവും ഇതിന്റെ പ്രസിദ്ധീകരണത്തിന്‌ പ്രചോദകമായിട്ടു ണ്ട്‌.

ഗ്രന്ഥകര്‍ത്താവിനോടുള്ള വാത്സല്യാതിരേകം നിമിത്തം അദ്ദേഹത്തിന്റെ രചനാ വൈഭവത്തെ ഗ്ലോറിഫൈ ചെയ്‌ത്‌, മണല്‍ത്തരിയെ മഹാമേരുവും മിന്നാമിനുങ്ങിനെ മിന്നല്‍പിണരു മാക്കുന്ന ഇന്ദ്രജാല വൈദഗ്‌ധ്യമാണല്ലോ 'അവതാരിക'കളിലൂടെ പലരും പ്രകടിപ്പിക്കുന്നത്‌. ആ പതിവു പാതവിട്ട്‌ സ്വപ്രത്യയത്തി ന്റെയും സ്വാഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ എന്റെ യോജിക്കാവുന്ന നിഗമനങ്ങളോട്‌ യോജിച്ചും അല്ലാത്തവയോട്‌ വിയോജിച്ചും ഡോ ടി ഭാസ്‌കരന്‍ നടത്തിയ നിഷ്‌പക്ഷവും നിഷ്‌കൃഷ്ടവുമായ അഗ്രഥനം ഇതിന്റെ അവതാരികയെ മൂല്യ വത്താക്കിയിട്ടുണ്ട്‌. പണ്ഡിതന്മാരുടെ കൂട്ടിയെഴുന്നെള്ളിപ്പില്‍ തിടമ്പേറ്റാന്‍ തക്ക തലപ്പൊക്കമുള്ള അദ്ദേഹത്തോട്‌ എനിക്കുള്ള കടപ്പാട്‌ നിസ്സീമമാണ്‌.

അകളങ്കമായ സ്‌നേഹവായ്‌പോടെ എന്റെ സാഹിത്യ സംരംഭ ങ്ങള്‍ക്ക്‌ അകമഴിഞ്ഞ പ്രോത്സാഹനം നല്‍കിവരുന്ന ജ്യോഷ്‌ഠ സ്ഥാനീയനായ ശ്രീ വി എന്‍ നെഹ്രു (റിട്ട. ആര്‍ ടി ഒ) അഭ്യുദയ കാംക്ഷികളായ ഡോ പി ചന്ദ്രമോഹന്‍ ( വൈ. ചാന്‍സ്‌ ലര്‍ കണ്ണൂര്‍ സര്‍വകലാശാല ) ശ്രീ പി എന്‍ പീതാംബരന്‍ ( റിട്ട. ഡി ടി ഒ ) എം ജി പ്രകാശ്‌ ( ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ) എം കെ സുധാകരന്‍ ( റിട്ട എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ ) എന്നിവരോട്‌ എനിക്കുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ.

വിരസവും വിഫലവുമായ ഒരു മനീഷാ വ്യായാമമായി ഈ കൃതിയെ കാണുകയില്ല എന്ന വിശ്വാസത്തോടെ എന്റെ വാക്കു കള്‍ ചുരുക്കുന്നു.

എം കെ പവിത്രന്‍


(ഡൌണ്‍ലോഡ്)

പുസ്‌തകം: മറുപുറം - ഐ ശാന്തകുമാര്‍ (സ്വര്‍ണം പൂശിയ രാജസ്‌തുതി എന്ന അധ്യായം)




ഐ ശാന്തകുമാര്‍
പ്രജാതല്‍പ്പര രെന്ന്‌ വിശേഷിപ്പി ക്കപ്പെടുന്ന നാടുവാഴി, ഇന്ത്യന്‍ ഭരണഘടന അനുശാസി ക്കുംവിധം ഇന്നും പ്രജയായിട്ടില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടി റിപ്പബ്ലിക്കായതോടെ ഇന്ത്യയുടെ മൂന്നിലൊന്ന്‌ പ്രദേശവും മൊത്തം ജനസംഖ്യയുടെ നോലിലൊന്ന്‌ പ്രജകളേയും അടക്കിവാണിരുന്ന 565 മഹാരാജാക്കന്മാരും നവാബുമാരും രാജാക്കന്മാരും മറ്റ്‌ നാടുവാഴിമാരും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രജകളായി മാറി. എന്നാല്‍ നമ്മുടെ രാജകുടുംബമോ ? അവര്‍ ഇന്നേവരെ പോളിങ്‌ ബൂത്തില്‍ ചെന്ന്‌ വോട്ടു ചെയ്‌തിട്ടില്ല. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ ( പഴയ തിരുവനന്തപുരം നോര്‍ത്ത്‌ ) അസംബ്ലി മണ്ഡലത്തില്‍ 5 ആം വാര്‍ഡില്‍ 46 ആം നമ്പര്‍ ബൂത്തിലെ വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ 822 മുതല്‍ 830 വരെയുള്ള പേരുകള്‍ കവടിയാര്‍ കൊട്ടാരത്തിലെ കുടുംബാംഗങ്ങളാണ്‌. തിരുവനന്ത പുരത്ത്‌ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികള്‍ കൊട്ടാരത്തിലും പോകാറുണ്ട്‌; വോട്ടു ചോദിക്കാനല്ല. അനുഗ്ര ഹത്തിനു വേണ്ടി. കാരണം അവര്‍ വോട്ടു ചെയ്യാറില്ല. 100 കോടിവരുന്ന ജനത്തിന്റെ അധിപനും സര്‍വസൈന്യാധിപനുമായ ഇന്ത്യന്‍ പ്രസിഡന്റുപോലും പോളിങ്‌ ബൂത്തില്‍ ക്യൂ നിന്ന്‌ വോട്ടുചെയ്യുമ്പോള്‍ തിരുവനന്തപുരത്ത്‌ പേരൂര്‍ക്കടയിലെ ക്ഷേത്രപ്രവേശന സ്‌മാരക യു പി സ്‌കൂളിലെ ബൂത്തില്‍ ചെന്ന്‌ സ്വന്തം സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എന്തുകൊണ്ട്‌ രാജകുടുംബം മടിച്ചിരുന്നു?

2003 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  രാജകുടുംബത്തി
നുവേണ്ടിമാത്രം, കവടിയാര്‍ കൊട്ടാരവളപ്പിലുള്ള ആശുപത്രിയില്‍ ബൂത്ത്‌ ഒരുക്കിക്കൊടുത്തിരുന്നു. രാജകുടുംബത്തിലെ രണ്ടുമൂന്നു പേര്‍ മാത്രം വോട്ടു ചെയ്‌തു. അങ്ങനെ ചരിത്രം കുറിച്ചുവെന്ന്‌ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയിലെ എത്രയോ നാടുവാഴികളും നാട്ടുരാജാക്കന്മാരും സ്വതന്ത്ര ഇന്ത്യയിലെ പ്രജകളായിത്തീര്‍ന്നു. തിരുവിതാംകൂര്‍ മഹാരാജാവിനേക്കാളും മഹാന്മാരായ എത്രയോ രാജാക്കന്മാര്‍ പ്രജകളായിത്തീര്‍ന്നിരി ക്കുന്നു. ഇട്ടാവട്ടത്തുള്ള ഈ നാടിനേക്കാളും പതിന്മടങ്ങ്‌ വലിപ്പമുള്ള രാജ്യാവകാശികളേയും, കുതിരവണ്ടികളേക്കാള്‍ വിമാനങ്ങള്‍ സ്വന്തമായുണ്ടായിരുന്ന രണശൂരന്മാരായ രാജാക്കന്മാരേയും മഹാറാണിമാരേയും ഇന്ന്‌ ശ്രീ എന്നും ശ്രീമതി എന്നും സംബോധന ചെയ്യുമ്പോള്‍, എന്തുകൊണ്ട്‌ തിരുവിതാംകൂര്‍ നാടുവാഴിയെ ഇതില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്നു. ജനപ്രതിനിധി കളും മന്ത്രിമാരും ഇന്നും മഹാരാജാവ്‌ എന്ന്‌ അഭിസംബോധന ചെയ്യുന്നു ! 


ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ന്‌ തിരിച്ചറിയല്‍ കാര്‍ഡുണ്ട്‌. എന്നാല്‍ കവടിയാര്‍ കൊട്ടാരം അത്‌ നിരസിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ രാജകുടുംബാംഗങ്ങളെ ക്ഷേത്രപ്രവേശന സ്‌മാരക യു പി സ്‌കൂളില്‍ കാത്തിരുന്ന്‌ മടങ്ങുകയാണുണ്ടായത്‌. 'കെല്‍ട്രോണി'ലെ സീനിയര്‍ എഞ്ചിനീയര്‍ രാമചന്ദ്രന്‍ നായരും സംഘവും കാത്തിരുന്നു മടുത്തപ്പോള്‍ തിരുവനന്തപുരം കളക്ടറെ ബന്ധപ്പെട്ടു. കുറേക്കൂടി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ച കളക്ടര്‍ അല്‍പ്പം കഴിഞ്ഞ്‌ അവരെ അറിയിച്ചു: 'രാജകുടുബം തിരിച്ചറിയല്‍ കാര്‍ഡ്‌ വേണ്ടാത്തവരാണ്‌. അതുകൊണ്ട്‌ നിങ്ങള്‍ പൊയ്‌ക്കൊള്ളൂ'. ജനാധിപത്യത്തിനെതിരേ തിരിഞ്ഞു നില്‍ക്കുന്നവര്‍ 1950 മുതല്‍ 1971 വരെ 25 ലക്ഷം രൂപ പ്രീവിപേഴ്‌സായി സ്വതന്ത്ര കേരളത്തിന്റെ ഖജനാവില്‍ നിന്നും പറ്റിയിരുന്നു. ഇന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ 8 ലക്ഷം രൂപ പ്രതിവര്‍ഷം ധനസഹായം ലഭിക്കുന്നു എന്നത്‌ മറ്റൊരു സവിശേഷത. ഈ വരുമാനത്തിന്‌ നികുതിപോലും നല്‍കേണ്ട.


കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ പ്രധാന ഔദ്യോഗിക ആഘോഷ പരിപാടികളാണ്‌. സ്വാതന്ത്ര്യ ദിനാഘോഷവും റിപ്പബ്ലിക്‌ ദിനാഘോഷവും. ഗവര്‍ണറും മുഖ്യമന്ത്രിയും പൗരപ്രമുഖരും ഒക്കെ പങ്കെടുക്കുന്ന ആഘോഷവേളകളില്‍ രാജകുടുംബാംഗങ്ങളെ ഇന്നുവരെ കണ്ടിട്ടില്ല. എന്തിന്‌ ത്രിവര്‍ണപതാക കൊട്ടാരവളപ്പില്‍ ഒരിടത്തും കണ്ടിട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ തിരുവനന്തപുരത്ത്‌ ഐ എം ജിയില്‍ 1997 ഒക്ടോബര്‍ 13 ന്‌ 91,92 ബാച്ചിലെ ഐ എ എസ്‌ ഓഫീസര്‍മാര്‍ ക്കുവേണ്ടി നടത്തിയ പരിശീലന പരിപാടിയില്‍ പണ്ട്‌ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ച്‌ സ്വാതന്ത്യത്തില്‍ നിന്ന്‌ മാറിനിന്ന തിനെ അശ്വതിതിരുനാള്‍ ലക്ഷിമിഭായ്‌ ന്യായൂകരിച്ചു. സമ്പന്നമായ തിരുവിതാംകൂറിന്റെ വ്യക്തിത്വം നിലനിര്‍ത്താനാണ്‌ രാജകുടുംബം അങ്ങനെയൊരു തീരുമാനമെടുത്തതെന്ന്‌ അവര്‍ തുറന്നു പ്രഖ്യാ പിച്ചു. അതുകൊണ്ടാണോ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നത്‌?


രാജകുടുബത്തിന്റെ പ്രതിഷേധാര്‍ഹമായ നടപടികളെ പല പ്രമുഖരും എതിര്‍ത്തിട്ടു ണ്ടെങ്കിലും അതില്‍ എടുത്തുപറയേണ്ടത്‌ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതികരണമാണ്‌. ശ്രീ ചിത്രാ മെഡിക്കല്‍ സെന്റെറിന്റെ ഉദ്‌ഘാടനത്തിന്‌ മുഖ്യമന്ത്രിയായ സി അച്യുതമേനോന്‍ വേദിയിലെത്തിയപ്പോള്‍ എല്ലാവരും ബഹുമാനപുരസ്സരം എണീറ്റുനിന്നു. എന്നാല്‍ ബാലരാമവര്‍മ്മ മഹാരാജാവുമാത്രം എണീറ്റില്ല. ഇത്‌ മുഖ്യമന്ത്രിയെ ക്ഷോഭിപ്പിച്ചു. അച്യുതമേനോനെന്നല്ല, മറിച്ച്‌ ജനാധിപത്യ വ്യവസ്ഥിതിയിലെ സമുന്നത നേതാവിനെ, ഭരണാധികാരിയെ ബഹുമാനിക്കുന്ന തിനെയാണ്‌ അത്‌ സൂചിപ്പിക്കുന്നതെന്നും അത്‌ പാലിക്കാത്തത്‌ ബാലരാമവര്‍മ്മയുടെ തെറ്റാണെന്നും അദ്ദേഹം പ്രസംഗിച്ചു. അതുപോലെതന്നെ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘടനയും അതിരുകവിഞ്ഞ രാജസ്‌തുതിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്‌. ചോരകൊണ്ട്‌ നേടിയെടുത്ത സ്വാതന്ത്ര്യത്തെ പുഛിക്കുന്നതിന്‌ തുല്യമാണ്‌ ഈ രാജസ്‌തുതി എന്ന്‌ പ്രതികരി ച്ചിട്ടുണ്ട്‌. കേരള കേഡറിലെ ഐ എ എസ്‌ ഉദ്യോഗസ്ഥ നും സാഹിത്യകാരനും കൂടിയായ ഡോ ധരംവീര്‍ അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള 'പഹലകത്ത്' എന്ന പുസ്‌തക ത്തില്‍ ഈ അസാധാരണ രാജഭക്തിയെ വിമര്‍ശിക്കുന്നു ണ്ട്‌. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ഒരു ചടങ്ങില്‍ അന്നത്തെ ഗവര്‍ണര്‍ പങ്കെടുക്കുക യുണ്ടായി. അദ്ദേഹം സ്റ്റേജില്‍ കടന്നപ്പോള്‍ എല്ലാവരും എണീറ്റുവെങ്കിലും ബാലരാമവര്‍മ്മ എണീറ്റില്ല. ഉത്തരേന്ത്യയിലെ അതിപ്രബലന്മാരായ രാജാക്കന്മാരുടെ ഇന്നത്തെ തലമുറകളെപ്പറ്റി ശരിക്ക്‌ അറിയാവുന്ന അദ്ദേഹത്തിനെ ഈ സംഭവം അത്ഭുതപ്പെടു ത്തിയിരുന്നു. ജനാധിപത്യത്തിലെ ഭരണത്തലവനായ ഗവര്‍ണറെ ബഹുമാനിക്കാന്‍ ഒരു മുന്‍ രാജാവിന്‌ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌?

തിരുവിതാംകൂര്‍ നാടുവാഴിക്ക്‌ കൊച്ചി മലബാര്‍ നാടുവാഴിക ളേക്കാള്‍ മറ്റൊരു പ്രത്യേകതയുണ്ടെന്ന വസ്‌തുത മറക്കാനാവില്ല. 1949-ലെ തിരു കൊച്ചി സംയോജനത്തെ തുടര്‍ന്ന്‌ ഏഴു വര്‍ഷത്തോളം ബാലരാമവര്‍മ്മ രാജപ്രമുഖന്റെ പദവി അലങ്കരിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ രാജപ്രമുഖ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. Oath of allegiance എടുക്കാത്തതുകൊണ്ട്‌ രാജാവിന്റെ സമ്മതപത്രം തിരുവിതാംകൂര്‍ ചീഫ്‌ ജസ്റ്റിസ്‌ വായിക്കുകയാണുണ്ടായത്‌. കാരണം അദ്ദേഹത്തിന്റെ കൂറ്‌ ശ്രീപത്മനാഭന്‌ അടിയറവെച്ചതുകൊണ്ടായിരുന്നു എന്നാണ്‌. ഇങ്ങനെ ഒരു സത്യപ്രതിജ്ഞ ലോകത്തൊരിടത്തും നടന്നു കാണില്ല!


 (ഡൌണ്‍ലോഡ്)

പുസ്തകം : ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല - കാഞ്ച ഐലയ്യ ; പഠനം - കെ കെ ബാബുരാജ്‌


കാഞ്ച ഐലയ്യ
കാഞ്ച ഐലയ്യ
പരിഭാഷ:എസ്.സജീവ്‌.
പരസാധനം :സംവാദം/ഇന്‍സൈറ്റ്
വി.ഒ.നമ്പര്‍ 683,കണിയാപുരം,
തിരുവനന്തപുരം .
വില 80രൂപ.
(സൂചകം മാസികയുടെ 2001സെപ്റ്റംബര്‍ ലക്കത്തിലാണ് ഈ കൃതിപഠനമുള്ളത് )

1960കളില്‍ ലോകമെമ്പാടുമുള്ള പീഡിത ജനതകള്‍ സ്വതന്ത്ര മാനിഫെസ്റ്റൊകള്‍ പുറത്തിറക്കിക്കൊണ്ട് സ്വയം നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ മുന്നേറ്റങ്ങളോട് രക്തബന്ധം പുലര്‍ത്തി ക്കൊണ്ട് ഇന്ത്യയിലെ ദളിതരും വ്യത്യസ്ഥ പ്രദേശങ്ങളില്‍ മാനിഫെസ്റ്റൊകള്‍ അവതരിപ്പിക്കുകയും സമര-പ്രതിരോധ പ്രസാധനങ്ങള്‍ക്കും എഴുത്ത് -വായനകള്‍ക്കും ആരംഭം കുറിക്കുകയും ചെയ്തു. ആധുനികതയുടെ കാഴ്ച്ചയുടെ അധികാര സ്വഭാവവും ഭാഷയുടെ ഏകാധിപത്യവും മൂലം ഈ മുന്നേറ്റങ്ങള്‍ പാഠവല്‍ക്കരിക്കപ്പെട്ടില്ല . അവ പരാജയങ്ങള്‍ ആയിരുന്നില്ല എന്നല്ല അര്‍ത്ഥമാക്കുന്നത് , മറിച്ച് പീഡിതമനസുകളുടെ കര്‍തൃത്വവല്‍ക്ക രണത്തിനുള്ള  ശ്രമങ്ങള്‍ പൊതുമണ്ഡലത്തിനു പുറത്ത് രൂപപ്പെടുക യായിരുന്നു. ഇവ അടിച്ചമര്‍ത്തപ്പെട്ട ജ്ഞാനവ്യവഹാരങ്ങളെ നിലവില്‍ കൊണ്ടുവന്നു. ഇന്നും അമൂര്‍ത്തമായിരിക്കുന്ന ഈ ജ്ഞാനവ്യവഹാരങ്ങളെ പാഠവല്‍ക്കരിക്കാനും പരിഭാഷപ്പെടുത്താനും പുനര്‍പാരായണങ്ങളിലൂടെ സമകാലീന സംഭവങ്ങളിലേക്ക് പ്രവേശിപ്പിക്കാനും നടത്തുന്ന ബാലതന്ത്ര പ്രയോഗമാണ് ഉത്തരാധുനികഥയിലെ ദളിതെഴുത്ത് വായനകള്‍ .1990കള്‍ക്ക് ശേഷം സജീവമായ ഈ പ്രക്രീയ അക്കാദമിക് മണ്ഡലത്തില്‍ പ്രതിനിധാന പ്പെടുത്തുന്നത് കാഞ്ച ഐലയ്യ,ഗെയില്‍ ഓംവെദ് ,കാതലിന്‍ ഗഫ് മുതലായവരുടെ ഇടപെടലുകളിലൂടെയാണ് .കാഞ്ച ഐലയ്യയുടെ പ്രസിദ്ധമായ 'ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല ' എന്ന പുസ്തകത്തിന്‍റെ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ജാതി വ്യവസ്ഥക്കക്കകത്ത് സംഘര്‍ഷമനുഭവിക്കുന്ന ആദിവാസികള്‍ ഒഴികെയുള്ള ദളിതര്‍ (ആദിവാസികള്‍ ജാതി വ്യവസ്ഥക്ക് പുറത്താണ് )പിന്നോക്കക്കാര്‍ ,അന്തരാള സമുദായങ്ങള്‍ എന്നിവയെ ഉല്‍പ്പാദന സമൂഹമായി വിലയിരുത്തിക്കൊണ്ടുള്ള ജ്ഞാന സങ്കല്‍പ്പമാണ് ഈ കൃതി ഉള്‍ക്കൊള്ളുന്നത്. മേല്‍പ്പറഞ്ഞ സമുദായങ്ങള്‍ വിശാലാര്‍ത്ഥത്തില്‍ ദളിത്‌ ബഹുജനങ്ങളാണെന്നു കാഞ്ച ഐലയ്യ വിലയിരുത്തുന്നു. ഉല്‍പ്പാദക വ്യവസ്ഥയില്‍നിന്നും അന്യവല്ക്കരിച്ച ബ്രാഹ്മണ ജ്ഞാനം അധിനിവേശമാണ് .ഇതിനോടുള്ള നിതാന്ത സംഘര്‍ഷം ദളിത്‌ ബഹുജന്‍ ജ്ഞാനവല്‍ക്കരണ മുള്‍ക്കൊള്ളുന്നു.

ബാബറി മസ്ജിത് തകര്‍ക്കപ്പെടുന്നതിനു എത്രയോ മുന്‍പ് ഹിന്ദുത്വം എല്ലാത്തരം ബഹുസ്വര ജനാധിപത്യ സങ്കല്‍പ്പനങ്ങളോടും ലിംഗ സമത്വ വാദങ്ങളോടും യുദ്ധ പ്രഖ്യാപനം ആരംഭിച്ചിരുന്നു. സവര്‍ണരിലെ വലിയൊരു വിഭാഗം ഹിന്ദുത്വത്തിന്‍റെ ആശയവല്‍ക്കരണത്തോട് വിധേയത്വം പുലര്‍ത്തിയപ്പോള്‍ ദളിത്‌ ബഹുജനങ്ങളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഇതിനോട് സംഘര്‍ഷപ്പെട്ടു. ഈ സംഘര്‍ഷങ്ങളെ ജാതീയമായി മുദ്രകുത്തി സവര്‍ണ പാദസേവ ചെയ്യുകയായിരുന്നു മിക്കവാറും എല്ലാത്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും. ധൈഷണിക രംഗത്ത് രൂപപ്പെട്ട ഈ തിരസ്കാര ത്തിന്റെ പശ്ചാത്തലത്തില്‍ ,ദളിതുകളില്‍ നിന്നും വികസിച്ചുവന്ന ആശയ രൂപീകരനങ്ങളെ ഈ കൃതി ഒരു പരിധിവരെ ഉള്‍ക്കൊള്ളുന്നു.
 
കെ കെ ബാബുരാജ്‌
ഈ പുസ്തകത്തിന്‍റെ പ്രധാനപ്പെട്ട ന്യൂനത ,ദളിത്‌ ജ്ഞാനവ്യവഹാരങ്ങളെ ചരിത്രപരമായി മാറുന്നില്ല എന്നതാണ് .അതായത് ,ജാതിവ്യവസ്ഥയില്‍ കീഴാളര്‍ നടത്തിയ മതരൂപീകരണങ്ങളെ വിശദമായി ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ,മഹാത്മാ ഫൂലേക്കുശേഷം ശക്തിയാര്‍ജിച്ച മതേതര ജ്ഞാനരൂപീകരണങ്ങളെ സഫലമായി പാഠവല്‍ക്കരിക്കാന്‍ പരാജയപ്പെട്ടി രിക്കുന്നു. അതിനാല്‍ ജാതിവ്യവസ്ഥയെ സമുദായ വല്‍ക്കരണവുമായി ബന്ധപ്പെടുത്താനോ ,വിശ്വാസ സ്വാതന്ത്ര്യത്തെ ജനാധിപത്യപരമാക്കി മാറ്റാനോ കഴിഞ്ഞിട്ടില്ല. ഈ ന്യൂനതമൂലം ദളിത്‌ വല്‍ക്കരണം കൃതി മുന്നോട്ടുവെക്കുന്നു. ജാതിവ്യവസ്ഥക്ക് സവര്‍ണരും സംഘര്‍ഷപ്പെടു മ്പോള്‍ ,ചരിത്രപരമായി രൂപപ്പെടുന്ന ദളിത്‌ - സവര്‍ണ സംവാദത്തെ ജാതിവിരുദ്ധ മതേതര സംവാദമാക്കി പരിവര്‍ത്തനപ്പെടുത്തുകയാണ് വേണ്ടത് .ഈ പ്രക്രിയയിലൂടെ മാത്രമേ ,അംബേദ്‌കര്‍ ചിന്തകളുടെ ചരിത്രവല്‍ക്കരണം സാധ്യമാകൂ .


(ഡൌണ്‍ലോഡ്)

Saturday, November 23, 2013

പുസ്തകം;ഉപയോഗമില്ലാത്ത എഴുത്ത്‌: ചൈനീസ്‌ എഴുത്തുകാരന്‍ ഗോവോ സിങ്‌ജ്യാന്റെ 'ശീതസാഹിത്യം' എന്ന പുസ്‌തകം - സാനന്ദരാജ്‌


സാനന്ദരാജ്
ചൈനീസ്‌ എഴുത്തുകാരനായ ഗോവോ സിങ്‌ജ്യാന്‍ 1940 ജനുവരി 4 ന്‌ ഭൂജാതനായി. നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ചൈനീസ്‌ പ്രവിശ്യകളി ലൊന്നായ സിംങ്‌ജ്യാഗിലാണ്‌ അദ്ദേഹം ജനിച്ചത്‌. 80 കളില്‍ത്തന്നെ എഴുത്തുകാരന്‍, ബുദ്ധിജീവി എന്ന നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും നാടകങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം യൂറോപ്പിലെങ്ങും അംഗീകരിക്കപ്പെട്ടി രുന്നു. പക്ഷെ, ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആശയങ്ങളോടും പ്രചാരണങ്ങളോടും തീരെ പൊരുത്തമില്ലാത്ത വയായിരുന്നു സിങ്‌ജ്യാന്റെ ചിന്താപദ്ധതി. സാംസ്‌കാരിക വിപ്ലവം എന്ന നുകത്തിന്റെ അടിമകളാകാന്‍ വിധിക്കപ്പെട്ട വരായിരുന്നു അക്കാല ത്തെ ചൈനീസ്‌ ജനത.

എന്നിരിക്കിലും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു - നോവലുകള്‍, നാടകങ്ങള്‍, നിരൂപണം ഒപ്പം യാത്രയും. യാത്ര തന്നെയാണ്‌ ജീവിതം എന്നുവരെ അദ്ദേഹം രേഖപ്പെടുത്തി യിട്ടുണ്ട്‌.

1980 കളില്‍ സിങ്‌ജ്യാന്റേതായി നിരവധി ചെറുകഥകള്‍, നാടകങ്ങല്‍, സമകാലിക ഉപന്യാസങ്ങള്‍- എല്ലാം പ്രസിദ്ധീകരിക്ക പ്പെട്ടുകൊണ്ടിരുന്നു, ഫ്രാന്‍സിലും ഇറ്റലിയിലും. ചൈനയിലല്ല.

എ പ്രൈമറി ഡിസ്‌കഷന്‍ ഓഫ്‌ ദി ആര്‍ട്ട ഓഫ്‌ മോഡേണ്‍ ഫിക്‌ഷന്‍ (1981) ലഘുലേഖകളായ ചുവന്ന കൊക്കുള്ള ഒരു തത്തമ്മ, സിങ്‌ജ്യാന്റെ സമാഹൃതീത ലേഖനങ്ങള്‍ (1985) അത്യന്താധുനിക നാടക സമ്പ്രദായത്തിലേക്കൊരു പ്രവേശിക (1987) ഇവയൊക്കെ ചുരുങ്ങിയ കോപ്പികളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്നു. 1952 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒബ്‌സല്യൂട്ട സിഗ്നല്‍, 1985 ലെ ബസ്സ്‌റ്റോപ്‌ ,വൈല്‍ഡ്‌മാന്‍, ഇത്യാദി രചനകള്‍ വിസ്‌മൃങ്ങളാണ്‌.

1987 ല്‍ സിങ്‌ജ്യാനു ബോധ്യപ്പെട്ടു, ചൈന ശരിയല്ലെന്ന്‌! ചൈന വിട്ടുപോകാതിരിക്കാന്‍ വേറെ കാരണമൊന്നും വേണ്ടിവന്നില്ല. എങ്കിലും എഴുതിക്കൊണ്ടേയിരുന്നു. മുന്നോ നാലോ നോവലു കളില്‍ ആവസാനത്തേതായിരുന്നു ആത്മപര്‍വതം (Soul Mountain)

സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക്‌ തീര്‍ത്തും അപ്രാപ്യമോ അപരിചിതമോ ആണ്‌ ആത്മപര്‍വതം, എന്തെന്നാല്‍ ഇതൊരു ആത്മകഥയാണ്‌. ഒരു വ്യക്തിയുടെ കഥയാണ്‌, ഒരു ജനതയുടേതല്ല. ഒരു വ്യക്തി തീര്‍ത്തും ഒറ്റപ്പെട്ട്‌ സ്വന്തം അസ്‌തിത്വത്തിന്റെ അര്‍ത്ഥം കണ്ടെത്തുകയും ആ അര്‍ത്ഥം സാധൂകരിക്കുന്നതിന്റേയും കഥയാണ്‌. എല്ലാം കൊണ്ടും ആത്മീയമാണത്‌. അതായത്‌ എന്റെ കഥ. ആത്മാവ്‌ എന്ന പദത്തിന്‌ ഞാന്‍ എന്ന അര്‍ത്ഥമേയുള്ളൂ എന്ന്‌ ഓര്‍ക്കുമല്ലോ. ആത്മാവ്‌ ഉണ്ടോ ? എന്ന ചോദ്യമായി പരിണമിച്ചിരിക്കുന്നു. എന്നുവെച്ചാല്‍, ഞാന്‍ എന്നോരാള്‍ ഭൂമുഖത്ത്‌ ജീവിച്ചിരിപ്പുണ്ടെ്‌, എന്ന ചോദ്യം. ഈ ചോദ്യം ആര്‍ ആരോടാണ്‌ ചോദിക്കേണ്ടത്‌ ? സംശയമില്ല, ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട ചോദ്യമാണത്‌. അപ്പോള്‍ കിട്ടുന്ന ഉത്തരം ഉണ്ട്‌! ഉണ്ട്‌!! ഉണ്ട്‌!!! എന്നതായിരിക്കും, എന്നതില്‍ പക്ഷാന്തരമില്ല. ആത്മാവ്‌ ഉണ്ട്‌ എന്നു മാത്രമല്ല ആത്മാവ്‌ മാത്രമാണ്‌ സത്യം! എന്നു തെളിയിക്കപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍ ഒറ്റപ്പെട്ട, ഏകാന്തപഥികനായ ഒരു മനുഷ്യന്‍, ലോകസമാധാനത്തിനുവേണ്ടിയല്ല, ആന്തരിക സമാധാനത്തിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളുടെ വിവരണമാണ്‌ ആത്മപര്‍വതം എന്ന നോവല്‍. ആന്തരിക സമാധാനത്തോടൊപ്പം ആന്തരിക സ്വാതന്ത്ര്യവും എഴുത്തുകാരന്‍ അഭിലഷിക്കുന്നുണ്ട്‌. മറ്റൊരര്‍ത്ഥത്തില്‍, മരണത്തിന്‌ വല്ല അര്‍ത്ഥമുണ്ടോ, ഉണ്ടെങ്കില്‍ അതെന്താണ്‌ എന്ന അന്വേഷണമാണ്‌ എയാള്‍ നടത്തുന്നത്‌.

അതുകൊണ്ടാണ്‌ അയാള്‍ ബുദ്ധമത - താവോമത ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നത്‌. എന്തെന്നാല്‍ അവിടെയും അയാള്‍ സമാധാനം കണ്ടെത്തുന്നില്ല. ഒറ്റപ്പെടലിലൂടെയല്ല, സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടേ, ആന്തരിക സമാധാനം സാധ്യമാകൂ എന്നയാള്‍ ഒടുക്കം തിരിച്ചറിയുന്നു. സമൂഹം ഒന്നാകെ ശാന്തിയിലെത്തിച്ചേരുക എന്നത്‌ തീര്‍ത്തും അസംഭവ്യം എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ !

സിങ്‌ജ്യാന്റെ എല്ലാ രചനകളും മാതൃഭാഷയായ ചൈനീസിലാണ്‌. ഇവിടെ വിവര്‍ത്തനം ചെയ്‌തവതരിപ്പിക്കുന്ന പ്രഭാഷണവും ചൈനീസാണ്‌. ചൈനീസ്‌ ഭാഷാപണ്ഡിതയായ ആസ്‌ത്രേലിയന്‍ വനിത മേബല്‍ ലീയാണ്‌ വിവര്‍ത്തക. അവരുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്റെ മലയാളമാണ്‌ തുടര്‍ന്നുള്ള പേജുകളില്‍. ചൈനീസ്‌ ഭാഷ അറിയാത്ത എനിക്ക്‌ മേബല്‍ ലീയുടെ ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ ചൈനീസ്‌ എഴുത്തുകാരന്റെ മനസ്സിലേക്ക്‌ അനായാസം പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ ഞാന്‍ അവകാശപ്പെടുന്നു. 


(ഡൌണ്‍ലോഡ്)

Friday, November 22, 2013

പുസ്തകം : സവര്‍ണ മതത്തിലെ ഹിംസ.ബുദ്ധ സാഹിത്യം നശിപ്പിക്കപ്പെട്ടു. -ഡോ.പ്രൊഫ.കെ എസ്‌ ഭഗവാന്‍



ഡോ.ജോണ്‍ വില്‍സണ്‍
ചരിത്രത്തിലെ അറിയപ്പെടാത്ത കാലം മുതല്‍ നമ്മുടെ പ്രാചീന മഹിമകളം വാമൊഴിയായും താളിയോലകളിലായും സംരക്ഷിച്ചുപോന്ന ജ്ഞാനികളോടു തീര്‍ച്ചയായും നാം നന്ദിയുള്ള വരായിരിക്കണം. രാമായണം, മഹാഭാരതം, ബ്രഹ്മസൂത്രങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവത്‌ ഗീത മുതലായവ ഇപ്പോള്‍ ലോക സംസ്‌കാര ത്തിന്റെ ഭാഗമായത്‌ അതിനാ ലാണ്‌. എന്നാല്‍ എന്തുകൊണ്ട്‌ അതേ പണ്ഡിതന്മാര്‍ ബുദ്ധ സാഹിത്യത്തെ രക്ഷിച്ചില്ല? ക്രിസ്‌ത്വബ്ദം രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ചിന്തകനും കവിയുമായ നാഗാര്‍ജുനന്റെ കൃതികള്‍ എന്തുകൊണ്ടവര്‍ തുല്യ ആവേശത്തോടെ സംരക്ഷിക്കാതിരുന്നു. എന്താവാം ഇതിനു കാരണം? ആലോചി ക്കുന്ന മനുഷ്യന്റെ മനസ്സില്‍ പൊന്തിവരുന്ന ഏതാനും സംശയ ങ്ങളും ചോദ്യങ്ങളുമാണിവ. അദ്ദേഹത്തിന്റെ കൃതികള്‍ ചൈനീസിലേക്കും തിബതന്‍ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്‌തിട്ടു ള്ളതിനാല്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴവും വ്യാപ്‌തിയും നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. അല്ലെങ്കില്‍ നാഗാര്‍ജുനനെ കുറിച്ചു ലോകം അറിയുകയേയില്ലായിരുന്നു. അത്തരമൊരു പ്രമുഖ ബുദ്ധിജീവിയുടെ കൃതികള്‍ നമ്മുടെ പണ്ഡിതന്മാര്‍ സംരക്ഷിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌?

ബുദ്ധമതം അടിസ്ഥാനപരമായി വേദങ്ങളുടെ ആധികാരികതയെ അംഗീകരിക്കുന്നില്ല. ബുദ്ധമതം തുറന്ന മനസ്ഥിതിയെ പ്രോത്സാ ഹിപ്പിക്കുന്നു. അതേസമയം വേദമതം തുറന്ന മനസ്ഥിതിയെ നശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇക്കാരണത്താല്‍ അധികം ബുദ്ധകൃതികളും നശിപ്പിക്കപ്പെട്ടു. അതിനാല്‍ വേദമതത്തിന്റെ അനുയായികള്‍ അവ അഗ്നിക്കിരയാക്കി എന്ന നിഗമനത്തില്‍ എത്തേണ്ടിയിരിക്കുന്നു നാം. അദ്വൈതവാദി എന്നറിയപ്പെടുന്ന ശങ്കരന്‍ തന്നെ നാഗാര്‍ജുനകൊണ്ടയില്‍ ചെന്ന്‌ നാഗാര്‍ജുനന്റെ അനുയായികളേയും ബുദ്ധ സ്‌മാരകങ്ങളേയും നശിപ്പിച്ച സ്ഥിതിക്ക്‌ വേദമതക്കാരെക്കുറിച്ച്‌ ഒന്നും പറയേണ്ട ആവശ്യമില്ല. രാജകീയ രക്ഷാകര്‍തൃത്വത്തിന്‍ തണലില്‍ വേദബ്രാഹ്മണര്‍ ബുദ്ധരേയും ജൈനരേയും മുഴുവന്‍ സ്വതന്ത്ര ചിന്താഗതിക്കാരേയും കൊന്ന്‌ അവരുടെ കൃതികളും നശിപ്പിച്ചിട്ടുണ്ടാവണം.

അതിനാല്‍ നാം അനിവാര്യമായും ഒരു നിഗമനത്തിലെത്തേണ്ടി യിരിക്കുന്നു. വേദമനസ്‌ വളരെ ദുഷിച്ചതാണ്‌. മനസുകളില്‍ ഏറ്റവും ക്രൂരം അതാണ്‌. സഹിഷ്‌ണുത അതിന്‌ പരിചയമില്ല. ഭിന്നാഭിപ്രായങ്ങളെ വെച്ചുപൊറുപ്പിക്കുന്ന സംസ്‌കാരം അതിനില്ല. കൂടുതല്‍ നല്ല എന്തെങ്കിലും കാണുമ്പോഴേക്ക്‌ അതിന്‌ ആത്മഹത്യ ചെയ്യുന്നതായ തോന്നലുണ്ടാകുന്നു. അതിനു മനുഷ്യത്വമില്ല. ഈ സ്വഭാവ വിശേഷതകളുള്ള മനസ്സിനെ വേദമനസ്സ്‌ എന്നു വിളിക്കാം.



"ആയിരം വര്‍ഷത്തോളം ബുദ്ധന്‍ വിസ്‌മരിക്കപ്പെടുകയും സംസ്‌കൃത ത്തിലുള്ള മഹത്തായ ബുദ്ധ സാഹിത്യം നശിപ്പിക്ക പ്പെടുക യും ചെയ്‌തു. ഹിന്ദുക്കളുടെ ദൃഷ്ടിയില്‍ ബുദ്ധന്‍ വിഷ്‌ണുവിന്റെ കൊച്ച വതാരങ്ങളില്‍ ഒന്നുമാത്രമായിരുന്നു. യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമഫലമായാണ്‌ ശൈകമുനി വീണ്ടെ ടുക്കപ്പെട്ടത്‌. ഇന്ത്യാചരിത്രത്തില്‍ നിന്നു നിഷ്‌കാസിതനായി എന്നു തോന്നിയിരുന്ന അശോകചക്ര വര്‍ത്തിക്ക്‌ അദ്ദേഹത്തിന്റെ പദവികള്‍ തിരികെ ലഭിച്ചതും മറ്റേതൊരു രാജാവിനേക്കാളും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന്‌ ഇന്ത്യക്കാരുടെ മനസ്സില്‍ കൈവന്നതും ഇന്ത്യന്‍ ഗവേഷകരുടെ ശ്രമഫലമായല്ല. മറിച്ച്‌ യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമഫലമായാണ്‌." K N Panikkar. A Survey of Indian History, 1971, P 232-3.

ഗുപ്‌തകാലഘട്ടത്തെ സുവര്‍ണ യുഗമെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാറുണ്ട്‌. പക്ഷെ ഏതാണ്ട്‌ ആയിരം വര്‍ഷം മുമ്പ്‌ എന്തായിരുന്നു ജനങ്ങളുടെ സ്ഥിതി? ആധുനിക വിദ്യാഭ്യാസം വഴി ലോക ത്തിന്റെ വിവിധ മൂലകളില്‍ നിന്നു വിപ്ലവകര മായ ആശയങ്ങള്‍ ഇന്ത്യയി ലേക്ക്‌ വന്നിട്ടുണ്ട്‌. തൊട്ടുകൂടാത്തവര്‍ക്ക്‌ ഇന്ന്‌ നിയമപരമായ സംവരണവും സംരക്ഷ ണവും ലഭിക്കുന്നു. ഇങ്ങനെ യുള്ള ഇക്കാലത്തുപോലും വിറകുകെട്ടു കളേക്കാള്‍ മോശമായാണ്‌ ദളിതുകളെ കൈകാര്യം ചെയ്യുന്നത്‌. അവര്‍ ജീവ നോടെ ചുട്ടരിക്കപ്പെടുന്നു. അപ്പോള്‍ സാമ്രാജ്യത്വ കാലഘട്ടങ്ങളില്‍ ദരിദ്രവിഭാഗങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യപ്പെട്ടിരിക്കും എന്നു സങ്കല്‍പ്പിക്കുന്നതു തന്നെ ഭയാനകമാണ്‌. സകല സൗകര്യങ്ങളും കരഗതമായതിനാല്‍ രാജകൊട്ടാരത്തിലെ ഒരു പിടി ആളുകള്‍ മാത്രം എല്ലാ സാംസ്‌കാ രിക പ്രവര്‍ത്തനങ്ങളും കൊണ്ടുനടന്നു. ആ കാലഘട്ടത്തെ സുവര്‍ണ യുഗം എന്നു വിളിക്കുന്നത്‌ അപസംജ്ഞയാകും. കാരണം അത്‌ അയഥാര്‍ഥവും അശാസ്‌ത്രീയവും ചരിത്രവിരുദ്ധവുമാണ്‌. 


വിനോബഭാവ അടിയന്തിരാവസ്ഥ (1975-77) യെ അനുശാസന (അച്ചടക്ക കാലഘട്ടം) എന്നു വിളിച്ചു. അക്കാരണത്താല്‍ അയാള്‍ക്ക്‌ സര്‍ക്കാര്‍ പുണ്യവാളന്‍ എന്ന പേരും സിദ്ധിച്ചു. ദാരിദ്ര്യവും അസമത്വവും മറ്റു സാമൂഹ്യ തിന്മകളും താണ്ഡവമാടുമ്പോള്‍ ഗോവധത്തെക്കുറിച്ച്‌ ആവശ്യമില്ലാതെ ബേജാറാവുകയായിരുന്നു വിനോബഭാവ. കാലികളെ വളര്‍ത്തുന്നവര്‍ക്കറിയാം അവയുടെ വില. കാള കലപ്പ വലിക്കാതാകുമ്പോള്‍, പശുക്കുട്ടി  വന്ധ്യ യാകുമ്പോള്‍, പശു പാലു തരാതാകുമ്പോള്‍, ചാണകം ഇല്ലാതാകു മ്പോള്‍ കര്‍ഷകനെ സംബന്ധിച്ചിടത്തോളം ലോല വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ല. ഉപയോഗമില്ലാത്ത അത്തരം കാലികളെ സംരക്ഷിക്കാന്‍ അവര്‍ സന്നദ്ധരാവുകയില്ല. കാലിവളര്‍ത്തലി നാവശ്യമായ സംഗതികളെ കുറിച്ച്‌ അവര്‍ക്കറിയാം. മനുഷ്യന്‍ പ്രകൃത്യാ ലാഭ ചിന്തയുള്ളവരാണ്‌. ലാഭമില്ലാത്ത പണികള്‍ അവര്‍ ഏറ്റെടുക്കുക യില്ല. വിനോബഭാവ ലാഭകരമല്ലാത്ത ഈ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതും മരണം വരെ ഉപവസിക്കുമെന്ന്‌ അലസമായി ഭീഷണി മുഴക്കുന്നതും അവസാനിപ്പിക്കേണ്ടിയിരുന്നു. രാജ്യത്തെ ദളിതുകളെ അടിക്കുന്നതും ചുടുന്നതും തടയാനായിരുന്നു മനുഷ്യനാണെങ്കില്‍ അയാള്‍ മരണംവരെ ഉപവസിക്കേണ്ടി യിരുന്നത്‌. എങ്കില്‍ അദ്ദേഹം ശരിയായ ദിവ്യത്വം ഉള്ളവനാണെന്നു പറയാമായിരുന്നു. പക്ഷെ വിനോബഭാവ അത്തരമൊരു ക്ലേശ കരമായ ശ്രമത്തിനു തയ്യാറായില്ല. കാരണം താനുള്‍പ്പെടുന്ന മേല്‍ജാതിക്കാരാല്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന അധസ്ഥിത രോട്‌ അദ്ദേഹത്തിന്‌ സ്‌നേഹമോ സഹതാപമോ ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വേദാന്തദര്‍ശനം പൂര്‍ണമായും സ്‌നേഹമുക്തമാണ്‌. വേദാന്തം മുതലാളിത്തത്തിനനു കൂലമാണ്‌. (ഉപനിഷത്തുകളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വേദാന്തദര്‍ശനത്തെ രണ്ടു ശാഖകളായി തിരിക്കാം. (1) യാജ്ഞ്യവല്‍ക്യ സരണി (2) ഉദ്ദാലക അരുണി സരണി. യാജ്ഞവല്‍ക്യനും റെയ്‌കവനും വമ്പിച്ച സ്വത്ത്‌ കിട്ടുന്നതുവരെ പഠിപ്പിക്കാന്‍ തയ്യാറായില്ല. ജാനകനില്‍ നിന്ന്‌ ആയിരക്കണക്കിന്‌ പശുക്കളെ കിട്ടിയതിനു ശേഷമേ യാജ്ഞവല്‍ക്യന്‍ പഠിപ്പിച്ചുള്ളൂ. ജ്ഞാനശ്രുതി പൗത്രായനന്‍ റെയ്‌കവന്‌ ആദ്യം 600 പശുക്കളും ഒരു പവിഴമാലയും കഴുതകള്‍ വലിക്കുന്ന ഒരു രഥവും വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പിന്നീട്‌ പൗത്രായനന്‍ 1000 പശുക്കളും ഒരു പവിഴമാലയും കുതിരകള്‍ വലിക്കുന്ന രഥവും തന്റെ സുന്ദരിയായ മകളേയും വാഗ്‌ദാനം ചെയ്‌തു. അപ്പോഴേ റെയ്‌കവന്‍ പഠിപ്പിക്കാന്‍ സമ്മതിച്ചുള്ളൂ. എന്നാല്‍ ഉദ്ദാലക അരുണിയും ശാന്തകുമാറും പ്രതിഫലമൊന്നും കാംക്ഷിക്കാതെ പഠിപ്പിച്ചു. ബൃഹദാരണ്യെകോപ നിഷത്തിലെ മുനകിണ്ഡ എന്ന നാലാം അധ്യായത്തില്‍ ആദ്യത്തെ നാലു ഭാഗങ്ങളിലും ഛന്ദ്യോഗോപനിഷത്തിലെ 6, 7, അധ്യായങ്ങളിലും നാലാം അധ്യായത്തിന്റെ ആദ്യത്തെ രണ്ട്‌ ഭാഗങ്ങളിലും ഇതു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവ രണ്ടുമാണ്‌ ഉപനിഷത്തുകളില്‍ ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്നത്‌.) ഫലത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള ദാനത്തെ ആശ്രയിച്ചാണ്‌ ആശ്രമങ്ങളുടെ നിലനില്‍പ്പ്‌ എന്നതിനാല്‍ ആശ്രമവാസികള്‍ ഭരണകൂടത്തിലെ പിന്‍തിരിപ്പന്‍ ഘടകങ്ങളെ വിമര്‍ശിക്കാന്‍ ഭയന്നു. കാമം, ആര്‍ഭാടം, അധികാരം, പ്രത്യേക അവകാശങ്ങള്‍ എന്നിവയുടേതായ ജീവിതം വേണ്ടന്നുവെക്കാനും അവര്‍ ഒരുക്കമായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ആര്‍ഭാടമാണ്‌ ത്യാഗം.

ലോകത്തൊരിടത്തും പുരോഹിതവര്‍ഗം ഭരണവര്‍ഗത്തെ എതിര്‍ത്തിട്ടില്ല. മറിച്ച്‌ അവരെ സ്‌തുതിച്ചാണ്‌ അവര്‍ ഉപ ജീവനം സമ്പാദിച്ചത്‌. ഇന്ത്യന്‍ സമൂഹ ത്തിലെ ഇത്തിക്കണ്ണികളാണ്‌ ബ്രാഹ്മണര്‍. അവര്‍ ഒരിക്കലും ശാരീരികാ ധ്വാനം ചെയ്‌തിട്ടില്ല. അതവര്‍ സൗകര്യപൂര്‍വം ഒഴിവാക്കി. അതിനാല്‍ അവര്‍ ശൂദ്രരെ അങ്ങേയറ്റത്തെ പുച്ഛത്തോടെ കൈകാര്യം ചെയ്‌തു. താണ ജാതിക്കാരെ ബ്രാഹ്മണര്‍ എങ്ങനെ നോക്കി ക്കണ്ടു എന്ന്‌ ഡോ വിത്സണ്‍ ഹൃദയ സ്‌പൃക്കായ വാക്കുക ളില്‍ മനോഹരമായി പുറത്തു കൊണ്ടു വന്നിട്ടുണ്ട്‌.

സാധാരണ മനുഷ്യത്വത്തിന്റേതായി അംഗീകരിക്ക പ്പെട്ടിട്ടുള്ള സഹതാപത്തിന്റെ തരിമ്പു പോലുമില്ലാതെ പലപ്പോഴും തങ്ങള്‍ ഭരിക്കുകയും കീഴടക്കുകയും ചെയ്‌തിട്ടുള്ള ഗോത്രങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രാചീന അധീശ ജനവിഭാഗത്തിന്റെ ക്രൂരതയുടെയും അസൂയയുടെയും ദുരഭിമാനത്തിന്റെയുമെല്ലാം ഘനീകരണമാണ്‌ ഇന്ത്യയിലെ ജാതി (ഡോ.ജോണ്‍ വിത്സണ്‍.1804-1875., Indian Caste.P11)

ഭൂതകാലത്തിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴുള്ളത്‌. വര്‍ത്തമാനത്തെ ആശ്രയിച്ചാണ്‌ ഭാവി നിലകൊള്ളുന്നത്‌. വര്‍ത്തമാനത്തെ രൂപപ്പെടു ത്താന്‍ നാം ഭൂതത്തില്‍ നിന്നു പഠിക്കണം. വര്‍ത്തമാനം നേരേയാ ക്കിയാല്‍ ഭാവി ശോഭനമായിരിക്കും.

 

മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രോഫസറായെ കെ എസ്‌ ഭഗവാന്റെ "സവര്‍ണമതത്തിലെ ഹിംസ" എന്ന പുസ്‌തക ത്തില്‍ നിന്നുള്ളതാണ്‌ ഈ ലേഖനം. പരിഭാഷ: വി പ്രഭാകരന്‍, അവതാരിക: വി ടി രാജശേഖര്‍, പ്രസാധനം: കേരള ദളിത്‌ സാഹിത്യ അക്കാദമി കോഴിക്കോട്‌,1999. ആദ്യ കര്‍ണാടക പതിപ്പ്‌ 1896ല്‍ പുറത്തിറങ്ങി.

 (ഡൌണ്‍ലോഡ്)
  


പുസ്തകം ; ചണ്ടാലര്‍ എന്തേ തോറ്റുപോയി ? -ചെറായി രാമദാസ്‌



ചെറായി രാമദാസ്‌
കേരളത്തില്‍ 19ആം നൂറ്റാണ്ടാദ്യം തുടങ്ങിയ അവര്‍ണവര്‍ഗ സാമൂഹ്യ വിപ്ലവം രണ്ട്‌ നൂറ്റാണ്ടോളം പിന്നിട്ട്‌ ഇന്ന്‌ എത്തി നില്‍ക്കുന്നത്‌ ഒരു പ്രതിവിപ്ലവത്തിന്റെ വക്കിലാണ്‌. ഈ വിലയിരുത്തല്‍ സാധാരണക്കാര്‍ക്ക്‌ എളുപ്പം അനുകൂലിക്കാന്‍ പറ്റാത്തതാവാം. നാണം മറയ്‌ക്കാന്‍ പോലും അനുവദിക്കാത്ത പഴയ ദുരവസ്ഥയല്ല ഇന്നുള്ളതെന്നും വിദ്യയഭ്യസിക്കാനും സര്‍ക്കാര്‍ ഉദ്യോഗം നേടാനും സംവരണം വരെ ഉണ്ടെന്നും ഒക്കെയാവും ആളുകള്‍ പ്രതികരിക്കുക. ഇത്രയുമാണ്‌ അവര്‍ണജനത ആഗ്രഹിച്ച സ്വാതന്ത്ര്യമെങ്കില്‍ ഈ മറുപടി ശരിയാണ്‌. എന്നാല്‍ ഇതില്‍ ഒതുങ്ങുന്നതല്ല അവര്‍ണവര്‍ഗത്തിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പം, അഥവാ ഇത്രയുമല്ല അവര്‍ക്ക്‌ അവകാശപ്പെട്ട സ്വാതന്ത്ര്യങ്ങള്‍.

നാണം മറയ്‌ക്കാനും വഴിനടക്കാനും സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ മറ്റു ജാതിക്കാരുമായി ഒന്നിച്ചിരുന്നു പഠിക്കാനും അയിത്താ ചാരങ്ങളെ ലംഘിക്കാനും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നേടാനും അനുവാദം കിട്ടിയപ്പോള്‍ കേരളത്തിലെ ചണ്ഡാലര്‍, യഥാര്‍ത്ഥത്തില്‍ മറ്റു രാജ്യങ്ങളിലെ ഭരണീയ (അടിമ ) വര്‍ഗങ്ങളുടെ ഒപ്പമെത്തു കയേ ചെയ്‌തുള്ളൂ. അധികാരം പിടിച്ചെടുക്കല്‍ എന്ന സ്വാതന്ത്ര്യ സമരത്തിലേക്കും അവിടെനിന്ന്‌ പൂര്‍ണ സാമൂഹ്യ വിപ്ലവത്തി ലേക്കും നീങ്ങാന്‍ അവര്‍ണര്‍ യോഗ്യരായി എന്നേ അതിനര്‍ത്ഥ മുള്ളൂ. ആയിരത്തോളമെങ്കിലും വര്‍ഷങ്ങളായി കേരളത്തില്‍ അധികാരത്തിനു പുറത്തു നില്‍ക്കുന്ന ഭൂരിപക്ഷ ജനതയായ അവര്‍ണര്‍, ഒരു വര്‍ഗമെന്ന നിലയില്‍ അധികാരം വീണ്ടെടുക്കു മ്പോഴേ പ്രകൃതിനീതി പുനഃസ്ഥാപിച്ചെന്നും സാമൂഹിക വിപ്ലവം പൂര്‍ണമായെന്നും പറയാനാവൂ.

സി കേശവനോ ആര്‍ ശങ്കറോ ഇനി വി എസ്‌ അച്യുദാനന്ദനോ പി കെ രാഘവനോ വി ദിനകരനോ മുഖ്യമന്ത്രിമാരാകുന്നതിനെയല്ല അവര്‍ണരുടെ അധികാരം പിടിച്ചെടുക്കലായി ഇവിടെ ഉദ്ദേശി ക്കുന്നത്‌. അവരുടെ മന്ത്രിസഭകള്‍ അവര്‍ണരെക്കൊണ്ടു നിറക്കുന്ന തിനേയുമല്ല വിവക്ഷിക്കുന്നത്‌. അത്തരം 'ഡെമ്മി' ഭരണകൂടങ്ങളെ മുന്‍നിര്‍ത്തി തങ്ങളുടെ മേധാവിത്വം സാമൂഹിക ജീവിതത്തിന്റെ സര്‍വതലങ്ങളിലും തുടരാന്‍ സവര്‍ണവര്‍ഗത്തിന്‌ ഒരു പ്രയാസവുമില്ല.

അവര്‍ണരുടെ അധികാരം പിടിച്ചെടുക്കല്‍ എന്നതിന്‌ വിപുലമായ അര്‍ത്ഥങ്ങളാണുള്ളത്‌. കാലങ്ങളായി അടിമവര്‍ഗമായി കഴിയുന്ന അവര്‍ അധികാരി വര്‍ഗമാകുക എന്നതാണ്‌ ഈ ആശയത്തിന്റെ കാതല്‍. ഏതാനും മന്ത്രിസ്ഥാനങ്ങളോ സര്‍ക്കാര്‍ ഉദ്യോഗങ്ങളോ കൊണ്ടു നേടാവുന്നതല്ല ആ അവസ്ഥ. വ്യക്തിപരവും സാമൂഹി കവും ധൈഷണികവും സാംസ്‌കാരികവും രാഷ്ട്രീയവു മായ സര്‍വ തലങ്ങളിലും അവര്‍ണവര്‍ഗത്തിന്റെ പ്രപഞ്ചവീ ക്ഷണം മേല്‍ക്കൈ നേടുമ്പോഴേ ആ അവസ്ഥയിലെത്തൂ. ഈ വീക്ഷണം അമൂര്‍ത്തമായ ഒരാശയത്തിന്റെ തലത്തിലേ എത്തിയിട്ടുള്ളൂ. തങ്ങള്‍ അകപ്പെട്ടു പോയ ചതിക്കുഴിയേപ്പറ്റി അവര്‍ണര്‍ തിരിച്ചറിഞ്ഞു വരുന്നതല്ലേയുള്ളൂ.

അവര്‍ണരെ അവര്‍ണരാക്കി നിര്‍ത്തുന്ന ആര്‍ഷ ഹൈന്ദവ 'ശാസ്‌ത്ര'ത്തെ നിഷേധിക്കുന്ന ചിന്താപദ്ധതിയെ മാത്രമേ 'അവര്‍ണ രുടെ പ്രപഞ്ചവീക്ഷണം' എന്നു വിളിക്കാനാവൂ. അല്ലാതെ സുകുമാര്‍ അഴീക്കോടിനേ പോലെയുള്ള ചണ്ഡാല സനാതനികള്‍ ഉദ്‌ബോധിപ്പിക്കുന്ന വേഷം മാറിയ ആര്‍ഷ ചിന്തകളെയല്ല. ജാതിവ്യവസ്ഥിതിയുടെ വേഷംമാറിയ മൂലതന്ത്രമായ പുനര്‍ജന്മ - വിധിവിശ്വാസവും, അതിനെ ഊട്ടിയുറപ്പിക്കുന്ന ജ്യോതിഷവും അവയുടെ പ്രചരണ മാധ്യമമായ ഉപനിഷത്തുകള്‍ ഉള്‍പ്പെടെയുള്ള ബ്രാഹ്മണ സാഹിത്യവും, ഇവയുടെയെല്ലാം വില്‍പ്പനകേന്ദ്രമായ ക്ഷേത്രങ്ങളുമാണ്‌ ആര്‍ഷ ദൈവശാസ്‌ത്രത്തിന്റേയും ബ്രാഹ്മണാധി പത്യത്തിന്റേയും അടിത്തറ ഒരുക്കുന്നത്‌. അവയുടെ മേല്‍ക്കൂര ഒരുക്കുന്നത്‌, സവര്‍ണ പക്ഷത്തിന്‌ മേല്‍ക്കൈയുള്ള വിദ്യാഭ്യാസ - സാസ്‌കാരിക - ഉദ്യോഗ രംഗങ്ങള്‍ ഉല്‍പ്പെടുന്ന ഭരണകൂടവുമാണ്‌. അടിത്തറയിളക്കാതെ മേല്‍ക്കൂര തകര്‍ക്കാനാവില്ല രാഷ്ട്രീയത്തില്‍. ഈ ലളിതസത്യം തിരിച്ചറിഞ്ഞില്ല എന്നതാണ്‌, ഈ സത്യത്തിന്റെ എല്ലുറപ്പുള്ള ഒരു വിപ്ലവതത്വശാസ്‌ത്രം പ്രകടിപ്പിച്ചില്ല എന്നതാണ്‌, ഇവിടത്തെ അവര്‍ണ സാമൂഹ്യ വിപ്ലവവം അട്ടിമറിക്കപ്പെടാന്‍ കാരണം.

മേല്‍ക്കണ്ട 'ആര്‍ഷ'മായ ദൈവശാസ്‌ത്രാടിത്തറയെ പോഷിപ്പിച്ച്‌ നിത്യവും പുതിയ പുതിയ ക്ഷേത്രങ്ങളുയര്‍ത്തുകയും 'രാമായണമാസ' മടക്കം ബ്രാഹ്മണാഘോഷങ്ങളെല്ലാം നടത്തിക്കൊ ടുക്കുകയും ആര്‍ഷമായതെന്തിനേയും വാഴ്‌തുകയും ജ്യോതിഷ പംക്തികളും ജ്യോതിഷ പതിപ്പുകളും വാശിയോടെ പ്രചരിപ്പി ക്കുകയും ചെയ്യുന്ന അവര്‍ണ സംഘടനകളും അവര്‍ണ പത്രങ്ങളും മുഖ്യപ്രതികളില്‍ പെടും എന്ന്‌ ഇവിടെ വ്യക്തമാണല്ലോ.

മേല്‍സൂചിപ്പിച്ച ബ്രാഹ്മണ ദൈവശാസ്‌ത്ര വ്യാപാരങ്ങളെ പാടേ നിഷേധിക്കുന്ന ഒരു ചിന്താപദ്ധതിയാണ്‌ അടിയന്തിരമായി തയ്യാറാക്കേണ്ടത്‌. ശങ്കരന്‍ മ്പൂതിരിപ്പാടിനെ പോലെയുള്ള 'സനാതന മാര്‍ക്‌സിസ്‌റ്റു'കള്‍ വകഞ്ഞുമാറ്റിയ വെറും നിരീശ്വരവാദമല്ല ഈ ചിന്താപദ്ധതിയെന്ന്‌ തിരിച്ചറിയുന്നവര്‍ക്കേ ഇത്‌ വിജയിപ്പിക്കാ നാവൂ. ഇതില്‍ നിന്ന്‌ ഉരുത്തിരിയുന്ന വിപ്ലവ തത്വശാസ്‌ത്രം വഴികാട്ടുമ്പോഴേ അവര്‍ണ സാമൂഹ്യവിപ്ലവം പൂര്‍ണ വിജയത്തിലെത്തൂ.

ബ്രാഹ്മണ സാഹിത്യ കൃതികളില്‍ നിന്ന്‌ ഇറങ്ങിവന്ന ദൈവങ്ങളേയും ആ കൃതികളേയും വണങ്ങുന്ന കാലത്തോളം അവര്‍ണര്‍ക്ക്‌ സാമൂഹ്യ വിപ്ലവം വിജയിപ്പിക്കാനാവില്ല. എന്തിന്‌, വെറും ഉദ്യോഗ സംവരണ സമരങ്ങളില്‍ പോലും വീറ്‌ നിലനിര്‍ത്താനാവില്ല. ദളിതര്‍ക്കെതിരായ പീഡനങ്ങളെ ചെറുക്കുന്നിടത്തും ഈ ആധ്യാത്മികത ചങ്ങലയാകുന്നുണ്ട്‌. ശത്രുവിന്റെ ശക്തി ചോര്‍ത്തലാണ്‌ യുദ്ധം ജയിക്കാന്‍ ഏറ്റവും എളുപ്പമായ വഴി. ബ്രാഹ്മണര്‍ കെട്ടിയേല്‍പ്പിച്ച ദൈവങ്ങളേയും അനുബന്ധ വ്യാപാരങ്ങളേയും നിരാകരിക്കാന്‍ അവര്‍ണര്‍ക്ക്‌ സാധിച്ചാലേ ബ്രാഹ്മണാധിപത്യത്തിന്റെ അടിത്തറ ഉളകൂ. അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും വെറുതേ നിരാകരിക്കലല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. മേല്‍ സൂചിപ്പിച്ച വിധമുള്ള ബ്രാഹ്മണ ആധ്യാത്മികത കയുടെ സര്‍വതലങ്ങളേയും ബൗദ്ധികമായ കരുത്തോടെ തുറന്നുകാട്ടുക യാണ്‌ വേണ്ടത്‌. അബ്രാഹ്മണ ജനതകളെ, വിശേഷിച്ച്‌ അവര്‍ണവര്‍ഗ ത്തെ, എന്നെന്നും ആത്മീയമായ അടിമത്തത്തില്‍ നിര്‍ത്താന്‍ പരുവപ്പെടുത്തിയിട്ടുള്ളതാണ്‌ ബ്രാഹ്മണ ആധ്യാത്മിതകത. ഈ ആത്മീയാടിമത്തം ബ്രാഹ്മണ രാഷ്ട്രീയാധിപത്യത്തിനുള്ള മുന്നുപാധിയാണ്‌ എന്ന്‌ സ്വജനങ്ങളെയെങ്കിലും ബോധിപ്പിക്കുക യാണ്‌ അവര്‍ണ വിപ്ലവകാരികള്‍ ആദ്യമായി ചെയ്യണ്ടത്‌.

ഇപ്പറഞ്ഞ വിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമായല്ലാതെ വിദ്യാഭ്യാസ - ഉദ്യോഗ സംവരണാവകാശങ്ങള്‍ക്ക്‌ വേണ്ടിയോ സാംസ്‌കാരിക രംഗത്തെ സവര്‍ണ വാഴ്‌ചക്കെതിരേയോ മുറവിളി കൂട്ടുന്നത്‌ പാഴ്‌ വേലയാണ്‌. 29ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അവര്‍ണ ജനത പിടിച്ചുവാങ്ങിയ ഉദ്യോഗ സംവരണാവകാശം പോലും അട്ടിമറിക്കാന്‍ ബ്രാഹ്മണ പക്ഷം ചങ്കൂറ്റം കാട്ടുന്നതു വെച്ചു നോക്കിയാല്‍ മതി ഇതു ബോധ്യമാകാന്‍.

വെറും സാമൂഹിക കലാപമാണ്‌ ഇവിടെ സാമൂഹിക വിപ്ലവമായി ഉയര്‍ന്നത്‌. ആയിരത്തോളം വര്‍ഷത്തെ ആധിപത്യ പാരമ്പര്യമുള്ള തും ലോകത്തില്‍ തന്നെ സമാനതകള്‍ ഇല്ലാത്തതുമായ സവര്‍ണ വര്‍ഗത്തെ അധികാരഭ്രഷ്ടരാക്കാന്‍ അത്തരം മുന്നേറ്റം കൊണ്ടുമാത്രം കഴിയില്ലല്ലോ. വിപ്ലവ തത്വശാസ്‌ത്രത്തിന്റെ തുണയില്ലായിരുന്നു എന്നു മാത്രമല്ല പ്രതിവിപ്ലവത്തിന്‌ ഉതകുന്ന കരുക്കള്‍ ഉണങ്ങി യതുമായിരുന്നു ആ മുന്നേറ്റത്തിന്റെ തുടക്കം തന്നെ!


വൈകുണ്‌ഠസ്വാമി പ്രസ്ഥാനവും വേലായുധപ്പണിക്കരുടെ പോരാട്ടവും.
 

19ആം നൂറ്റാണ്ടാദ്യം തെക്കന്‍ തിരുവിതാംകൂറില്‍ പ്രൊട്ടസ്റ്റന്റ്‌ മിഷനറിമാരുടെ നേതൃത്വത്തില്‍ തുടങ്ങിയ ചാന്നാര്‍ കലാപമാകണം ഇന്ത്യയിലെ ആദ്യത്തെ അവര്‍ണ സ്വാതന്ത്ര്യ സമരം. വേലുത്തമ്പി ദളവ എന്ന ഭീകര വര്‍ഗീയ വാദിയുടെയും സ്വാതിതിരുനാള്‍ എന്ന ജനമര്‍ദ്ദകന്റെയും അടിച്ചമര്‍ത്തലുകളെ നേരിട്ടുകൊണ്ടാണ്‌ ആ പോരാട്ടങ്ങള്‍ നടത്തിയത്‌. പുതുക്രിസ്‌ത്യാനികളായ ചാന്നാര്‍ സ്‌ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാന്‍ അനുവാദത്തിനും, പുതുക്രിസ്‌ത്യാനി കള്‍ക്ക്‌ 'ഊഴിയംവേല' എന്ന അടിമപ്പണിയില്‍ ഇളവു കിട്ടാനുമായി നടത്തിയ ആ യത്‌നങ്ങള്‍ അര നൂറ്റാണ്ടോളം നീണ്ടു.

ഇതിനിടക്ക്‌ തെക്കന്‍ തിരുവിതാംകൂറില്‍ തന്നെ 1830കളില്‍ ഉയര്‍ന്നുവന്ന "ശ്രീ "ശ്രീവൈകുണ്‌ഠസ്വാമി" പ്രസ്ഥാനമാണ്‌ ബ്രാഹ്മണാധിപത്യത്തെ ആധ്യാത്മിക തലത്തില്‍ത്തന്നെ വെല്ലു വിളിച്ച ആദ്യത്തെ അവര്‍ണ കലാപം. നാഗര്‍കോവിലിനടുത്തുള്ള ശാസ്‌താംകോയില്‍ വിളൈയില്‍ 1809ല്‍ ജനിച്ച മുടിചൂടും പെരുമാള്‍ എന്ന ചാന്നാനാണ്‌ വൈകുണ്‌ഠസ്വാമിയായത്‌. സവര്‍ണരുടെ ആജ്ഞക്കു വഴങ്ങി മകന്റെ പേര്‌ മുത്തുക്കുട്ടി എന്നാക്കേണ്ടി വന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക്‌. ഈ ധിക്കാരത്തിന്‌ 22ആം വയസ്സില്‍ മുത്തുക്കുട്ടി മറുപടി നല്‍കി.തിരുച്ചെന്തൂരില്‍ സമുദ്രസ്‌നാനം നടത്തിയ ശേഷം ശ്രീ വൈകുണ്‌ഠന്‍ എന്ന പേര്‌ സ്വീകരിച്ചു. വിഷ്‌ണുഭഗവാന്‍ അദ്ദേഹത്തിന്റെ പുത്രനായി തനിക്കു പുനര്‍ജന്മം നല്‍കിയിരിക്കയാണെന്ന്‌ അവകാശപ്പെട്ടു. ചാന്നാര്‍മാരെ സംരക്ഷിക്കാനും ധര്‍മ്മസംസ്ഥാപനം നടത്താനുമാണ്‌ താന്‍ ജന്മമെടുത്തിരിക്കുന്നതെന്ന്‌ പ്രഖ്യാപിച്ചു.


നാട്ടില്‍ തിച്ചെത്തിയ ശ്രീ വൈകുണ്‌ഠന്‍ 4 വര്‍ഷം കഠിന തപസില്‍ മുഴുകി.ഇക്കാലത്ത്‌ അദ്ദേഹം വന്‍തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. നാനാ ജാതിക്കാരും സന്ദര്‍ശകരായി എത്തി. ഏതു രോഗവും ഭേദമാക്കാന്‍ സ്വാമിക്ക്‌ സാധിക്കുമെന്ന വിശ്വാസം പരന്നതോടെ കീര്‍ത്തിയേറി.

യാഥാസ്ഥിതിക സമൂഹത്തെയും ഭരണാധികാരികളെയും രൂക്ഷമായി എതിര്‍ത്തു സ്വാമി. കൂഴ്‌ജാതിക്കാരില്‍ നിന്ന്‌ അമിത നികുതി പിരിക്കുന്നതിനെ അപലപിച്ചു. മിശ്രഭോജനത്തെ പ്രോത്സാഹിപ്പിച്ചു. ഇത്തരം 'ധിക്കാര' ങ്ങളുടെ പേരില്‍ സ്വാതിതിരുനാള്‍ മഹാരാജാവ്‌ സ്വാമിയെ ശിങ്കാരത്തോപ്പിലെ തുറന്ന ജയിലില്‍ അടച്ചു.(തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോകും വഴി സവര്‍ണര്‍ സ്വാമിയെ തെറിവിളിക്കുകയും കല്ലെറിയുകയും ചെയ്‌തു) തടവറയില്‍ നാനാവിധ പീഢനങ്ങള്‍ ഏല്‍പ്പിച്ചു. എന്നാല്‍ അവയെയെല്ലാം സ്വാമി അതിജീവിച്ചു. സ്വാമിയുടെ അമാനുഷ കഴിവുകള്‍ മൂലമാണ്‌ അത്‌ സാധിച്ചതെന്ന്‌ ജനം വിശ്വസിച്ചു. കീഴടങ്ങില്ല എന്നുറപ്പായപ്പോള്‍ സ്വാമിയെ 1838 മാര്‍ച്ചില്‍ വിട്ടയച്ചു. പിന്നെ 1851ല്‍ മരിക്കുവരെ അദ്ദേഹം കര്‍മ്മരംഗത്ത്‌ തുടര്‍ന്നു.

അവസാനകാലത്ത്‌ സ്വാമി 'സമത്വസംഘം' ഉണ്ടാക്കി.5 ശിഷ്യരെ തെരഞ്ഞെടുക്കുകയും അവര്‍ പഞ്ച പാണ്ഡവരും താന്‍ കൃഷ്‌ണഭഗവാനുമാണെന്ന്‌ അനുയായികളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. ചാന്നാന്മാര്‍ക്ക്‌ എതിരായ അനീതികളെ വെല്ലുവിളിച്ചു. 'കലിയുഗ'ത്തെ നശിപ്പിച്ച്‌ 'ധര്‍മ്മ'ത്തിന്റെ സുവര്‍ണയുഗം സ്ഥാപിക്കുമെന്നും ബ്രാഹ്മണരുടെ വംശനാശം വരുത്തുമെന്നും പ്രഖ്യാപിച്ചു. ഭൂതഗണങ്ങളെയും ബിംബങ്ങളെയും ആരാധിക്കുന്നതിനെ എതിര്‍ത്തു.ശുചിത്വം പരിശീലിപ്പിച്ചു. മതാചാരങ്ങളോ ബിംബാരാധനയോ വഴിപാടുകളോ ഒന്നുമില്ലാതെ, കുടിലുകള്‍ പോലുള്ള ആരാധനാലയങ്ങള്‍ ഉണ്ടാക്കി.മൃഗബലി നിരോധിച്ചു. സ്വാമിത്തോപ്പില്‍ താന്‍ കുഴിപ്പിച്ച 'മുന്തിരിക്കിണറി'ല്‍ നിന്ന്‌ എല്ലാവര്‍ക്കും ,വിശേഷിച്ച്‌ താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ ജലം നല്‍കി.

ഈ പ്രസ്ഥാനം കാലക്രമത്തില്‍ ചാന്നാര്‍മാര്‍ക്കിടയില്‍ വന്‍ പ്രചാരം നേടി. പ്രൊട്ടെസ്റ്റന്റ്‌ മത പ്രചാരങ്ങല്‍ക്ക്‌ വലിയ വെല്ലുവിളിയുമായി. ചാന്നാര്‍ ക്രിസ്‌ത്യാനികള്‍ സവര്‍ണരുടെ കോപത്തിനിരകളായപ്പോള്‍, വൈകുണ്‌ഠസ്വാമി പ്രസ്ഥാനക്കാര്‍ അതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു. വരേണ്യ ഹിന്ദുമതവും തങ്ങളുടെ നാടന്‍ ഹിന്ദുമതവും തമ്മിലുള്ള ഭിന്നതകള്‍ ഇല്ലാതാക്കാന്‍ ഈ പ്രസ്ഥാനക്കാര്‍ ശ്രമിച്ചതുകൊണ്ടാണ്‌ ആ ഇളവു കിട്ടിയതെന്നും ,എന്നാല്‍ അതുവഴി അധികാരശ്രേണിയെ അട്ടിമറിക്കാനാണ്‌ ഈ പ്രസ്ഥാനം ശ്രമിച്ചതെന്നുമാണ്‌ ഒരു ഗവേഷകന്‍ വിലയിരുത്തുന്നത്‌ (എംഎസ്‌എസ്‌ പാണ്ഡ്യന്‍, കൊളോണിയലിസവും ദേശീയതയും:തെക്കന്‍ തിരുവിതാംകൂറിലെ വൈകുണ്‌ഠസ്വാമി പ്രസ്ഥാനത്തെക്കുറിച്ച്‌. കേരള പഠനങ്ങള്‍ 1993 ഏപ്രില്‍-ജൂണ്‍,എറണാകുളം-16)

എന്നാല്‍ പ്രതിവിപ്ലവത്തിന്‌ ഉതകുന്ന കരുക്കള്‍ എന്നു നാം ആദ്യമേ സൂചിപ്പിച്ച സവിശേതയും ഇവിടെത്തന്നെയാണുള്ളത്‌. ബ്രാഹ്മണ മതത്തിന്റെ രീതിസംഹിതയെ വെല്ലുവിളിച്ചുകൊണ്ടാണെങ്കിലും വൈകുണ്‌ഠസ്വാമി ചെയ്‌തത്‌, അതേ മതത്തിന്റെ പുര്‍ജന്മവിശ്വാസവും അവതാരസങ്കല്‍പ്പവും ആവര്‍ത്തിക്കയാണ്‌! സ്വാമിയെ വിഷ്‌ണുവിന്റെ അവതാരമായി കാണാന്‍ അനുയായികളെ പ്രേരിപ്പിച്ചതുമൂലം ആ പ്രസ്ഥാനത്തിനുണ്ടായ വളര്‍ച്ച ബ്രാഹ്മണ മതത്തിന്റെ ദൈവശാസ്‌ത്രാ ടിത്തറയെ ബലപ്പെടുത്തുന്നതു തന്നെയാണ്‌. വിഗ്രഹാരാധന യെ എതിര്‍ക്കുക എന്ന വിപ്ലവകരമായ (അകാലിക വുമായ) ഘടകമുണ്ടായിട്ടും അതാണ്‌ പ്രസഥാനത്തിന്റെ നീക്കിബാക്കി.


വൈകുണ്‌ഠസ്വാമി പ്രസ്ഥാനം തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായത്തെ ഇളക്കി മറിച്ചതിനെ തുടര്‍ന്ന്‌ ഇങ്ങു വടക്ക്‌ ഇന്നത്തെ ആലപ്പുഴ ജില്ലയില്‍, ഈഴവ സമുദായത്തെ ഒരു ധീരന്‍ സമരസജ്ജമാക്കുന്നുണ്ടായിരുന്നു. ആറാട്ടുപുഴയിലെ മംഗലം കരയില്‍ സമ്പന്നമായ കല്ലശ്ശേരി വീട്ടില്‍ 999 മിഥുനം 7നു ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (സിഎം ചിന്നമ്മ തൃക്കുന്നപ്പുഴ,കൗമുദി വാരിക 10-1-1938). ചെറുപ്പത്തിലെ ആയുധാഭ്യാസം പരിശീലിച്ച പണിക്കര്‍ സവര്‍ണരുടെ കഠിനക്കൈകള്‍ക്കെതിരെ ആഞ്ഞടിച്ചു. സ്‌ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാന്‍ സ്വാതന്ത്ര്യം അദ്ദേഹം നേടിക്കൊടുത്തത്‌ കയ്യൂക്കുകൊണ്ടു തന്നെയാണ്‌. അവര്‍ക്ക്‌ നായര്‍ സ്‌ത്രീകളെ പോലെ മേല്‍മുണ്ട്‌ ധരിക്കാന്‍ സാധിച്ചതും അങ്ങനെ തന്നെ. അതിനായി കര്‍ഷകത്തൊഴിലാളികളുടെ പണിമുടക്കും സംഘടിപ്പിച്ചു പണിക്കര്‍. ആ സമരം ഒരു കൊല്ലത്തോളം നീണ്ടന്നും ,ഗതികെട്ട സവര്‍ണരുടെ ആവലാതിയെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ഇടപെട്ടാണ്‌ ആ വഴക്ക്‌ അവസാനിപ്പിച്ചതെന്നും തെക്കുംഭാഗം മോഹന്‍ എഴുതുന്നു (അടിമഗര്‍ജ്ജനം, സിഐസിസി ബുക്ക്‌ ഹൗസ്‌, എറണാകുളം-11,1993)

ചില പ്രശസ്‌ത ഈഴവ കുടുംബങ്ങളിലെ യുവാക്കളെ പണിക്കര്‍ നിര്‍ബന്ധിച്ച്‌ സംസ്‌കൃതവും വൈദ്യവും പഠിപ്പിച്ചു. സവര്‍ണ മേധാവിത്വത്തെ കയ്യൂക്കു കൊണ്ടു ചെറുക്കാനും അവരെ സജ്ജരാക്കി. കാര്‍ത്തികപ്പള്ളി താലൂക്കിലാകെ ഇതു നടപ്പിലാക്കി. ഇത്തരം ജാത്യാചാര ലംഘനങ്ങളില്‍ സഹികെട്ട ശത്രുക്കള്‍ 3-1-1874ന്‌ കൊല്ലത്തേക്കുള്ള യാത്രയില്‍ വള്ളത്തില്‍ വെച്ച്‌ പണിക്കരെ ചതിയില്‍ കൊന്നു.

(1876ല്‍ നാരായണഗുരു സംസ്‌കൃത പഠനത്തിനായി ചെന്നു താമസിച്ച പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തില്‍ നിന്നാണ്‌ പണിക്കര്‍ 25ആം വയസ്സില്‍ വിവാഹം കഴിച്ചത്‌.)

സ്വാതന്ത്ര്യദാഹിയും ധീരനും സമ്പന്നനുമായ ഒരു ഈഴവ പ്രമാണിക്കു കഴിയുന്നത്ര വിസ്‌തൃതിയില്‍ സവര്‍ണാധിപത്യത്തോടു പൊരുതി പണിക്കര്‍. നിര്‍ബന്ധിച്ചു തടുത്തുകൂട്ടിയ അനുയായികളില്‍ വിപ്ലവബോധം പകരാനോ,ഒരു വിപ്ലവ പരിപാടിയനുസരിച്ച്‌ അവരെ സംഘശക്തരാക്കാനോ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. അതിനുതകുന്ന ഒരു വിപ്ലവ തത്വശാസ്‌ത്രം ജന്മമെടുക്കാവുന്ന വിധം വികസിതമല്ലായിരുന്നു അക്കാലം എന്നതാണ്‌ കൂടുതല്‍ ശരി. അതി സമ്പന്നനായ പണിക്കരും ദരിദ്രരായ അനുയായികളും തമ്മിലുള്ള വിടവും ശ്രദ്ധിക്കേണ്ടതാണ്‌. ലക്ഷ്യദാര്‍ഢ്യമില്ലാത്ത ഒരു കലാപത്തിന്റെ ആളിക്കത്തലായി ഒടുങ്ങി ആ പ്രസ്ഥാനം. എങ്കിലും അതുയര്‍ത്തിവിട്ട സ്വാതന്ത്ര്യബോധം പിന്നാലെ വന്ന ശ്രീനാരായണ-അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജമായിട്ടുണ്ടാകണം.

പണിക്കര്‍ മരിച്ച്‌ 13 വര്‍ഷത്തിനുശേഷം അരുവിപ്പുറം പ്രതിഷ്‌ഠയോടെ ഉയര്‍ന്നുവന്ന ശ്രീനാരായണ പ്രസ്ഥാനം, സമീപനത്തില്‍ വൈകുണ്‌ഠ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ്‌. ബ്രാഹ്മണ വംശമേന്മാവാദത്തെ വെല്ലുവിളിച്ചാണ്‌ നാരായണഗുരു രംഗത്തു വന്നതെങ്കിലും ,വൈകുണ്‌ഠസ്വാമി പ്രസ്ഥാനത്തേക്കാള്‍ ഏറെ ബ്രാഹ്മണ ദൈവശാസ്‌ത്രത്തിനും അതിന്റെ മതത്തിനും വഴങ്ങിക്കൊടുത്തു ശ്രീനാരായണ പ്രസ്ഥാനം. സ്വയം പ്രതിഷ്‌ഠ നടത്താനും സ്വന്തമായി സവര്‍ണക്ഷേത്രമുണ്ടാക്കാനും അവകാശം വേണമെന്നാണ്‌ അതാവശ്യപ്പെട്ടത്‌. നൂറ്റാണ്ട്‌ ഒന്നു കഴിഞ്ഞിട്ടും ബ്രാഹ്മണ ആത്മീയതയെ നിരാകരിക്കാന്‍ അതിന്‌ കഴിഞ്ഞിട്ടില്ല. മറിച്ച്‌, ബ്രാഹ്മണ അത്മീയതയുടെ ഏറ്റവും വിശ്വസ്ഥരായ നടത്തിപ്പുകാരും പ്രചാരകരുമാണ്‌ ഇന്ന്‌ പൊതുവെ അവര്‍.

അവര്‍ണര്‍ ശക്തിയാകും മുന്‍പേ സവര്‍ണ ഫാഷിസത്തിനു കീഴ്‌പ്പെടുന്നു.

ഒരു നൂറ്റാണ്ടു മുമ്പ്‌ അവര്‍ണര്‍ ദൈവപ്രതിഷ്‌ഠ നടത്തുന്നത്‌ അങ്ങേയറ്റം വിപ്ലവകരമായിരുന്നു. കേരളത്തിലാകെ ഈഴവരാദി അവര്‍ണരെ ഉണര്‍ത്താനും അണിനിരത്താനും കഴിഞ്ഞു അതിന്‌. ആ തരംഗശക്തികണ്ടു ബേജാറായപ്പോഴാണ്‌, പാലക്കാട്ട്‌ നായര്‍പ്രമാണി കാരാട്ട്‌ ഗോവിന്ദന്‍കുട്ടി മേനോന്‍ 'ബ്രഹ്മാനന്ദ ശിവയോഗി'യായി രംഗത്തു വന്നതും, നാരായണ ഗുരുവിന ഉന്നം വെച്ച്‌ വിഗ്രഹാരാധനാ ഖണ്ഡനം തുടങ്ങിയതും. (മേനോന്‍ പക്ഷത്തിന്റെ കള്ളക്കളി 1997 ജനുവരിയിലെ 'ദൂത്‌' മാസികയില്‍ ഈ ലേഖകന്‍ വേണ്ടത്ര തെളിവുകളോടെ വിവരിച്ചിട്ടുണ്ട്‌.)

എന്നാല്‍, ദൈവപ്രതിഷ്‌ഠാവകാശവാദം കാര്യമായ എതിര്‍പ്പൊന്നു മില്ലാതെ സവര്‍ണര്‍ അംഗീകരിക്കുകയും, നാരായണഗുരു സ്വന്തമായി ഒരു സന്യാസി സംഘം ഉണ്ടാക്കുകയും ചെയ്‌തതോടെ, സ്വാഭാവികമായ പ്രതിവിപ്ലവത്തിലേക്ക്‌ (ബ്രാഹ്മണ്യവല്‍ക്കരണത്തി ലേക്ക്‌) ഈ പ്രസ്ഥാനം നീങ്ങാന്‍ തുടങ്ങി.

ഈ വഴങ്ങിക്കൊടുക്കലിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്‌, ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന്‌ സവര്‍ണ പക്ഷം ഉയര്‍ത്തിയ 'ഐക്യ ഹിന്ദുമത സംഘടന' എന്ന മുദ്രാവാക്യം. എസ്‌എന്‍ഡിപി യോഗത്തിന്റെ ഒരു മുന്‍ സെക്രിറ്ററിയായ കെ എം കേശവനെക്കൊണ്ട്‌ 'എസ്‌എന്‍ഡിഎസ്‌' എന്ന സമാന്തര സംഘടനയുണ്ടാക്കിച്ച്‌ ഈ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കാന്‍ വരെ കഴിഞ്ഞു അവര്‍ക്ക്‌. ഹിന്ദു സംഘടനയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിച്ച്‌ റിപ്പോര്‍ട്ടു നല്‍കാന്‍ ഒരു കമ്മിറ്റിയെ യോഗംബോര്‍ഡ്‌ നിര്‍മ്മിക്കുന്നിടം വരെയെത്തി ഐക്യദാഹം! 15 വര്‍ഷം തികയും മുന്നേ ഈ ചതിക്കുഴിയില്‍ യോഗത്തെ വീഴ്‌ത്തി സവര്‍ണര്‍. അതിനു വഴിയൊരുക്കിക്കൊടുത്തത്‌ യോഗം ജെന; സെക്രിറ്ററി ആര്‍ ശങ്കര്‍ തന്നെയായിരുന്നു. അദ്ദേഹവും മന്നത്തു പത്മനാഭ പിള്ളയും ചേര്‍ന്ന്‌ 1950ല്‍ ഉണ്ടാക്കിയ 'ഹിന്ദുമഹാ മണ്ഡല' ത്തിന്റെ ആവിര്‍ഭാവം എസ്‌എന്‍ഡിപി യോഗത്തിന്റേയും എന്‍എസ്‌എസിന്റേയും ലയനത്തോളം എത്തിയെന്നു പറയാം.


ഈഴവരുടെ കീഴടങ്ങലില്‍ നിന്ന്‌ സവര്‍ണര്‍ നേടിയ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്‌ 1958ല്‍ മുഖ്യമന്ത്രി ശങ്കരന്‍ നമ്പൂതിരിപ്പാട്‌ തയ്യാറാക്കിയ 'ഭരണ പരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട്‌' . പിന്നാക്ക സമുദായക്കാര്‍ മേല്‍ത്തട്ട്‌ ഉദ്യേഗങ്ങളില്‍ എത്തുന്നതു തടയാനായി, അവര്‍ക്ക്‌ ഇടത്തട്ട്‌ ഉദ്യോഗ നിയമനങ്ങളിലുള്ള സംവരണം നീക്കണം എന്നതാണ്‌ റിപ്പോര്‍ട്ടിലെ ഒരു മുഖ്യ ശിപാര്‍ശ. പിന്നാക്കക്കാര്‍ക്കുള്ള ഉദ്യോഗ സംവരണം സാമ്പത്തിക അടിസ്ഥാന ത്തിലേ നടപ്പാക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്‌ ലാസ്‌റ്റ്‌ ഗ്രെയ്‌ഡ്‌ തസ്‌തികകളുടെ നിയമനാധികാരം പി എസ്‌ സിയില്‍ നിന്ന്‌ എടുത്തുമാറ്റാനും 'കമ്മ്യൂണിസ്റ്റ്‌' മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. (ഈ റിപ്പോര്‍ട്ടിനെപ്പറ്റി ഒരു പഠനം തേജസ്‌ വാരികയുടെ 2000 മാര്‍ച്ച്‌ലക്കങ്ങളില്‍ ഈ ലേഖകന്‍ എഴുതിയിട്ടുണ്ട്‌) ഇവിടെയുള്ള സാമ്പത്തിക സംവരണ നിര്‍ദ്ദേശമാണ്‌. 4 പതിറ്റാണ്ടിനുശേഷം ഇന്ന്‌ ക്രീമിലെയര്‍ ചട്ടമായി വാപിളര്‍ന്നെത്തിയിരിക്കുന്നത്‌.

പടിപടിയായി ബ്രാഹ്മണ്യവല്‍ക്കരിക്കപ്പെട്ട ഈഴവര്‍ക്കുമേല്‍ ജയം നേടിയ സവര്‍ണ പ്രതിവിപ്ലവത്തിന്റെ ഉച്ചനിലയാണ്‌ ശിവഗിരി പിടിച്ചടക്കലില്‍ കാണുന്നത്‌. ചെങ്കോട്ടുകോണം മഠാധിപതി എന്ന നായര്‍ ഗുണ്ടാത്തലവന്റെ തുണയോടെ വൈക്കം സെമിത്തേരി സംഭവ ത്തില്‍ ഈഴവരെ ക്രിസ്‌ത്യാനികള്‍ ക്കെതിരേ അണിനിരത്തിയതിലും തെളിയുന്നത്‌ ഇതേ പ്രതിവിപ്ലവത്തിന്റെ തീവ്രതയാണ്‌. ഇവിടെ നിന്ന്‌ എസ്‌എന്‍ഡിപി യോഗത്തിന്‌ വിശ്വ ഹിന്ദു പരിഷത്തിന്റെ ഘടകകക്ഷി സ്ഥാനത്ത്‌ എത്താന്‍ ദൂരം ഒട്ടുമില്ലായിരുന്നു എന്നു കാണാന്‍, പഴയ ഹിന്ദുമണ്ഡലക്കഥ തന്നെ ധാരാളം.

അവര്‍ണരുടെ ചരിത്രത്തിനും ദുരിത ജീവിതാനുഭവങ്ങള്‍ക്കും നിരക്കുന്ന വിധം ബ്രാഹ്മണ ദൈവശാസ്‌ത്രവിരുദ്ധമായ ഒരു പുതിയ പ്രപഞ്ച വീക്ഷണം മുന്നില്‍വെച്ച്‌ എസ്‌എന്‍ഡിപി യോഗം അണികളെ പുനഃസംഘടിപ്പിക്കാത്തിടത്തോളം മേല്‍ക്കണ്ട ദുരന്തങ്ങള്‍ ഒഴിയുകയില്ല.


അയ്യന്‍കാളിലുടെ വിപ്ലവ സംഘട്ടനങ്ങളും പണ്ഡിറ്റ്‌ കറുപ്പന്റെ വിപ്ലവകരവുമായ സാഹിത്യ സംഘടനാ പ്രവര്‍ത്തനങ്ങളുമാണ്‌, മിതവാദിയായിരുന്ന ശ്രീനാരായണ പ്രസ്ഥാനത്തില്‍ തീവ്രവാദ 'സഹോദരസംഘ'ത്തിനു ജന്മം നല്‍കിയത്‌. ആറാട്ടുപുഴ വേലായുധ പ്പണിക്കരുടെ വഴിയേതന്നെ കടന്നുവന്നു രംഗം പിടിച്ചടക്കിയ 'ബോധാനന്ദസംഘ'ത്തിന്റെ ഇടപെടലും ചേര്‍ന്നപ്പോഴാണ്‌ ശ്രീനാരായണ പ്രസ്ഥാനം ഒരു അവര്‍ണശക്തിയായത്‌. എന്നാല്‍ ബീജത്തില്‍ തന്നെ ഉള്‍ച്ചേര്‍ന്നിരുന്ന പ്രതിവിപ്ലവത്തിന്റെ സമ്മര്‍ദ്ദങ്ങളാല്‍ അത്‌ സവര്‍ണതന്ത്രങ്ങല്‍ക്ക്‌ വഴങ്ങിക്കൊടുത്തതാണ്‌ മേല്‍ക്കണ്ടത്‌.


സവര്‍ണ തന്ത്രങ്ങള്‍ തന്നെയാണ്‌ അയ്യങ്കാളി പ്രസ്ഥാനത്തെ ശിഥിലമാക്കിയതും. എങ്കിലും കേവല ഭൗതികാടിമത്തത്തിനെതിരായ പോരാട് ത്തിലൂടെ പിറന്നുവീണ പ്രസ്ഥാന മായതിനാലും, ആര്‍ഷവിരുദ്ധ ദ്രാവിഡ സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള ജനത യായതിനാലും ദളിതരില്‍ ബ്രാഹ്മണ്യവല്‍ ക്കരണം പൂര്‍ണമാക്കാനായിട്ടില്ല. എന്നാല്‍ ബ്രാഹ്മണ പക്ഷത്തിനു പ്രിയപ്പെട്ട വിധം അയ്യന്‍കാളിയുടെ 'ജന്മനക്ഷത്രം' ആഘോ ഷിക്കാന്‍ തുടങ്ങിയതോടെ അവര്‍ അപകട ത്തിലേക്ക്‌ വ്യക്തമായും നീങ്ങിയിരിക്ക യാണ്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരു ന്ന ദളിതനെത്തന്നെ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന വര്‍ക്കിംങ്‌ പ്രസിഡന്റാക്കാന്‍ നാത്‌ സികള്‍ക്ക്‌ കഴിഞ്ഞു എന്നതും ശ്രദധിക്കേണ്ടതുണ്ട്‌.

പണ്ഡിറ്റ്‌ കറുപ്പന്റെ ജനതയും ബ്രാഹ്മണ്യ വല്‍ക്കരണത്തിലേക്ക്‌ അതിവേഗം നീങ്ങുകയാണ്‌. വ്യാസന്‍ മുക്കുവത്തിയുടെ മകനാണെന്നും അതിനാല്‍ ധീവരര്‍ ആര്‍ഷ പാരമ്പര്യമുള്ളവരാ ണെന്നും പ്രചരിപ്പിച്ചാണ്‌ ആര്‍എസ്‌എസ്‌ പക്ഷം ആളെ പിടിക്കുന്നത്‌. (മുക്കുവര്‍ അടക്കമുള്ള ചണ്ഡാലവര്‍ഗത്തിന്‌ അടിമത്തം മാത്രം അനുവദി ച്ചിരുന്ന ബ്രാഹ്മണരുടെ ധര്‍മശാസ്‌ത്രവിധികളെ അണുവിട തെറ്റാതെ കഥാരൂപത്തിലാക്കുക മാത്രമേ 'വ്യാസന്‍' ചെയ്‌തിട്ടുള്ളൂ എന്ന സത്യം അവര്‍ മറച്ചുവെക്കുന്നു) ഉപനിഷ ത്തുകളുടേയും മറ്റും ചാരുതയും മഹത്വവും വാഴ്‌ത്തി 'ഉയരാന്‍' വെമ്പുന്ന അഴീക്കോടുമാരുമുണ്ട്‌ ഈ സമുദായത്തില്‍.

ഇതുവരെ നാം കണ്ടത്‌ കേരളീയ അവര്‍ണവര്‍ഗം ആദ്യമായി അടിമച്ചങ്ങല പൊട്ടിച്ച്‌ മുന്നേറിയതും പൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക്‌ എത്തും മുന്നേ ആ ജനത വീണ്ടും കീഴടക്കപ്പെട്ടതുമാണ്‌. ആധിപത്യ വ്യവസ്ഥിതിയെ അടിസ്ഥാനപരമായി വെല്ലുവിളിക്കാന്‍ കഴിയാഞ്ഞ താണ്‌ അതിന്‌ കാരണമെന്നും കണ്ടു. ഈ ദുരന്തത്തില്‍ നിന്ന്‌ പുറത്തുകടക്കാന്‍ വഴിയെന്തെന്ന്‌ നാം ആദ്യമേ ചര്‍ച്ച ചെയ്‌തി ട്ടുണ്ട്‌. അത്‌ ഉള്‍ക്കൊണ്ട്‌ ഓരോ അവര്‍ണ സമൂഹത്തിലും വിപ്ലവ കാരികള്‍ ഉയര്‍ന്നുവരുമ്പോള്‍ അവര്‍ണര്‍ വര്‍ഗമെന്ന നിലയില്‍ ത്തന്നെ മോചിചതരാകും എന്നു കരുതാം. 

ചെറായി രാമദാസ് 2000ല്‍ എഴുതി ,കോഴിക്കോട് ദളിത്‌ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'ചണ്ടാലര്‍ എന്തേ തോറ്റുപോയി' (അവര്‍ണ വിപ്ലവ തത്വശാസ്ത്രത്തിന് ഒരു മുഖവുര) എന്ന പുസ്തകം. 

Wednesday, November 20, 2013

പുസ്തകം: ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളില്‍ - ഇളംകുളം പി എന്‍ കുഞ്ഞന്‍ പിള്ള



ഇളംകുളം
കേരള ചരിത്ര ഗവേഷണത്തില്‍ പ്രാതസ്‌മരണീയനായ ഇളംകുളം കുഞ്ഞന്‍പിള്ള പ്രാചീന മലയാളത്തേയും സാഹിത്യത്തേയും കുറിച്ച്‌ ഗവേഷണപരവും വിജ്ഞാനപ്രദവുമായ വിവരങ്ങള്‍ നല്‍കുകയാണ്‌ ഈ ഗ്രന്ഥത്തിലൂടെ. ദ്രാവിഡഭാഷകളില്‍ നിന്നു രൂപം പൂണ്ട മലയാളഭാഷയുടെ വളര്‍ച്ചയുടേയും അനുക്രമമായ പരിണാമങ്ങളുടേയും ഭദ്രമായ വിചിന്തനമാണ്‌ മലയാളപ്പിറവി എന്ന ആദ്യ ലേഖനത്തില്‍ത്തന്നെ. നമ്മുടെ പ്രാക്തന സാഹിത്യകൃതികളായ വൈശികതന്ത്രം ഉണ്ണിയച്ചീചരിതം കോകസന്ദേശം ചന്ദ്രോത്സവം ലീലാതിലകം തുടങ്ങിയവയെപ്പറ്റി യുള്ള കൂലങ്കഷമായ പഠനങ്ങളാണ്‌ തുടര്‍ന്നു നിര്‍വഹിക്കപ്പെട്ടിരി ക്കുന്നത്‌. മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ഇരുളടഞ്ഞ ഇടനാഴികളിലേക്കു വെളിച്ചം വീശുന്ന ഈ അപഗ്രഥനങ്ങള്‍ വിലപ്പെട്ടവയാണ്‌. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല മലയാളഭാഷയുമായി ബന്ധപ്പെട്ടവര്‍ക്കൊക്കെത്തന്നെ വലിയൊരനുഗ്രഹമാണ്‌.

ആര്യന്മാര്‍ തുളുവത്തും കേരളത്തിലും

തിരുപ്പതിമുതല്‍ കന്യാകുമാരിവരെ തമിഴ്‌കൂറിയിരുന്ന ദേശവിഭാഗത്തും വൈദികമതത്തിന്റെയും ബുദ്ധ-ജൈനമതങ്ങളു ടെയും പ്രവാചകന്മാര്‍ ക്രിസ്‌തുവര്‍ഷാരംഭത്തിനു വളരെ മുമ്പുതന്നെ പ്രവേശിച്ചു തുടങ്ങി. എന്നാല്‍ ദേശഭേദത്തിനുപരി യായി കേരളത്തിലെ തമിഴില്‍ വ്യത്യാസം ഉണ്ടാകത്തക്കവണ്ണം ആര്യന്മാരുടെ വലിയസംഘം 8ആം ശതകത്തിനുമുമ്പ്‌ ഇവിടെ പ്രവേശിച്ചതായി കാണുന്നില്ല. ലോഗന്‍, സ്‌റ്ററോക്ക്‌ തുടങ്ങിയ ചരിത്രകാരന്മാരും, കന്നടദേശങ്ങളിലെ പ്രാചീന രേഖകളും മറ്റും പഠനം ചെയ്‌തിട്ടുള്ള ഗവേഷകന്മാരും ഏകകണ്‌ഠമായി അഭിപ്രായപ്പെടുന്നപോലെ, 7ആം ശതകത്തിന്റെ അന്ത്യത്തിലും 8ആം ശതകത്തിലും കൊല്‍ഹാപ്പൂര്‍, വനവാസം മുതലായ സ്ഥലങ്ങളില്‍ നിന്നു വലിയ ആര്യബ്രാഹ്മണ സംഘങ്ങള്‍ തുളുകേരളപ്രദേശങ്ങളിലേക്ക്‌ പ്രവേശിക്കുന്നുണ്ട്‌. വാതാപിയില്‍ വാണിരുന്ന ചാലൂക്യരും വനവാസിയില്‍ വാണിരുന്ന കടമ്പരാജാക്കന്മാരും അവിച്ഛത്രം വലഭി മുതലായ പ്രദേശങ്ങളില്‍ നിന്നു ധാരാളം ബ്രാഹ്മണരെ തെക്കന്‍ പ്രദേശങ്ങളിലേക്ക്‌ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. 8ആം ശതകത്തില്‍ സിന്‍ഡിലും തുടര്‍ന്ന്‌ കത്തിയവാഡില്‍പ്പെട്ട വലഭിപുരത്തും മറ്റും ഉണ്ടായ അറബികളുടെ ആക്രമണം ആര്യന്മാരുടെ തെക്കോട്ടുള്ള പ്രവാഹ ത്തെ സഹായിച്ചുവെന്ന്‌ നോര്‍ത്ത്‌ ക്യാനറാ ഗസറ്റിയറിലും സൗത്ത്‌ ക്യാനറാ മാനുവലിലും പറഞ്ഞിട്ടുള്ളത്‌ ശരിയാണെന്ന്‌ ചില ശാസനങ്ങളിലെ പ്രസ്‌താവങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു.

എ ഡി 904ലെ ഒരു കന്നഡ രേഖയില്‍ "യതികളുടെ വാസസ്ഥാന വും പത്മോത്ഭവന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നതുമായ അഹിച്ഛത്രത്തില്‍ നിന്നു തെക്കന്‍ പ്രദേശങ്ങളെ പരിശുദ്ധമാക്കാന്‍ പണ്ഡിത ശ്രേഷ്‌ഠന്മാരായ ബ്രാഹ്മണരുടെ സംഘങ്ങള്‍ വനവാസത്തു വന്നു" വെന്നു രേഖപ്പെടുത്തിയിട്ടുള്ളതും ആര്യന്മാരുടെ വടക്കുനിന്നുള്ള വരവിനു സാക്ഷ്യം വഹിക്കുന്നു. തുടര്‍ന്നുള്ള നാലഞ്ചു ശതവര്‍ഷക്കാലത്തേക്ക്‌ ബ്രാഹ്മണരുടെ പ്രാബല്യം തുളുനാട്ടിലെ ശാസനങ്ങളില്‍ പ്രകടമായി കാണാന്‍ കഴിയുമെന്ന്‌ സ്റ്ററോക്ക്‌ പറഞ്ഞിട്ടുള്ളതും പരമാര്‍ത്ഥമാണ്‌. അഹിച്ഛത്രം വലഭിപുരം മുതലായ പ്രദേശങ്ങളില്‍ നിന്നു ബ്രാഹ്മണര്‍ തെക്കോട്ടു പ്രവേശിക്കുന്നതിനു പരശുരാമനോ മയൂരവര്‍മ്മനോ സഹായിച്ച തായി 10ആം ശതകം വരെയുള്ള ശാസനങ്ങളില്‍ യാതൊരു സൂചനയുമില്ല എന്നല്ല, പല യുദ്ധങ്ങള്‍ക്കു ശേഷവും ബ്രാഹ്മണര്‍ക്കു തുളുനാട്‌ പൂര്‍ണമായി കീഴടക്കാന്‍ സാധിച്ചില്ലെന്നാ ണ്‌ രേഖകള്‍ കൊണ്ട്‌ കാണുന്നത്‌. എങ്കിലും എ ഡി 1000ആം ആണ്ടിനുമുമ്പ്‌ 32 ഗ്രാമങ്ങളിലായി അവര്‍ക്ക്‌ ആസ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞു. 1027 മുതല്‍ ഈ ഗ്രാമങ്ങളെപ്പറ്റിയുള്ള പരാമര്‍ശം തുളുവത്തെ ശിലാരേഖകളില്‍ ധാരാളമായി കാണാം. 32 കുടുംബക്കാരായ 32,000 ബ്രാഹ്മണരെ മുക്കണ്ണകടമ്പന്‍ (മയൂരവര്‍മ്മന്‍) കൊണ്ടുവന്നതായും രാജ്യം മുഴുവന്‍ അവര്‍ക്കു പങ്കുവെച്ചു കൊടുത്തതായും മറ്റുമുള്ള കഥകള്‍ സൃഷ്ടിച്ചു പ്രസിദ്ധി നല്‍കാന്‍ ശ്രമിക്കുന്നതായി 12ആം ശതകം മുതലുള്ള ശാസനങ്ങളില്‍ നിന്നു ഗ്രഹിക്കുകയും ചെയ്യാം.

കേരളത്തിന്റെ സ്ഥിതി തുളുവത്തിന്റെതില്‍ നിന്ന്‌ അല്‍പ്പം ഭിന്നമാണ്‌. ബ്രാഹ്മണര്‍ ഇവിടെ വന്ന്‌ അധികകാലം കഴിയുന്ന തിനുമുമ്പ്‌ കേരളം മിക്കവാറും അവര്‍ക്കധീനമായി. ആയോധന വിദ്യയില്‍ അവര്‍ നേടിയിരുന്ന അന്യാദൃശമായ പാടവം മാത്രമല്ല ഇതിനു കരണമെന്നു തോന്നുന്നു. വില്ലവര്‍, ഇടയര്‍ തുടങ്ങി കേരളത്തിലും തുളുനാട്ടിലും വാണിരുന്ന രാജാക്കന്മാരെ യെല്ലാം ക്ഷത്രിയരാക്കി സോമവംശത്തിലും സൂര്യവംശത്തിലും കൊണ്ടൊട്ടിച്ച്‌ അവരുടെ സഹായവും ബ്രാഹ്മണര്‍ക്ക്‌ നേടാന്‍ കഴിഞ്ഞു. ഉന്നതമായ സംസ്‌കാരവും വിദ്യാഭ്യാസവും കൊണ്ട്‌ അവര്‍ക്ക്‌ എല്ലാവരുടേയും ബഹുമാനം ആര്‍ജിക്കാനും പ്രയാസമുണ്ടായില്ല.



(ഡൌണ്‍ലോഡ്)


Tuesday, November 19, 2013

പുസ്തകം ;ആര്‍ക്കൊക്കെയോ വേണ്ടി ജീവിതമുപേക്ഷിച്ച ഒരാള്‍ - എം ബി മനോജ്‌ (കല്ലറ സുകുമാരന്‍റെ ജീവചരിത്രം - എലിക്കുളം ജയകുമാര്‍)


എലിക്കുളം ജയകുമാര്‍
(സമീക്ഷ വാരികയുടെ 2001 മാര്‍ച്ച് ലക്കത്തില്‍ എഴുതിയ പുസ്തകാഭിപ്രായം)

മഹാത്മ അയ്യന്‍കാളിയുടെ ജീവചരിത്രം മലയാളത്തിനു പരിചയപ്പെടുത്തിയ ചെന്താരശ്ശേരി കേരളത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തേയും പുതുക്കിപ്പണിയി കയാണുണ്ടായത്. പാമ്പാടി ജോണ്‍ ജോസഫിന്റെയും പൊയ്കയില്‍ യോഹന്നാന്‍ അപ്പച്ചന്റെയും ജീവചരിത്രങ്ങള്‍ കൂടി മലയാളത്തിന് ലഭിച്ചതോടുകൂടി മധ്യതിരുവിതാംകൂര്‍ വരെയുള്ള മലയാളികളുടെ സാമൂഹ്യജീവിത പരിസരത്തിനുള്ളില്‍ എത്രമാത്രം മുറിവേറ്റവയാണ് ദളിത് ജീവിതങ്ങള്‍ എന്ന സത്യം കേരളത്തിനുമുന്നില്‍ തുറന്നു വെക്കപ്പെടുകയാണ്

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച് 40കള്‍ വരെ സജീവ സാന്നിധ്യമായി നിന്നിരുന്ന കീഴാളജാതികളുടെ തിരിച്ചറിവും സമരവും സ്വത്വബോധവും മറ്റും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കാലഘട്ടത്തില്‍ അകറ്റി നിര്‍ത്ത പ്പെടുകയാണുണ്ടായത്. മുഴുവന്‍ ജനതയുടെയും അവകാശങ്ങള്‍ ക്കുള്ളില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങളും പരിഗണിക്കപ്പെടുകയും പരിഹരിക്ക പ്പെടുകയും ചെയ്തുകൊള്ളും എന്ന സാമാന്യ മുദ്രാവാക്യങ്ങളും മുന്നറി യിപ്പും പലപ്പോഴും ശൂന്യത മാത്രം സമ്മാനിച്ച് ഒന്നൊന്നായി കടന്നു പോവുകയായിരുന്നു.
എം ബി മനോജ്‌
കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്ക് വിലയിരുത്തപ്പെട്ടിട്ടുള്ള മുന്നേറ്റങ്ങളിലെല്ലാം വിയര്‍പ്പും ജീവനും നല്‍കിയിട്ടും ദളിതുകള്‍ ഒഴികെയുള്ള ജനതകള്‍ ഓരോന്നും സ്വന്തം സമുദായങ്ങളുടെ കുടുക്കുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മുഴുവന്‍ ജനതകള്‍ക്കും വേണ്ടി സംസാരിച്ചത്. അല്ലാതെ,മനുഷ്യര്‍ക്കെല്ലാം ജീവിതത്തിന്റെ ഓരോ മുഹൂര്‍ത്തങ്ങളിലും തക്കതായ ശിക്ഷ കൊടുക്കാന്‍ ഈ ജനതകള്‍ മടി കാണിച്ചിട്ടുമില്ല. ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കും ഈ കാടന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ സംവരണതത്വങ്ങള്‍ ക്കപ്പുറത്ത് ഒന്നും ആയിരുന്നുമില്ല. ദളിത് ക്രൈസ്തവരാകട്ടെ കോണ്‍ഗ്ര സിന്റെ യും കേരളാ കോണ്‍ഗ്രസിന്റെയും മറ്റും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ അണിചേര്‍ന്ന് ശക്തി വര്‍ധിപ്പിച്ചപ്പോള്‍ നിയമസഭയില്‍ ഉണ്ടായിരുന്ന സ്വന്തം എം.എല്‍.എ മാര്‍ നഷ്ടം വരികയാണുണ്ടായത്.

ഇത്തരത്തില്‍ അനിശ്ചിതത്വം മാത്രമുള്ള ഒരു സാമൂഹ്യ ഘട്ടത്തിന്റെ ദളിത് പ്രതിനിധിയായിട്ടാണ് കല്ലറ സുകുമാരന്‍ 1939ല്‍ ജനിക്കുന്നത്. ഒരോ ജനതയും സ്വന്തമായി അഭിമാനിക്കാന്‍ ചരിത്രപരമായി ചില സുവര്‍ണ നാളുകള്‍ തേടിയെടുക്കാറുണ്ട്. ദളിതുകളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊന്നുണ്ടെങ്കില്‍ അത് കാട്ടുമനുഷ്യരായി ജീവിച്ച കാലത്തിലുള്ള ഏതെങ്കിലുമൊക്കെയായിരിക്കും. കീഴാള ജാതികള്‍ പിന്നീട് ആത്മ സമാധാനത്തിനായി കൂട്ടിച്ചേര്‍ത്ത ചേരമര്‍ രാജാവിന്റെ പിന്‍മുറക്കാരായി രുന്നുവെന്ന ബോധവും ദ്രാവിഡ ബോധവും തങ്ങള്‍ക്കുമാത്രം അഭിമാനി ക്കാനുള്ള ഒന്ന് ആയിരുന്നില്ല എന്ന് തിരിച്ചറിയുകയും ചെയ്തു. അത്തരം ധാരാളികളില്‍ത്തന്നെ വേണ്ടത്ര പ്രാധാന്യം ദളിതുകളുടെ പഴയതലമുറകള്‍ക്ക് കിട്ടിയിരുന്നുവെന്ന് മനഃകണക്ക് കൂട്ടുന്നതും കാല്‍പ്പനികം മാത്രമാണ്. ബുദ്ധചരിതത്തിലും കീഴാളജാതികള്‍ക്ക് നിര്‍ണായക സ്ഥാനമൊന്നും പേശി നേടാന്‍ കഴിയുമെന്നും കരുതേണ്ടതില്ല. മറിച്ച് ദളിതുകളുടെ ആത്മബോധവും ആത്മാഭിമാനവും കണ്ടെത്തേണ്ടത് അത് എത്ര വൈകിയാണെങ്കിലും പൊതുസമൂഹവുമായി തങ്ങള്‍ മത്സരിക്കുകയോ സ്ഥാനമുറപ്പിക്കുവാന്‍ ചെയ്യുന്നിടത്തു നിന്നുമാണെന്ന് വിലയിരുത്തുന്നതാവും കൂടുതല്‍ ശരി. ഇത്തരം ഒരു പരിസരത്തിലാണ് അയ്യന്‍കാളി മുതല്‍ കല്ലറ സുകുമാരന്‍ വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും നേതൃത്വങ്ങളുടെയും പ്രസക്തി വളരെ ഉന്നതമാകുന്നത്.

ചരിത്രവും സംസ്‌കാരവുമൊക്കെ പരമ്പരാഗതമായി ലഭിക്കുന്നത് മാത്രമല്ല എന്നും നിര്‍മ്മിച്ചെടുക്കാവുന്നതാണ് എന്നും ഇവര്‍ ജീവിതത്തിലൂടെ കാണിച്ചുതരുന്നു. കല്ലറ സുകുമാരന്റെ കുടുംബവും ഇതര കീഴാള ജാതി കുടുംബങ്ങളെപ്പോലെ തന്നെ അലയാന്‍ വിധിക്കപ്പെട്ടവരാണ്. സ്വത്തും പദവിയുമാണ് ഒരു ജനതയെ സ്ഥിരവാസത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. അതില്ലാതെ ഏതു മനുഷ്യര്‍ക്കും അലഞ്ഞു തിരിയേണ്ടിവരും. ഇത്തരത്തില്‍ പറിച്ചു നടാന്‍ മത്രം വിധിക്കപ്പെടുന്ന ഒരു ജനതയില്‍ നിന്നാണ് പതിനൊ ന്നാം ക്ലാസ്സുവരെ വിദ്യാഭ്യാസം നേടാന്‍ കുട്ടിയായ സുകുമാരന്‍ ശ്രമിക്കുന്നത്. ഈ മുറിഞ്ഞുപോയ വിദ്യാഭ്യാസ ജീവിതം തിരിച്ചെടുക്കാന്‍ വര്‍ഷങ്ങളോളം അദ്ദേഹം കാത്തിരുന്നു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ ബിരുദം നേടിക്കൊണ്ട് അദ്ദേഹം അത് മുഴുമിപ്പിച്ചു.

കല്ലറ സുകുമാരന്റെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തില്‍ തിരിച്ചറിവുകിട്ടിയ മറ്റൊരു മാനം ഇടതു വലതു പ്രസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട ഒരു വഴിയുണ്ട് ദളിത് രാഷ്ട്രീയത്തിന് എന്നുള്ളതാണ്. രണ്ടു പക്ഷങ്ങളു മായി ആദ്യകാലങ്ങളില്‍ സഹകരിക്കുകയും അതിന്റെ അനുഭവ ങ്ങളുടെ പിന്‍ബലത്തിലുമാണ് അദ്ദേഹം ഐ.എല്‍.പി എന്ന രാഷ്ട്രീയ പ്രസ്ഥാം രൂപീകരിക്കുന്നത്.പീരുമേട് ഹരിജന്‍ ഫെഡറേഷനില്‍ നിന്നാരം ഭിച്ച് ഇന്ത്യന്‍ ദളിത് ഫെഡറേഷനില്‍ അവസാനിക്കുന്ന പ്രയാണം അദ്ദേഹ ത്തിന്റെ ദളിത് സമുദായ നവോത്ഥാനത്തിന്റെ ഒരു പാര്‍ശ്വ വീക്ഷണം മാത്രമാണ്. 

 
 സാമൂഹ്യ നവോത്ഥാനപ്രവര്‍ത്തകന്റെ പ്രാരംഭ ശ്രമങ്ങള്‍ എന്ന നിലയില്‍ത്തന്നെയാണ് അദ്ദേഹം ജീവിതത്തിന്റെ ആദ്യഘട്ടം ചെലവഴിച്ചി ച്ചുള്ളത്. കുടുംബങ്ങളളുടെ പരിഷ്‌കരണം,ജീവിതത്തിന്റെ ക്രമം, വൃത്തി, ചിട്ട,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തുടങ്ങിയവ നിരന്തരം ഓര്‍മ്മിപ്പിക്കു ന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും രചനകളും മറ്റും. ദളിതുകള്‍ക്ക് ദൈവങ്ങല്‍ ആവശ്യമാണെങ്കില്‍ അതും സ്വീകരിക്കുക.പക്ഷെ അക്കാര്യം പറഞ്ഞ് പരസ്പരം മത്സരിക്കരുത്.എന്നും അദ്ദേഹം ഓര്‍മ്മി പ്പിക്കാന്‍ മടികാണിക്കുന്നില്ല.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ദളിതാവബോധം എങ്ങനെ കീഴാള ജാതികളില്‍ എത്തിക്കാം എന്നുള്ളതായിരുന്നു. അടിമ ജീവിതത്തിന്റെയും തൊഴില്‍ കൂട്ടമായി ആട്ടിയകറ്റപ്പെട്ടതിന്റെയും ചരിത്രാനുഭവങ്ങള്‍, ജനാധിപത്യ മന്ത്രിസഭകളുടെ മറവില്‍ രൂപപ്പെടുന്ന പുതിയ അടിമത്തങ്ങള്‍ ഇവയൊക്കെ വിലയിരുത്തുകയും സാധാരണ മനുഷ്യര്‍ക്ക് ഇത് ബോധ്യപ്പെടുത്തിക്കൊടുക്കുകയുമായിരുന്നു തുടര്‍ന്ന് അദ്ദേഹം.

ദളിതുകളിലെ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആദിവാസികളും ഒന്നിക്കേണ്ടതിന്റെ ആവശ്യങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ മൂന്നാം ഘട്ടം. ആദിവാസി ഭൂമിക്കുവേണ്ടിയുള്ള ജാഥകള്‍, ദളിത് ക്രൈസ്തവ സംവരണ ത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍, മണ്ണിന്റെ മക്കളെ മണ്ണിനുവേണ്ടി കലാപം നയിക്കൂ തുടങ്ങിയ മുദ്രാ വാക്യങ്ങള്‍ ഒക്കെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ ഇടം കണ്ടെത്തു ന്നതിനുള്ള ശ്രമങ്ങളായിരുന്നു.

നാലാമത്തേത് ദളിത് പ്രശ്‌നത്തെ വോട്ടുബാങ്കുകളാക്കി മാറ്റുന്നതിനും ദേശീയ രാഷ്ട്രീയവുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ്. ഒരു പക്ഷെ ഇതായിരിക്കണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും അതേസമയം ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടവും. അംബേദ്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് കാന്‍ഷി റാമിന്റെ നേതൃത്വത്തിലുള്ള ബി.എസ്.പി യുമായി അദ്ദേഹം കൂടി നിന്നത്. എന്നാല്‍ തന്റെ വീക്ഷണങ്ങള്‍ക്കൊപ്പം ഉയരാന്‍ ആരൊക്കെയോ ശ്രമിച്ചില്ല. അല്ലെങ്കില്‍ അധികാരക്കൊതി മൂത്ത ഓരോ ദളിത് നേതാക്കന്മാരും തമ്മിലടിക്കുകയോ, ആന്തരിക ധ്രുവീകരണത്തിന് ശ്രമിക്കുകയോ ചെയ്തിട്ടുണ്ടാവാം. ഐ.എല്‍.പിക്ക് കിട്ടിയ വോട്ടുപോലും നേടാന്‍ ബി.എസ്.പി. ക്ക് കഴിയാതെ പൊയ്‌ക്കൊണ്ടേയിരിക്കുന്നു.

ജീവിതത്തിന്റെ അവസാന നാളില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹത്തെ പരിഹസിക്കാനും മടിച്ചില്ല നന്ദിയില്ലാത്ത
ദളിത് സഹോദരങ്ങള്‍. അങ്ങനെ ഒരു ജനതയുടെ സ്വപ്നത്തിന്റെ വേരുകളും നാമ്പുകളും കിള്ളിപ്പറിച്ച് പുറത്തിടുന്നതിന്റെ കടുത്ത വേദനയിലെ വിടെ യോ ഒരിടത്തുവെച്ച് അദ്ദേഹത്തിനേയുംകൊണ്ട് അവര്‍ മടങ്ങിപ്പോയി. വായനയുടെയും എഴുത്തിന്റെയും ഒരു ലോകം അദ്ദേഹത്തിനു ണ്ടായിരുന്നു. അയിത്തോച്ചാടനം അന്നും ഇന്നും, വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം, മര്‍ദ്ദിതരുടെ മോചനം ഇന്ത്യയില്‍, വൈക്കം സത്യാഗ്രഹം സത്യവും മിഥ്യയും, തുടങ്ങിയവ പഠന ഗ്രന്ഥങ്ങളാണ്. ഒളുവിലെ ഓര്‍മ്മകള്‍, ഏകലവ്യന്റെ പെരുവിരല്‍, ഇന്ധനപ്പുര തുടങ്ങിയ കവിതാ സമാഹാരങ്ങളും വോയ്‌സ് ഓഫ് ഹരിജന്‍സ്, ജ്വലനം എന്നീ മാസികകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. പോള്‍ ചിറക്കരോടും തട്ടേല്‍ രാമചന്ദ്രനും ഒക്കെ അടങ്ങുന്ന ശക്തമായ ഒരു ദളിത് നേതൃത്വ നിര കാലാന്തരത്തിലെവിടെയൊക്കെയോവെച്ച് നിശ്ചലമായി പ്പോയി. കല്ലറ സുകുമാരന്റെ ജീവിതത്തിന് വിമര്‍ശനാത്മകമായ പഠനങ്ങള്‍ ഒരു പക്ഷെ ആര്‍ക്കെങ്കിലുമൊക്കെ പറയാനുണ്ടെന്നും വരാം.

ദളിതുകളുടെ ഇല്ലായ്മയും വല്ലായ്മയും പോലെ തന്നെ അവര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും ഒരിക്കലും ഹൃദയം തുറക്കാതായിരുന്നില്ല. ആത്മാര്‍ത്ഥ തയുള്ള ഒരു ദളിത് പ്രവര്‍ത്തകനും തൃപ്തി എന്തെന്ന് അറിഞ്ഞിട്ടുമില്ല. നിരാശരായി മടങ്ങാത്ത ഒരു ദളിത് നേതൃത്വത്തേയും കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നുമില്ല. കൂണുപോലെ മുളച്ചു പോന്തുന്ന സംഘടനകളും വിശാലമായ മനസ്സിന്റെ ഇല്ലായ്മയും സങ്കുചിതമായ ഉപജാതി ബോധവും താല്‍ക്കാലിക ലാഭങ്ങള്‍ മാത്രം നോക്കുന്ന പ്രകൃതവും ഒക്കെ കൂടിക്കുഴഞ്ഞ് ഈ ജനതയുടെ ലക്ഷ്യങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന കാഴ്ചകള്‍ മാത്രമല്ലേ അവശേഷിക്കുന്നുള്ളൂ.

1996 വരെയുള്ള കല്ലറയുടെ ജീവിതത്തില്‍ ദളിതരുടെ ഐക്യവും സ്വത്വബോധവും അധികാരവും മറ്റും പൂര്‍ത്തിയാക്കാനാവാതെ പോയ സ്വപ്നങ്ങളായിരുന്നു. ഏറെ പരിമിതികളോടെയാണെങ്കിലും ദളിതുകളെ സംബന്ധിച്ചിടത്തോളം കല്ലറസാറ് ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെതുപോലെ നാഥനില്ലാക്കളരിയായി ദളിതു പ്രശ്‌നങ്ങള്‍ മാറുമായിരുന്നില്ല. ഇനി കേരളത്തിന് അദ്ദേഹത്തപ്പോലെ ഒരു നേതാവിനെ കിട്ടാനും പോണില്ല. ഇന്ന് ദളിതുകളെ സംബന്ധിച്ചിടത്തോളം സമുദായങ്ങളിലെയും രാഷ്ട്രീയ പ്രവര്‍ത്തന ങ്ങളിലെയും സാംസ്‌കാരിക മണ്ഡലത്തിലെയും നേതൃത്വങ്ങളുടെ തുറന്ന ചര്‍ച്ചയിലൂടെയും കൂട്ടായ്മയിലൂടെയും നിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ് അവരുടെ സ്വന്തം ഭാവി. അല്ലാത്ത ഒരു കേരളത്തിന് ഏതൊരു ദളിത് നേതൃത്വത്തിന്റെയും ജീവിതവും മരമവും വറചട്ടിയിലൊഴിച്ച വെള്ളം പോലെ ആയിത്തീരും എന്ന മുന്‍വിധി മാത്രമാണ് വീണ്ടും വീണ്ടം വേദനിപ്പിക്കുന്ന അനുഭവ പാഠങ്ങള്‍.